മംഗള്‍യാന്‍ ഭ്രമണപഥത്തില്‍

pslv-c25-24

ഐ എസ് ആര്‍ ഒയുടെ ചൊവ്വാ  പര്യവേക്ഷണ പേടകമായ മംഗള്‍യാന് ശുഭയാത്ര. 2013 നവംബര്‍ അഞ്ചിന് ഉച്ചയ്ക്കു ശേഷം 2.38നു ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്‍ററില്‍ നിന്നാണ് വിക്ഷേപണം നടന്നത്. ദൗത്യത്തിന്‍റെ ആദ്യ അഞ്ചു ഘട്ടങ്ങള്‍ പിന്നിട്ട് പിഎസ്എല്‍വി സി 25 പര്യവേക്ഷണ പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ചു.

ഡിസംബര്‍ ഒന്നുവരെ പര്യവേക്ഷണ പേടകം ഭൂമിയെ വലംവയ്ക്കും. പിന്നീട്, ഭ്രമണപഥം വികസിപ്പിച്ചു ചൊവ്‌വയെ ലക്ഷ്യമാക്കി യാത്രയാരംഭിക്കും. നേരിട്ടു സഞ്ചരിക്കുന്നതിനു പകരം ഭൂമിയെ വലംവച്ചാണു യാത്രയെന്നത് ഐഎസ്ആര്‍ഒയുടെ ചൊവ്വാ  ഭ്രമണപഥ ദൗത്യത്തിന്‍റെ പ്രത്യേകതയാണ്. നാല്പതു കോടി കിലോമീറ്ററാണ് മംഗള്‍യാന്‍ പിന്നിടേണ്ടത്. 2014 സെപ്റ്റംബര്‍ 24 നു മംഗള്‍യാന്‍ ചൊവ്വയുടെ  ഭ്രമണപഥത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണു ചൊവ്വ  ഭ്രമണപഥ ദൗത്യത്തിനു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. തുടര്‍ന്നു 15 മാസത്തിനുള്ളിലാണ് ഐഎസ്ആര്‍ഒ ചരിത്ര ദൗത്യത്തിനു തയാറെടുക്കുന്നത്. 450 കോടി രൂപയാണു പദ്ധതിയുടെ മൊത്തം ചെലവ്. വിവിധ ഏജന്‍സികള്‍ മുന്‍പു നടത്തിയ ചൊവ്വാ  ദൗത്യങ്ങളെ അപേക്ഷിച്ച് ഏറ്റവും ചെലവു കുറഞ്ഞ രീതിയിലാണ് ഐഎസ്ആര്‍ഒ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.

ചൊവ്വയില്‍  മീഥേന്‍  സാന്നിധ്യമുണ്ടോയെന്നു പരിശോധിക്കുക, അന്തരീക്ഷത്തിലെ ഘടകങ്ങളെ കുറിച്ചു പഠിക്കുക, ചൊവ്വാ ഗ്രഹത്തിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തുക, ഭൂപടം തയാറാക്കുക തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങള്‍ ദൗത്യത്തിനു പിന്നിലുണ്ട്. ഒപ്പം, ലോകത്തിനു മുന്നില്‍ രാജ്യം കൈവരിച്ച സാങ്കേതിക വൈദഗ്ധ്യം തെളിയിക്കുകയെന്നതും.

http://www.mangalyan.tk/

വയനാട്ടില്‍ ആസ്ട്രോയുടെ 'ഐസോണ്‍ ഉത്സവം' !

Isone Noticeആസ്ട്രോ വയനാട്‌ ചാപ്റ്റര്‍ സംഘടിപ്പിച്ചിരിക്കുന്ന ഐസോണ്‍ ഉത്സവത്തിന്‍റെ ജില്ലാ തല പരിപാടികള്‍ നവംബര്‍ 6,7 തീയതികളില്‍ മീനങ്ങാടിയില്‍ വച്ചു നടക്കും.എല്‍ പി,യു പി,ഹൈ  സ്കൂള്‍,ഹയര്‍ സെക്കണ്ടറി തലങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി വൈവിദ്ധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

വൈകുന്നേരം മൂന്നു മണിയ്ക്ക് വിളംബര ജാഥയോടെ ആരംഭിക്കുന്ന പരിപാടികള്‍ വയനാട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ.കെ വി ശശി ഉദ്ഘാടനം ചെയ്യും.മീനങ്ങാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ.അസൈനാര്‍ അധ്യക്ഷത വഹിക്കും.പാപ്പൂട്ടി മാഷുടെ ശാസ്ത്ര ബോധന ക്ലാസും വാന നിരീക്ഷണവും ജ്യോതിശാസ്ത്ര പഠന ക്യാമ്പും പരിപാടിയുടെ ഭാഗമായി നടക്കും.

 

നവംബര്‍ മാസത്തെ ആകാശം[caption id="attachment_1860" align="aligncenter" width="300"]skynovcolorl 2013 നവംബര്‍ മാസത്തെ നക്ഷത്ര മാപ്പ്[/caption]

Night sky for 15/11/2013 8.00 PM  Latitude : 10 deg 30 min N longitude : 76 deg 15min E
ചാര്‍ട്ടില്‍ ഗ്രഹ പ്ര\തീകംഗ്രഹംRight ascensionDeclinationAltitudeAzimuthകാന്തിമാനം ഭൂമിയില്‍ നിന്ന് ദൂരം AUഉദയ സമയംഅസ്തമന സമയംരാശിസ്ഥാനം
ബുധന്‍14h11’39”-10®45’34”-46.45®265.11®-.280.933825.06AM4.49PMകന്നിരാശിയില്‍
ശുക്രന്‍18h42’35”-26®47’16”+14.46®238.69®-4.50.559079.49AM9.07PMധനു രാശിയില്‍
ചൊവ്വ11h18’39”+06®17’21”-73.42®356.24®+1.41.800942.01AM2.09PMചിങ്ങം രാശിയില്‍
വ്യാഴം07h28’12”+21®54’11”-25.91®59.37®-2.54.569369.57PM10.32AMമിഥുനം രാശിയില്‍
ശനി14h54’00”-14®24’26”-36.30®259.57®+0.510.848285.52AM5.29Pmതുലാം രാശിയില്‍
യുരണ്‌സ്00h34’14”+02.®54’53”+68.86®108.92®+5.819.316453.18PM3.25AMമീനം രാശിയില്‍
നെപ്ടുന്‍22h19’15”-11®10’59”+64.56®212.94®+7.929.808581.14PM1.00AMകുംഭം രാശിയില്‍

ശ്രീ. പനക്കല്‍ ചന്ദ്രമോഹന്‍

എവിടെ നിന്നാല്‍ ഐസോണിനെ കാണാം?എന്‍റെ വീട്ടിനടുത്ത് കിഴക്ക് ചക്രവാളം കാണാവുന്ന ഒരു സ്ഥലവും ഇല്ല. രാവിലെ 5 മണിക്ക് ഐസോണിനെ കാണാവുന്ന ഒരു സ്ഥലം കണ്ടെത്താന്‍ ഞാന്‍ ഉപയോഗിച്ച ഒരു രീതിയാണിത്. നിങ്ങള്‍ക്കും ഇത് പ്രയോജനപ്പെട്ടേക്കും എന്നതിനാലാണ് ഇവിടെ കുറിക്കുന്നത്.


2013-november-12-text-comet-ison-mercury-spica-virgo-porrima-night-sky-chartസ്റ്റെല്ലേറിയത്തില്‍ രാവിലെ 5 മണിക്ക് ഐസോണിന്‍റെ ഉന്നതി നോക്കിയപ്പോള്‍ അത് 30 ഡിഗ്രി 47 മിനിട്ട് ആണെന്ന് കണ്ടു. സ്റ്റെല്ലേറിയത്തില്‍ നിന്നു തന്നെ സൂര്യന്‍ 30 ഡിഗ്രി 47 മിനിട്ട് ഉന്നതിയില്‍ എത്തുന്ന സമയം നോക്കി. അത് രാവിലെ 8 മണി 28 മിനിട്ട് 29 സെക്കന്‍ഡ് ആണ് എന്ന് കണ്ടു. ഈ സമയത്ത് മരങ്ങളുടെ വലിയ മറയില്ലാതെ സൂര്യനെ കാണാവുന്ന ഒന്നിലേറെ സ്ഥലങ്ങള്‍ ഒരു പ്രയാസവുമില്ലാതെ കണ്ടുപിടിക്കാനായി.

ഒരു കാര്യം കൂടി സ്റ്റെല്ലേറിയത്തില്‍ നിന്ന് കണ്ടെത്തി. ഈ ദിവസം ഖഗോള മദ്ധ്യരേഖയില്‍ നിന്നും തെക്കോട്ട് 15 ഡിഗ്രി 23 മിനിട്ട് മാറിയാണ് സൂര്യന്‍. ഐസോണ്‍ ഖഗോള മദ്ധ്യരേഖയില്‍ നിന്നും വടക്കോട്ട് 4 ഡിഗ്രി 11 മിനിട്ട് മാറിയാണ്. അപ്പോള്‍ ഐസോണ്‍ സൂര്യനില്‍ നിന്നും 19 ഡിഗ്രി 34 മിനിട്ട്  വടക്കോട്ട് മാറിയാണ് കാണുക.

രാത്രിയില്‍ പോയി തിരയാതെ എവിടെ ഐസോണിനെ കാണാം എന്ന് നിശ്ചയിക്കാവുന്ന ഈ രീതി പ്രയോജനപ്പെടും എന്നു കരുതുന്നു.

കെ വി എസ് കര്‍ത്താ || ആസ്ട്രോ കൊല്ലം

 

ഐസോണ്‍ സായാഹ്ന ശില്പശാല: രജിസ്ട്രേഷന്‍

ISON workshop registrationഅമച്ചര്‍ ആസ്ട്രോനമേഴ്സ് ഓര്‍ഗനൈസേഷന്‍ ഐസോണ്‍ വാല്‍നക്ഷത്രത്തിന്റെ വരവിനോട് അനുബന്ധിച്ച് ഒരു ത്രിദിന സായാഹ്ന ശില്പശാല സംഘടിപ്പിക്കുന്നു. അടിസ്ഥാനജ്യോതിശാസ്ത്ര ക്ലാസുകളും വാനനിരീക്ഷണപരിപാടികളും ഉള്‍പ്പെടുത്തി രൂപം കൊടുത്തിരിക്കുന്ന ഇത് വരുന്ന ഒക്ടോബര്‍ 23, 24, 25 ദിവസങ്ങളില്‍ വൈകുന്നേരമാണ്നടത്തപ്പെടുക. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കായിരിക്കും ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം. അപേക്ഷകര്‍ക്ക് നിശ്ചിത പ്രായപരിധി ഇല്ല. താത്പര്യമുള്ള പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാം. ഇതിലേക്ക് നിങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് ദയവായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷന്‍ ഫോം പൂരിപ്പിക്കുക. നിങ്ങളുടെ രജിസ്ട്രേഷന്‍ സ്വീകരിക്കപ്പെടുന്ന പക്ഷം പരിപാടിയുടെ കൂടുതല്‍ വിശദവിവരങ്ങള്‍ അറിയിച്ചുകൊണ്ട് ആസ്ട്രോ നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും.

ഒക്ടോബർ വിശേഷങ്ങൾ

star map-2013 oct

ചരിത്രത്തിൽ
3- 1942:
ജർമ്മനി ആദ്യമായി ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിച്ചു.
4- 1957 :
സ്ഫുട്നിക് വിക്ഷേപിച്ചു.
10- 1967 :
അന്താരാഷ്ട്ര ശൂന്യാകാശ ഉടമ്പടി നിലവിൽ വന്നു.
11- 1958 :
പയനീർ-1 വിക്ഷേപിച്ചു.
11- 1984 :
കാതറിൻ ഡി. സള്ളിവൻ ബഹിരാകാശത്തു നടക്കുന്ന ആദ്യവനിതയായി.
13- 1973 :
വേൾപൂൾ ഗാലക്സി കണ്ടെത്തി.
22- 2008 :
ചന്ദ്രയാൻ-1 വിക്ഷേപിച്ചു.സംഭവങ്ങൾ


1

ചന്ദ്രനെയും ചൊവ്വയേയും അടുത്തു കാണാം

2

ശുക്രൻ വൃശ്ചികം രാശിയിലേക്ക് പ്രവേശിക്കുന്നു 

         5

അമാവാസി

ചൊവ്വ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുന്നു

7

ബുധൻ, ശനി, ചന്ദ്രൻ എന്നിവ അടുത്തു വരുന്നു

8

ചന്ദ്രനെയും ശുക്രനെയും അടുത്തു കാണാം

16

ചൊവ്വ റിഗല്യസിന്റെ അടുത്ത്

17

ശുക്രനും അന്റാറിസും അടുത്തു വരുന്നു

സൂര്യൻ തുലാം രാശിയിലേക്ക് പ്രവേശിക്കുന്നു

18

പൗർണ്ണമി

21,22

ഒറിയോണിഡ് ഉൽക്കാവർഷം

26

വ്യാഴവും ചന്ദ്രനും അടുത്തു വരുന്നു

30

ശുക്രൻ ധനു രാശിയിലേക്ക് പ്രവേശിക്കുന്നു


ഗ്രഹക്കാഴ്ച


 ബുധൻ

 കാണാൻ കഴിയില്ല. രാവിലെ 7.53ന് ഉദിച്ച് സന്ധ്യക്ക് 7.25ന് അസ്തമിക്കും.

ശുക്രൻ

സൂര്യാസ്തമയത്തിനു ശേഷം വൃശ്ചികം രാശിയിൽ കാണാം. രാവിലെ 9.32ന് ഉദിക്കും. രാത്രി 8.56ന് അസ്തമിക്കും. കാന്തിമാനം -4.

ചൊവ്വ

സൂര്യോദയത്തിനു മുമ്പ് ചിങ്ങം രാശിയിൽ. രാവിലെ 2.46ന് ഉദിക്കും. ഉച്ചതിരിഞ്ഞ് 3.10ന് അസ്തമിക്കും. കാന്തിമാനം 2

വ്യാഴം

 അർദ്ധരാത്രി മുതൽ മിഥുനം രാശിയിൽ കാണാം. രാത്രി 11.53ന് ഉദയം ഉച്ചക്ക് 12.31ന് അസ്തമയം. കാന്തിമാനം -2

ശനി

സൂര്യാസ്തമയത്തിനു ശേഷം അല്പനേരം തുലാം രാശിയിൽ കാണാം. ഉദയം രാവിലെ 7.34ന്. അസ്തമയം രാത്രി 7.16ന്.

(സമയങ്ങൾ ഒക്ടോബർ 15നെ അടിസ്ഥാനപ്പെടുത്തിയുള്ളത്.)


ഐസോൺ വിശേഷങ്ങൾ


ഒരു ഇടത്തരം ദൂരദർശിനിയുണ്ടെങ്കിൽ ഐസോണിനെ ചൊവ്വയുടെ സമീപത്തായി കണ്ടെത്താം. കാന്തിമാനം 11. മാസാരംഭത്തിൽ പ്രഭാതത്തിൽ ചൊവ്വയുടെ സമീപത്തുനിന്ന് 2ഡിഗ്രി വടക്കുഭാഗത്തായി ഇതിനെ കാണാം. പതിനഞ്ചാം തിയ്യതി ആകുമ്പോഴേക്കും ഇവതമ്മിലുള്ള അകലം ഒരു ഡിഗ്രിയായി ചുരുങ്ങും. യഥാർത്ഥത്തിൽ ഒക്ടോബർ ഒന്നിനാണ് ഐസോൺ ചൊവ്വയുടെ ഏറ്റവും അടുത്തു കൂടി കടന്നുപോകുക. അപ്പോൾ ഇവതമ്മിലുള്ള അകലം 10.8 മില്യൻ കി.മീറ്റർ ആയിരിക്കും.


സെപ്റ്റംബർ 29൹ മാർസ് റെക്കനൈസൻസ് ഓർബിറ്റർ എടുത്ത ഐസോൺ ചിത്രങ്ങൾ

 
ഐസോണ്‍ വാല്‍നക്ഷത്രം- അതിഥിയ്ക്ക് ഒരാമുഖം

ജ്യോതിശാസ്ത്രജ്ഞര്‍ക്കും രാത്രിയാകാശത്തെ പ്രണയിക്കുന്ന വാനംനോക്കികള്‍ക്കും ഒരുപോലെ ഉത്സാഹജനകമായ കാര്യമാണ് വാല്‍നക്ഷത്രങ്ങളുടെ വരവ്. മുഖ്യകാരണം അവര്‍ രാത്രിയാകാശത്തെ സ്ഥിരസാന്നിധ്യമല്ല, വല്ലപ്പോഴും വിരുന്ന്‍ വരുന്ന അതിഥികളാണ് എന്നത് തന്നെ. അവരുടെ ഓരോ വരവിലും അവരെ കാണാനും പഠിക്കാനും ലോകമെങ്ങുമുള്ള ജ്യോതിശാസ്ത്രപ്രേമികള്‍ ആവേശഭരിതരാണ്. ഈ വര്‍ഷം PANSTARRS (കഴിഞ്ഞ മാര്‍ച്ചില്‍ വന്നുപോയി), ISON എന്നിങ്ങനെ രണ്ടു വാല്‍നക്ഷത്രങ്ങളാണ് നമ്മെ സന്ദര്‍ശിക്കുന്നത് എന്നതിനാല്‍ തന്നെ 2013 വാല്‍നക്ഷത്രങ്ങളുടെ വര്‍ഷമെന്നാണ് പറയപ്പെടുന്നത്.

എന്താണ് ഒരു വാല്‍നക്ഷത്രം?

പേര് കേട്ടാല്‍ തോന്നുന്ന പോലെ വാലുള്ള നക്ഷത്രങ്ങളേ അല്ല വാല്‍നക്ഷത്രങ്ങള്‍. നക്ഷത്രങ്ങളുടേതായ ഒരു പ്രത്യേകതയും അവയ്ക്കില്ല. ആ പേര് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതായതിനാല്‍ 'ധൂമകേതുക്കള്‍' എന്ന ഇവരുടെ 'സ്കൂളില്‍ പേര്' ആണ് ഇവിടെ നമ്മള്‍ കൂടുതലും ഉപയോഗിയ്ക്കുക. ഗ്രഹങ്ങളെയോ ക്ഷുദ്രഗ്രഹങ്ങളെയോ ഒക്കെ പോലെ സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ബഹിരാകാശവസ്തുക്കള്‍ തന്നെയാണ് ധൂമകേതുക്കളും എന്നിരിക്കിലും അവയെ വ്യത്യസ്തരാക്കുന്ന ചില പ്രത്യേകതകള്‍ ഉണ്ട്

 • ഭൂരിഭാഗവും (ഏതാണ്ട് 80%) ഐസും പിന്നെ പൊടിപടലങ്ങളും ചേര്‍ന്ന ശരീരം

 • ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന വാല്‍ അല്ലെങ്കില്‍ കോമ (അന്തരീക്ഷം)

 • മിക്കവാറും നീളം കൂടിയ ദീര്‍ഘവൃത്തമായിരിക്കും എങ്കിലും പൊതുവേ സ്ഥിരതയില്ലാത്ത ഓര്‍ബിറ്റ്


അടിസ്ഥാനപരമായി ഒരു അഴകിയ രാവണന്‍ ആണ് ധൂമകേതു. നമ്മള്‍ ഇവിടെ നിന്ന്‍ കാണുന്നതൊക്കെ വെറും 'ഷോ' മാത്രം! വളരെ ചെറിയ ഒരു മര്‍മം (ന്യൂക്ലിയസ്) മാത്രമാണ് ഒരു ധൂമകേതുവിന്റെ ശരീരം. അതിനു 100 മീറ്റര്‍ മുതല്‍ ഏതാണ്ട് 40 കിലോമീറ്റര്‍ വരെ വലിപ്പമുണ്ടാവാം. ഗോളാകൃതി പ്രാപിക്കാന്‍ മാത്രമുള്ള പിണ്ഡം ഇല്ലാത്തതുകൊണ്ട് മിക്കവാറും നിയതമായ ഒരു രൂപം ഇവയ്ക്കുണ്ടാവില്ല. ഐസും പൊടിപടലങ്ങളും പാറക്കഷണങ്ങളുമൊക്കെ ചേര്‍ന്നതാണ് ഇത്. ഐസ് എന്ന്‍ പറയുമ്പോ തണുത്തുറഞ്ഞ ജലമാണ് മുഖ്യമെങ്കിലും കാര്‍ബണ്‍ ഡയോക്സൈഡ്, അമോണിയ, മീതെയിന്‍ തുടങ്ങിയവയും ഇക്കൂട്ടത്തില്‍ പെടും. പ്രതിഫലനശേഷി വളരെ കുറഞ്ഞ ഈ ന്യൂക്ലിയസ് മിക്കവാറും ഭൂമിയില്‍ നിന്നും അദൃശ്യമായിരിക്കും.

ധൂമകേതുവിന്റെ നമ്മള്‍ കാണുന്ന ഭാഗം അതിന്റെ വാല്‍ അല്ലെങ്കില്‍ കോമ ആണ്. അതിന്റെ ശരീരം മിക്കവാറും തണുത്തുറഞ്ഞ വാതകങ്ങള്‍ ആണല്ലോ. അവ സൂര്യനോട് അടുത്ത് വരുമ്പോ സൌരവികിരണങ്ങള്‍ ഏറ്റ് ബാഷ്പീകരിക്കപ്പെടും. ഇത് ന്യൂക്ലിയസ്സിനു ചുറ്റും ഒരു വാതകഅന്തരീക്ഷത്തിന് രൂപം നല്കും. കോമ എന്ന്‍ വിളിക്കുന്ന ഈ അന്തരീക്ഷമാണ് ഭൂമിയില്‍ നിന്നു നോക്കുമ്പോ മിക്കവാറും നമ്മള്‍ കാണുക. ന്യൂക്ലിയസ് ഒരു കുഞ്ഞനായിരുന്നു എങ്കിലും കോമയ്ക്കു പലപ്പോഴും സൂര്യനെക്കാളും വലിപ്പം ഉണ്ടാവും. ഈ വാതകമണ്ഡലം സൂര്യനില്‍ നിന്നുള്ള സൌരക്കാറ്റിന്റെ പ്രഭാവം കൊണ്ട് സൂര്യന് എതിര്‍ദിശയിലേക്ക് തള്ളപ്പെടുകയും ഒരു വാലിന് രൂപം കൊടുക്കുകയും ചെയ്യുന്നു. ഇതാണ് ധൂമകേതുവിനെ വാല്‍നക്ഷത്രം എന്ന്‍ പണ്ടുള്ളവര്‍ വിളിക്കാന്‍ കാരണമായ 'വാല്‍'. സത്യത്തില്‍ രണ്ടുതരം വാലുകള്‍ ഒരു ധൂമകേതുവില്‍ കാണപ്പെടാം. കോമായിലെ പൊടിപടലങ്ങളെ സൌരക്കാറ്റ് പിന്നിലേക്ക് പറത്തുക വഴി ഉണ്ടാകുന്ന ധൂളീവാലും (Dust tail) സൂര്യനില്‍ നിന്നുള്ള ചാര്‍ജിത കണങ്ങളുടെ പ്രഭാവം കൊണ്ട് അയണീകരിക്കപ്പെട്ട വാതകങ്ങള്‍ ചേര്‍ന്ന് രൂപം കൊള്ളുന്ന പ്ലാസ്മാ വാലും (Ion tail). ഭൂമിയില്‍ നിന്നും സൂര്യനിലേക്കുള്ള ദൂരത്തെക്കാള്‍ നീളമുള്ള വാലുകള്‍ പോലും പല ധൂമകേതുക്കള്‍ക്കും രൂപം കൊള്ളാറുണ്ട്. മിക്കവാറും നീലയോ നീല കലര്‍ന്ന പച്ചയോ നിറമുള്ള പ്ലാസ്മാവാലിന്റെ രൂപീകരണത്തില്‍ സൌരക്കാറ്റും സൂര്യന്റെ കാന്തികമണ്ഡലവും പ്രധാന പങ്കുവഹിക്കുന്നുണ്ട് എന്നതിനാല്‍ തന്നെ ഇതിന്റെ ദിശ എപ്പോഴും സൂര്യന് നേരെ എതിരെ ആയിരിയ്ക്കും. എന്നാല്‍ വെള്ളയോ ഇളം മഞ്ഞയോ നിറത്തിലുള്ള ധൂളീവാല്‍ മിക്കവാറും അതിന്റെ ഓര്‍ബിറ്റില്‍ തന്നെ അല്പം വളഞ്ഞതായിട്ടാകും കാണപ്പെടുക. ഇവിടെ ഒരു കാര്യം മനസ്സിലാക്കിക്കാണുമല്ലോ, വാല്‍നക്ഷത്രത്തിന്റെ വാല്‍ എപ്പോഴും അതിന്റെ പിന്നില്‍ തന്നെ ആയിരിക്കണം എന്നില്ല. അവ എപ്പോഴും സൂര്യന് പ്രതിമുഖമായിരിക്കും എന്നതിനാല്‍, സൂര്യനില്‍ നിന്നും അകന്ന്‍ പോകുന്ന ഒരു വാല്‍നക്ഷത്രത്തിന് മുന്‍പിലായിരിക്കും വാല്‍ കാണപ്പെടുക!നീളം കൂടിയ ദീര്‍ഘവൃത്താകൃതി ഉള്ളതാണ് മിക്കവാറും ധൂമകേതുക്കളുടെ ഓര്‍ബിറ്റ്. അതുകൊണ്ട് തന്നെ സ്വന്തം പ്രദക്ഷിണകാലത്തിന്റെ വളരെ കുറച്ചു സമയത്തേക്ക് മാത്രമേ അവ സൂര്യനോട് അടുത്ത് വരുന്നുള്ളൂ. അപ്പോള്‍ മാത്രമാണു അവര്‍ക്ക് കോമ രൂപം കൊള്ളുന്നതും നമുക്ക് കാണാന്‍ കഴിയുന്നതും. അങ്ങനെയാണ് അവര്‍ നമ്മുടെ വീട്ടില്‍ വല്ലപ്പോഴും മാത്രം വിരുന്ന്‍ വരുന്ന വിശിഷ്ടാതിഥികള്‍ ആവുന്നത്. എന്നാല്‍ ഇവര്‍ ചുമ്മാ ഇവിടെ വന്ന്‍ സുഖസന്ദര്‍ശനം കഴിഞ്ഞു മടങ്ങുകയാണ് പതിവ് എന്ന്‍ കരുതരുത് കേട്ടോ. സൌരയൂഥത്തിലെ പല ഗ്രഹങ്ങളുടെയും സഞ്ചാരപഥങ്ങളെ മുറിച്ച് കടക്കും വിധമാണ് ഇവയുടെ സഞ്ചാരം. മാത്രമല്ല ഗ്രഹങ്ങളുടെ പരിക്രമണതലത്തില്‍ (Orbital plane) ആയിരിക്കില്ല താനും ഇവയില്‍ മിക്കതിന്റെയും പരിക്രമണം. സൂര്യന്റേയും മറ്റ് ഗ്രഹങ്ങളുടെയും ഗുരുത്വമണ്ഡലങ്ങളുമായുള്ള മല്‍പ്പിടുത്തത്തില്‍ ഓരോ വരവിലും സ്വന്തം ഭാരത്തിന്റെ 1-2% വരെ വാതകങ്ങളും ശിലാധൂളികളും ഇവര്‍ക്ക് നഷ്ടമാകും. ഇത് ആവര്‍ത്തിക്കുക വഴി ചിലപ്പോള്‍ ധൂമകേതു മൊത്തത്തില്‍ ശിഥിലമായി എന്നും വരാം. ഇങ്ങനെ വാല്‍നക്ഷത്രങ്ങള്‍ കൈവിടുന്ന പദാര്‍ഥങ്ങളാണ് പലപ്പോഴും ഗ്രഹാന്തരപ്രദേശങ്ങളില്‍ തങ്ങിനിന്ന് ഉള്‍ക്കാവര്‍ഷത്തിന് (Meteor shower) കാരണമാകുന്നത്. ഉദാഹരണത്തിന് വർഷംതോറും ആഗസ്റ്റ് 9-നും 13-നും ഇടയ്ക്ക് ഉണ്ടാകാറുള്ള പെഴ്സീഡ് (Perseid) ഉൽക്കാവർഷത്തിന്റെ ഉറവിടം 2007 ആഗസ്റ്റില്‍ വന്നുപോയ സ്വിഫ്റ്റ്-ടട്ടിൽ (Swift-Tuttle) ധൂമകേതുവാണ്.

ധൂമകേതുക്കളുടെ ഉറവിടത്തെ കുറിച്ച് ഇന്നും കൃത്യമായ ഒരു ചിത്രം നമുക്കില്ല. സൌരയൂഥത്തിന്റെ വരാന്ത എന്ന്‍ വിശേഷിപ്പിക്കാവുന്ന വിധത്തില്‍ നെപ്റ്റ്യൂണിന്റെ ഓര്‍ബിറ്റിനും പിന്നില്‍ 30 AU മുതല്‍ 50 AU (ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള ശരാശരി ദൂരമാണ് Astronomical Unit അല്ലെങ്കില്‍ AU എന്ന ദൂര അളവായി ജ്യോതിശാസ്ത്രത്തില്‍ ഉപയോഗിക്കുന്നത്) വരെയുള്ള ഭാഗത്ത് കാണുന്ന കുയ്പ്പര്‍ ബെല്‍റ്റില്‍ (Kuiper belt) നിന്നും സൂര്യനില്‍ നിന്നും ഏതാണ്ട് ഒരു പ്രകാശവര്‍ഷം ദൂരെ സൌരയൂഥത്തെ പൊതിഞ്ഞു നില്‍ക്കുന്ന മേഘപടലമായ ഊര്‍ട്ട് മേഘങ്ങളില്‍ (Oort Cloud) നിന്നുമാണ് ഇവ വരുന്നത് എന്ന ആശയത്തിനാണ് ഇന്ന്‍ പരക്കെ അംഗീകാരം കിട്ടിയിട്ടുള്ളത്.
മഞ്ഞും പാറക്കഷണങ്ങളും പൊടിപടലങ്ങളും ചേര്‍ന്ന അനേകകോടി ആകാശവസ്തുക്കളുടെ തറവാടാണു കുയ്പ്പര്‍ ബെല്‍റ്റും ഊര്‍ട്ട് മേഖലയും. ഇവിടങ്ങളില്‍ സ്വസ്ഥമായി അലഞ്ഞുതിരിഞ്ഞുകൊണ്ടിരുന്ന വസ്തുക്കളില്‍ ചിലത് സൌരയൂഥത്തിലെ ഭീമന്‍ ഗ്രഹങ്ങളുടെയോ സമീപനക്ഷത്രങ്ങളുടെയോ സൂര്യന്റെ തന്നെയോ ഗുരുത്വാകര്‍ഷണത്തിന് വിധേയമായി സൂര്യന്റെ നേര്‍ക്ക് തള്ളപ്പെടാം. ഇങ്ങനെ വഴി തെറ്റി സൌരയൂഥത്തിന്റെ ഉള്ളിലേയ്ക്ക് കടക്കുന്ന ഇവ മറ്റ് ഗ്രഹങ്ങളുടെ ഗുരുത്വപ്രഭാവം കാരണം വീണ്ടും പഥവ്യത്യാസത്തിന് വിധേയമാവുകയും സൂര്യനില്‍ പതിക്കാതെ അതിനെ ദീര്‍ഘവൃത്താകാരമായ ഓര്‍ബിട്ടില്‍ ചുറ്റാന്‍ തുടങ്ങുകയും ചെയ്യുന്നു. ഇങ്ങനെയാണ് ധൂമകേതുക്കള്‍ നമ്മുടെ അടുത്തേക്ക് വരുന്നത് എന്നാണ് ഇതുവരെയുള്ള നിഗമനം.

പ്രദക്ഷിണകാലത്തിന്റെ ദൈര്‍ഘ്യം കണക്കിലെടുത്ത് ഇവയെ ഹ്രസ്വകാല ധൂമകേതുക്കള്‍ (200 വര്‍ഷത്തില്‍ താഴെ) എന്നും ദീര്‍ഘകാല ധൂമകേതുക്കള്‍ (200 വര്‍ഷത്തില്‍ കൂടുതല്‍) എന്നും രണ്ടായി തിരിക്കാറുണ്ട്. ഹ്രസ്വകാലധൂമകേതുക്കളുടേത് താരതമ്യേന ശരാശരി ദീര്‍ഘവൃത്താകൃതിയുള്ള ഓര്‍ബിറ്റുകള്‍ ആണ്. ഇവ കുയ്പ്പര്‍ ബെല്‍റ്റില്‍ നിന്നും വരുന്നതായി കണക്കാക്കപ്പെടുന്നു. മറിച്ച് ദീര്‍ഘകാല ധൂമകേതുക്കളുടെ ഉറവിടമായി കണക്കാക്കപ്പെടുന്നത് ഊര്‍ട്ട് മേഖലയാണ്. ഇവയ്ക്ക് വളരെ നീണ്ട ദീര്‍ഘവൃത്ത ഓര്‍ബിറ്റുകള്‍ ആണുള്ളത്. പൊതുവേ മൂന്നേകാല്‍ വര്‍ഷം മുതല്‍ 10,00,000 വർഷം വരെ പ്രദക്ഷിണകാലം ഉള്ള ധൂമകേതുക്കള്‍ ഉണ്ടെങ്കിലും ഒരിക്കല്‍ മാത്രം പ്രത്യക്ഷപ്പെട്ട് എന്നെന്നേക്കുമായി പോയി മറയുന്ന ധൂമകേതുക്കളും ഉണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ വന്നുപോയ പാന്‍സ്റ്റാഴ്സും ഇപ്പോള്‍ ലോകമെങ്ങും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐസോണും അക്കൂട്ടത്തില്‍ പെടുന്നവയാണ്.

ഐസോണ്‍- നൂറ്റാണ്ടിന്റെ വാല്‍നക്ഷത്രമോ?

വളരെയധികം പ്രതീക്ഷയുണര്‍ത്തിയ ഒരു ധൂമകേതുവാണ് ഐസോണ്‍. സൂര്യനോട് അടുത്തെത്തുമ്പോ ആകാശത്തു ചന്ദ്രനെക്കാള്‍ തിളക്കം വെക്കാന്‍ സാധ്യതയുണ്ട് എന്ന്‍ കരുതപ്പെടുകയും നൂറ്റാണ്ടിന്റെ വാല്‍നക്ഷത്രം എന്ന ഓമനപ്പേരിന് അര്‍ഹനാകുകയും ചെയ്തിരുന്നു അത്. എന്നാല്‍ കൃത്യമായ ഒരു പ്രവചനത്തിനും വഴങ്ങാത്ത കൂട്ടരാണ് ധൂമകേതുക്കള്‍ എന്നതൊരു പ്രശ്നമാണ്. സൌരയൂഥത്തിനുള്ളിലൂടെയുള്ള യാത്ര തീരെ സുരക്ഷിതമല്ല അവയ്ക്ക്. സൂര്യന്റെ വേലിയേറ്റ ബലങ്ങളും സൌരവികിരണവും ഒക്കെ ഇവയെ തകര്‍ത്തുകളഞ്ഞെന്നു വരാം. പ്രതീക്ഷകള്‍ നശിപ്പിക്കാനുള്ള 'ലൈസന്‍സ്' അതുകൊണ്ട് അവര്‍ക്കുണ്ട്.

റഷ്യയിലെ  ജ്യോതിശാസ്ത്രജ്ഞരായ Vitali Nevski, Artyom Novichonok എന്നിവരാണ് തങ്ങളുടെ ഒരു 16-ഇഞ്ച് റിഫ്ലക്ടര്‍ ടെലിസ്കോപ്പ് ഉപയോഗിച്ച് കഴിഞ്ഞ 2012 സെപ്റ്റംബര്‍ മാസത്തില്‍ ഐസോണ്‍ ധൂമകേതുവിനെ ആദ്യമായി കണ്ടത്. അവര്‍ പ്രതിനിധീകരിച്ചിരുന്ന സംഘടനയായ ISON-ന്റെ (International Scientific Optical Network) പേരിലാണ് ഈ ധൂമകേതു പരക്കെ അറിയപ്പെടുന്നത് എങ്കിലും ഇതിന്റെ ഔദ്യോഗിക നാമം C/2012 S1 എന്നാണ്. ഇതില്‍ C എന്ന അക്ഷരം ഈ ധൂമകേതു ഒരു ക്രമാവര്‍ത്തനസ്വഭാവം (നിശ്ചിത ഇടവേളകളില്‍ വന്നുപോകുന്ന സ്വഭാവം) ഇല്ലാത്തതാണ് എന്ന്‍ സൂചിപ്പിക്കുന്നു. 2012 അത് ആദ്യം നിരീക്ഷിക്കപ്പെട്ട വര്‍ഷത്തെയും, S എന്ന അക്ഷരം സെപ്റ്റംബറിനെയും 1 എന്നത് ആ മാസത്തില്‍ കാണപ്പെടുന്ന ആദ്യത്തെ ധൂമകേതു എന്നതിനെയും സൂചിപ്പിക്കുന്നു. കണ്ടുപിടിക്കപ്പെടുമ്പോ ഭൂമിയില്‍ നിന്നും ഏതാണ്ട് ഒരു ബില്യണ്‍ കിലോമീറ്റര്‍ അകലെ സൂര്യനിലേക്കുള്ള അതിന്റെ സഞ്ചാരവഴിയിലായിരുന്നു അത്. ഏതാണ്ട് 10,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഊര്‍ട്ട് മേഘങ്ങളില്‍ നിന്നും പുറപ്പെട്ടതാണത്രേ ഇയാള്‍. 'സൂര്യസ്പര്‍ശികള്‍' (Sugrazers) എന്ന വിഭാഗത്തില്‍ പെടുത്താവുന്ന ധൂമകേതുവാണിത്. സൂര്യനോട് വളരെ അടുത്ത് ചെല്ലുന്ന ഇക്കൂട്ടരില്‍ ഭൂമിയെക്കാള്‍ സൂര്യനോട് നൂറ് മടങ്ങ് (12 ലക്ഷം കിലോമീറ്റര്‍) അടുത്തുവരെ ചെല്ലാന്‍ സാധ്യതയുള്ള ആളാണ് ഐസോണ്‍.

2013 ജനുവരിയില്‍ നാസയുടെ Deep Impact ബഹിരാകാശപേടകം ഐസോണിനെ നിരീക്ഷിക്കുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. തുടര്‍ന്നു നാസയുടെ തന്നെ Swift ദൌത്യവും ഹബിള്‍ ദൂരദര്‍ശിനിയും അതിനെ കൂടുതല്‍ വിശദമായി പഠിക്കുകയും നിരവധി പുതിയ വിവരങ്ങള്‍ തരികയും ചെയ്തു. തിളക്കം കണ്ടിട്ട് നല്ല വലിപ്പമുള്ള ധൂമകേതുവായിരിക്കും ഇത് എന്ന ശാസ്ത്രലോകത്തിന്റെ ഊഹം തെറ്റിച്ചുകൊണ്ട് പരമാവധി 7 കിലോമീറ്റര്‍ മാത്രം വലിപ്പമേ ഇതിനുള്ളൂ എന്ന്‍ ഹബിള്‍ നമുക്ക് കാട്ടിത്തന്നു. ഇതിന്റെ കോമയ്ക്ക് 5000 കിലോമീറ്ററും വാലിന് ഏതാണ്ട് 1 ലക്ഷം കിലോമീറ്ററും വലിപ്പമുണ്ട് എന്നും മനസ്സിലായി. ജൂണ്‍ മാസത്തില്‍ സ്പിറ്റ്സര്‍ ടെലിസ്കോപ്പും ഐസോണിനെ പഠിച്ചു. അതിന്റെ ഫലങ്ങള്‍ ഇനിയും പുറത്തുവരാന്‍ ഇരിക്കുന്നതേ ഉള്ളൂ.

ജൂണ്‍-ജൂലൈ മാസങ്ങള്‍ ആയപ്പോള്‍ ഐസോണ്‍ സൂര്യന്റെ നീഹാരരേഖ (frost line) എന്നറിയപ്പെടുന്ന സവിശേഷ അകലത്തില്‍ (370 മുതല്‍ 450 മില്യണ്‍ കിലോമീറ്റര്‍) എത്തി . അപ്പോഴേക്കും ഭൂമിയെ അപേക്ഷിച്ച് അത് സൂര്യന്റെ മറുഭാഗത്ത് ആയതിനാല്‍ ഇവിടെ നിന്നും നമുക്ക് നിരീക്ഷിക്കാന്‍ കഴിയാതെ വന്നിരുന്നു. ഈ ദൂരം ഒരു ധൂമകേതുവിനെ സംബന്ധിച്ചു നിര്‍ണ്ണായകമാണ്. ഈ അകലത്തില്‍ വെച്ചാണ് സൂര്യന്റെ വികിരണം മതിയായ അളവില്‍ അതില്‍ ഏല്‍ക്കാന്‍ തുടങ്ങുന്നതും അതിലെ ജലം ബാഷ്പീകരിക്കപ്പെടുന്നതും. ഈ ഘട്ടത്തില്‍ അതിന്റെ തിളക്കം വളരെ വേഗം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.

ജൂണ്‍-ജൂലൈ മാസങ്ങളില്‍ സൂര്യന് പിന്നിലെ ഒളിത്താമസത്തിന് ശേഷം ആഗസ്റ്റ് 12-നു വെളുപ്പാന്‍കാലത്ത് അരിസോണയിലെ ഒരു ജ്യോതിശാസ്ത്രജ്ഞനായ ബ്രൂസ് ഗാരിയാല്‍ (Bruce Gary) 'പിടിക്കപ്പെട്ട' ഐസോണ്‍ പക്ഷേ നമ്മളെ അല്പം നിരാശരാക്കിയിട്ടുണ്ട്. കണക്ക് കൂട്ടിയിരുന്നതിന്റെ ആറില്‍ ഒന്ന്‍ തിളക്കം (കാന്തിമാനം രണ്ടു കുറവ്) മാത്രമേ ഇപ്പോള്‍ അതിനുള്ളൂ. ഗാരിയെക്കൂടാതെ മറ്റ് പലരും പിന്നീട് ഐസോണിന്റെ ചിത്രമെടുത്തു. ഐസോണ്‍ പ്രതീക്ഷയ്ക്കൊത്ത് തിളക്കം വെച്ചിട്ടില്ല എന്ന്‍ എല്ലാവരും കണ്ടു. എന്നാല്‍ തീര്‍ത്തും നിരാശരാകേണ്ട കാര്യമില്ല. ഐസോണ്‍ ഒരു നല്ല ആകാശക്കാഴ്ച സമ്മാനിക്കും എന്ന്‍ തന്നെയാണ് ഇപ്പൊഴും പ്രതീക്ഷ. വരുന്ന സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ഐസോണിന്റെ തിളക്കം വീണ്ടും കൂടുകയും ചിങ്ങം രാശിയിലെ മകം നക്ഷത്രത്തിനടുത്തായിട്ടും പിന്നീട് ചൊവ്വാഗ്രഹത്തിനടുത്തായിട്ടും കാണപ്പെടുകയും ചെയ്യും. നവംബര്‍ 28-നാണ് ഐസോണ്‍ സൂര്യനോട് ഏറ്റവും അടുത്തെത്തുന്നത്. അതിന് മൂന്നാഴ്ച മുന്നേ നഗ്നനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന തിളക്കം അത് ആര്‍ജ്ജിക്കും എന്ന്‍ കരുതപ്പെടുന്നു. എന്നാല്‍ സൂര്യന്റെ ഇത്രയും അടുത്തേക്കുള്ള പോക്ക് ഒരു ധൂമകേതുവിനെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയാണ്. ചിലപ്പോള്‍ സൌരപ്രഭാവത്താല്‍ ഇത് ചിതറിപ്പോകാന്‍ സാധ്യതയുണ്ട്. 7 കിലോമീറ്ററില്‍ താഴെ മാത്രം വലിപ്പമുള്ള ഐസോണിന്റെ ശരീരം ചിലപ്പോള്‍ പൂര്‍ണമായി ബാഷ്പീകരിച്ചു പോയെന്നും വരാം. അങ്ങനെ വന്നാല്‍ ഐസോണ്‍ നമുക്ക് കാണാന്‍ കഴിയാത്തവിധം നശിപ്പിക്കപ്പെടും. അങ്ങനെ സംഭവിച്ചില്ല എങ്കില്‍ സൂര്യനില്‍ നിന്നും കൂടുതല്‍ തിളക്കത്തോടെ അത് അകന്നുപോകാന്‍ തുടങ്ങും. സൂര്യനോട് അടുത്തുള്ളപ്പോള്‍ അതിന് പരമാവധി തിളക്കം കൈവരും എങ്കിലും സൂര്യപ്രഭയെ മറച്ച് സൂര്യനടുത്തുള്ള വസ്തുക്കളെ നിരീക്ഷിക്കാന്‍ വൈദഗ്ദ്ധ്യം ഉള്ളവര്‍ക്ക് മാത്രമേ ഐസോണിനെ ആ സമയം കാണാന്‍ കഴിയൂ. കന്നി രാശിയില്‍ ചിത്തിര നക്ഷത്രത്തിനും ശനിഗ്രഹത്തിനും അടുത്തായിരിക്കും. ഡിസംബര്‍ മാസത്തിലാകും ഏറ്റവും സൌകര്യമായി ഇതിനെ നിരീക്ഷിക്കാന്‍ കഴിയുക. സൂര്യനില്‍ നിന്നും അകന്ന്‍ തുടങ്ങുന്നതോടെ സൂര്യപ്രഭയുടെ തടസ്സം ഇല്ലാതെ അസ്തമയം കഴിഞ്ഞ ഉടനെയും ഉദയത്തിന് മുന്നെയും യഥാക്രമം പടിഞ്ഞാറും കിഴക്കും ചക്രവാളങ്ങളില്‍ നമുക്ക് ഐസോണിനെ കാണാന്‍ കഴിയും. ആകാശത്തിനെ കാല്‍ഭാഗത്തോളം നീളം വരുന്ന അതിന്റെ വാല്‍ ഒരു മനോഹര കാഴ്ച ആയിരിയ്ക്കും. 2014 ജനുവരി ആകുമ്പോഴേക്കും അത് ധ്രുവനക്ഷത്രത്തിനടുത്തേക്ക് നീങ്ങിയിട്ടുണ്ടാകും. ഒരുപക്ഷേ അപ്പോഴും അത് നഗ്നനേത്രങ്ങള്‍ക്ക് ദൃശ്യമാകുമായിരിക്കാം. പക്ഷേ സൂര്യനില്‍ നിന്നുള്ള അകല്‍ച്ച തുടച്ചയായി അതിന്റെ തിളക്കം കുറയ്ക്കുകയും പതിയെ അത് അദൃശ്യമാകുകയും ചെയ്യും. ഹാലിയുടെ ധൂമകേതുവിനെപ്പോലെ ക്രമാവര്‍ത്തനസ്വഭാവം ഇല്ലാത്തതിനാല്‍ അതോടെ ഐസോണ്‍ ഇനി ഒരിയ്ക്കലും കാണാനാവാത്ത വിധം ഓര്‍മ്മ മാത്രമായി മാറും.

ഇനി ചുരുക്കത്തില്‍ ഒറ്റചോദ്യം:

ഐസോണ്‍ വാല്‍നക്ഷത്രത്തെ നമുക്ക് കാണാന്‍ കഴിയുമോ?

ഉത്തരം: കഴിയും എന്ന്‍ തന്നെയാണ് ഇപ്പോഴും പറയേണ്ടത്. കണക്കുകൂട്ടിയിരുന്ന അത്രയും തിളക്കം അതിന് ആര്‍ജ്ജിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതിനാല്‍ നൂറ്റാണ്ടിന്റെ വാല്‍നക്ഷത്രം എന്ന വിശേഷണം അതിപ്പോള്‍ അര്‍ഹിക്കുന്നില്ല തന്നെ. എങ്കിലും, മനോഹരമായ ഒരു ദൃശ്യാനുഭവം നല്‍കാനുള്ള സാധ്യത ഇപ്പൊഴും ഐസോണില്‍ അവശേഷിക്കുന്നുണ്ട്. എല്ലാ പ്രതികൂല സാധ്യതകളും മറികടന്ന്‍ ഐസോണ്‍ ദൃശ്യമായാല്‍, ഉറപ്പായും, ജീവിതത്തില്‍ നിങ്ങള്‍ മറക്കാന്‍ സാധ്യതയില്ലാത്ത ഒരു ദൃശ്യവിസ്മയം തന്നെ ആയിരിയ്ക്കും അത്.

വരും മാസങ്ങളില്‍ ഐസോണിനെ ആകാശത്ത് തിരിച്ചറിയാന്‍ സഹായകമാകുന്ന ചിത്രങ്ങള്‍ക്കായി ഇനി പറയുന്ന ലിങ്കുകള്‍ ഉപയോഗിക്കാം:

ഉപയോഗപ്രദമായ ചില മേച്ചില്‍പ്പുറങ്ങള്‍:

 1. സൌരയൂഥത്തിലൂടെയുള്ള ഐസോണ്‍ സഞ്ചാരപഥം: വീഡിയോ

 2. Comet ISON: A Timeline of This Year's Sungrazing Spectacle
 

||വൈശാഖന്‍ തമ്പി ഡി. എസ്.||

ആഗസ്റ്റ്‌ മാസത്തെ ആകാശ വിശേഷങ്ങള്‍

Aug Sky map 2013
* ഈ മാസത്തിന്‍റെ ആദ്യപകുതിയിൽ സൂര്യാസ്തമനത്തിനു ശേഷം ശുക്രനെ ചിങ്ങം രാശിയിൽ കാണാം. 11൹ കന്നിരാശിയിലേക്ക് പ്രവേശിക്കും.

* ശനിയെ ഈ മാസം മുഴുവൻ കന്നി രാശിയിൽ തന്നെ കാണാം.

* വ്യാഴത്തെയും ചൊവ്വയെയും മാസാവസാനം സൂര്യോദയത്തിനു മുമ്പ് മിഥുനം രാശിയിൽ കണാം.

* 10൹ സൂര്യാസ്തമനത്തിനു ശേഷം കുറച്ചു സമയം പടിഞ്ഞാറൻ ചക്രവാളത്തിൽ ചന്ദ്രനെയും ശുക്രനെയും അടുത്തു കാണാം.

* 13൹ ചന്ദ്രൻ ശനിയുടെ സമീപത്തെത്തും

*  ഈ മാസത്തെ മറ്റൊരു മനോഹരമായ കാഴ്ച വൃശ്ചികം രാശിയാണ്. രാത്രി എട്ടു മണിക്ക് തലക്കു മുകളിൽ അൽപം തെക്കുമാറി തേളിന്‍റെ ആകൃതിയിൽ കിടക്കുന്ന ഈ രാശിയെ പെട്ടെന്നു തന്നെ തിരിച്ചറിയാം. നല്ല വണ്ണം തെളിഞ്ഞ ആകാശമാണെങ്കിൽ ഇതിന്റെ വാലിലൂടെ വടക്കോട്ടു നീണ്ടു കിടക്കുന്ന മേഘശകലങ്ങൾ പോലെ ആകാശഗംഗയും കാണാം.


'മഴപെയ്തു മാനം തെളിഞ്ഞ നേരം' രാത്രിയിലെപ്പോഴെങ്കിലും കിട്ടുകയാണെങ്കിൽ  ഇവയെല്ലാം ഒന്നു കണ്ടുനോക്കാം.


ഷാജി / പി ആര്‍ ചന്ദ്രമോഹന്‍

ആസ്ട്രോ വയനാട്‌ ചാന്ദ്ര ദിന ക്വിസ്‌.;സബ് ജില്ലാ മത്സരം ആഗസ്റ്റ്‌ മൂന്നിന്

WNDആസ്ട്രോ കേരള വയനാട്‌ ഘടകം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ചാന്ദ്രദിന ക്വിസ്  സബ് ജില്ലാ തല മത്സരങ്ങള്‍ ആഗസ്റ്റ്‌ മൂന്നിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.യു പി തല മത്സരങ്ങളാണ് ഇപ്പോള്‍ നടക്കുക.


മത്സര വേദികള്‍ 


വൈത്തിരി സബ്ജില്ല  :  കല്‍പ്പറ്റ ഗവ എല്‍ പി സ്കൂള്‍


ബത്തേരി സബ് ജില്ല : ബീനാച്ചി ഗവ.യു പി. സ്കൂള്‍


മാനന്തവാടി സബ് ജില്ല : മാനന്തവാടി ഗവ.യു പി സ്കൂള്‍


ഒരു സ്കൂളില്‍ നിന്നും രണ്ടു പേര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.രാവിലെ 9.30ന് മത്സര കേന്ദ്രത്തില്‍ എത്തിച്ചേരണം. ഇതിനോട് അനുബന്ധിച്ച് ഐസോണ്‍ ധൂമകേതുവിനെ സംബന്ധിച്ചുള്ള ക്ലാസും ഉണ്ടായിരിക്കും.ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ തല മത്സരങ്ങള്‍ ആഗസ്റ്റ്‌ 17ന് മാനന്തവാടി ഗവ.ഹൈസ്കൂളില്‍ വച്ചു നടക്കും.


കൂടുതല്‍ വിവരങ്ങള്‍ക്ക് 9605165450 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

ഗ്രഹങ്ങളെ നിരീക്ഷിക്കാം ഈ ജൂലൈ മാസത്തില്‍

ജൂലായില്‍ കാലവര്‍ഷം ആകാശത്തെ രാത്രിക്കാഴ്ചകളെ വല്ലാതെ മറയ്ക്കുമെങ്കിലും മാനം തെളിയുംപോഴെല്ലാം നമുക്കു നിരീക്ഷിക്കാന്‍ നിരവധി സംഗതികളുണ്ട്. ഈ മാസം മദ്ധ്യത്തോടെയുള്ള  ഗ്രഹങ്ങളുടെ സ്ഥാനവും അതിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളും ഇതാ.

Location : Latitude : 10 deg 30 min N

Longitude : 76 deg 15 min E

സൂചകം


ഗ്രഹംRight ascensionDeclinationAltitude

 
അസിമത്Azimuthകാന്തിമാനംസൂര്യനില്‍ നിന്ന് ദൂരംA.U.ഉദയ സമയംഅസ്തമന സമയംരാശി സ്ഥാനം
☿ 

ബുധന്‍


07ȟ.00’.45”+17⁰.51’.52”-26.24⁰296.05⁰3.00.609475.41AM6.05PMമിഥുനംരാശിയില്‍

ശുക്രന്‍


09ȟ.38’21”+15⁰.49’48”+09.71⁰284.46⁰-3.91…427138.16AM8.41PMചിങ്ങം രാശിയില്‍

ചൊവ്വ


06.ȟ06”.06”+23⁰.58’12”-34.77⁰309.17⁰+1.62.43327

4.38AM


5.15PMമിഥുനം രാശിയില്‍
 

വ്യാഴം06.ȟ.19’14” +23⁰.10’.27” -32.64⁰ 306.44⁰ -1.9 6.08164 

4.53AM


 
5.28PM മിഥുനം രാശിയി;ല്‍ 

ശനി


14.ȟ13’39”-10⁰.50’16”+64.55⁰213.40⁰+0.69.587471.13PM00.59AMകന്നി രാശിയില്‍
 

യുറാനസ്00.ȟ.47’10” +04.17’51” -51.62⁰ 69.04⁰ +5.8 19.82893 

11.34PM


 
11.42AM മീനം രാശിയില്‍ 
നെപ്ടുന്‍22.ȟ28’24”-10.⁰17’54”-21.06⁰97.09⁰+7.829.21904

9.26PM


9.13AMകുംഭം രാശിയില്‍

 

പി ആര്‍ ചന്ദ്രമോഹന്‍

Astronomical Events for July 2013

 

ജൂലൈ 5  : ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകലെ (152171522 കിലോമീറ്റര്‍,)

ജൂലൈ 8  : കറുത്ത വാവ്

ജൂലൈ 22 :   ചൊവ്വയും വ്യാഴവും 47’ (Arc minute) അടുത്തു വരുന്നു ( വെളുപ്പിനു കിഴക്ക് കാണാം)

ജൂലൈ 22  : വെളുത്ത വാവ്

ജൂലൈ 28   : കുംഭം രാശിയില്‍ നിന്ന് ഉല്‍ക്ക വര്ഷം( Delta aquari)

 

 

 

പി ആര്‍ ചന്ദ്രമോഹന്‍

ജൂലൈ മാസത്തെ ആകാശം

[caption id="attachment_1787" align="alignleft" width="1016"]2013 ജൂലായ് മദ്ധ്യത്തിലെ നക്ഷത്ര മാപ്പ്.  2013 ജൂലായ് മദ്ധ്യത്തിലെ നക്ഷത്ര മാപ്പ്.[/caption]

തൊഴിൽശാലയിൽ നിന്ന് ബഹിരാകാശത്തെത്തിയ വനിത

Valentina_Tereshkova_mediumഅമ്പതു വർഷങ്ങൾക്കു മുമ്പ് ജൂൺ 16൹ ലോകചരിത്രത്തിൽ ആദ്യമായി ഒരു വനിത ബഹിരാകാശത്തേക്ക് പറന്നുയർന്നു. അതിനു ശേഷം പല സ്ത്രീകളും ബഹിരാകാശത്തേക്ക് യാത്ര ചെയ്യുകയുണ്ടായി. എന്നാൽ ലോകചരിത്രത്തിൽ ഒരു തുണിമിൽ തൊഴിലാളി ബഹിരാകാശയാത്ര നടത്തിയ സംഭവം അതിനു ശേഷവും സംഭവിച്ചില്ല. വാലൻറീന തെരഷ്കോവ 1963ൽ ബഹിരാകാശയാത്ര നടത്തുമ്പോൾ റഷ്യയിലെ ക്രാസ്നി പെരികോപ് ടെക്സ്റ്റൈൽ ഫാക്റ്ററിയിലെ തൊഴിലാളിയായിരുന്ന അവർക്ക് 26വയസ്സുമാത്രമായിരുന്നു പ്രായം.

1937 മാർച്ച് 6൹ റഷ്യയിലെ ഒരു ചെറുപട്ടണമായ മാസ്ലെന്നികോവോയിലാണ് വാലൻറീന ജനിച്ചത്. അച്ഛൻ ഒരു ട്രാക്റ്റർ ഡ്രൈവറും അമ്മ തുണിമില്ലിലെ തൊഴിലാളിയുമായിരുന്നു. ചെറുപ്പത്തിൽ തന്നെ അവർ പാരച്യൂട്ട് ഉപയോഗിക്കാൻ പഠിച്ചിരുന്നു. അന്നത്തെ റഷ്യയിൽ ചെറുപട്ടണങ്ങളിൽ പോലും പാരച്യൂട്ട് ക്ലബ്ബുകൾ സർവ്വസാധാരണമായിരുന്നു. ഇരുപത്തിരണ്ടാമത്തെ വയസ്സിൽ തന്നെ അവർ തന്റെ ആദ്യത്തെ പാരച്യൂട്ട് ചാട്ടം നടത്തിയിരുന്നു.

ആദ്യത്തെ ബഹിരാകാശയാത്രികയാവാൻ അപേക്ഷ അയച്ചവരുടെ എണ്ണം 400 ആയിരുന്നു. ഇതിൽ നിന്ന് യൂറി ഗഗാറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അഞ്ചു പേരെ തെരഞ്ഞെടുത്തു. താത്യാന കുസ്നെത്‌സോവ, ഇറിന സോളൊവ്‌യോവ, സാന്നാ യോർക്കിന, വാലൻറീന പോളോമര്യോവ, വാലൻറീന തെരഷ്കോവ എന്നിവരായിരുന്നു അവർ. ഏതാനും മാസങ്ങൾ നീണ്ടുനിന്ന കഠിനപരിശീലനങ്ങൾക്കു ശേഷം ഇവരിൽ നിന്ന് വാലൻറീന പോളോമര്യോവ, വാലൻറീന തെരഷ്കോവ എന്നിവരെ തെരഞ്ഞെടുത്തു.

വോസ്ടോക് 5, 6 പേടകങ്ങളിൽ ഒന്നിനു പുറകെ ഒന്നായി വാലൻറീന തെരഷ്കോവ, വാലൻറീന പോളോമര്യോവ എന്നിവരെ അയക്കുവാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് തീരുമാനം മാറ്റുകയും വോസ്ടോക് 5ൽ വലേറി ബയ്‌കോവ്സ്കി എന്ന പുരുഷസഞ്ചാരിയേയും വോസ്ടോക് 6Valentina_Tereshkovaൽ വാലൻറീന തെരഷ്കോവയെയും അയക്കുകയാണുണ്ടായത്.


ആദ്യം തെരഞ്ഞെടുത്ത അഞ്ചു പേരിൽ തെരഷ്കോവയൊഴിച്ച് ബാക്കി നാലുപേരും ബിരുദപഠനവും സാങ്കേതികവിദ്യാഭ്യാസവും നേടിയവരായിരുന്നു. എന്നിട്ടും അന്നത്തെ സോവിയറ്റ് യൂണിയൻ പ്രസിഡന്റായ നികിത ക്രൂഷ്ചേവിന്റെ താൽപര്യപ്രകാരമാണത്രെ രണ്ടാം ലോകമഹായുദ്ധത്തിൽ മരിച്ച ട്രാക്റ്റർ ഡ്രൈവറുടെ പുത്രിയെ തന്നെ തെരഞ്ഞെടുത്തത്. അങ്ങനെ വാലൻറീന തെരഷ്കോവയുടെ രണ്ടു ദിവസവും 23 മണിക്കൂറും 12 മിനിറ്റും നീണ്ടു നിന്ന യാത്ര ബഹിരാകാശ ചരിത്രത്തിൽ ഇടം നേടി.

 

ജൂണിലെ ആകാശം

[caption id="attachment_1776" align="aligncenter" width="791"]ജൂണിലെ ആകാശം ജൂണിലെ ആകാശം[/caption]

ജൂണ്‍ മാസത്തെ നക്ഷത്ര മാപ്പ്_ആകാശ വിശേഷങ്ങള്‍

[caption id="attachment_1768" align="aligncenter" width="960"] Night sky for 15/6/2013 8 PM central Kerala[/caption]

 

മണ്‍സൂണ്‍ കാലമായതിനാല്‍ തന്നെ ജൂണ്‍ മാസം കേരളത്തില്‍ ആകാശ നിരീക്ഷണത്തിന് അത്ര അനുകൂലമല്ലെങ്കിലും ജ്യോതിശാസ്ത്ര പ്രാധാന്യമുള്ള ചില സംഗതികള്‍ ശ്രദ്ധിക്കാം.രാത്രി മാനം തെളിയുന്ന അവസരങ്ങളില്‍  നക്ഷത്ര നിരീക്ഷണവും ആവാം

ജൂണ്‍ 8   : കറുത്ത വാവ്
ജൂണ്‍ 12 : ബുധന്‍ സൂര്യനില്‍ നിന്നും ഏറ്റവും അകലെ (24 ഡിഗ്രി) സന്ധ്യക്ക്‌ പടിഞ്ഞാറന്‍ ചക്രവാളത്തില്‍
ജൂണ്‍ 20 : ബുധനും ശുക്രനും രണ്ടു ഡിഗ്രി മാത്രം അകലത്തില്‍ കാണാം
ജൂണ്‍ 21 : സൂര്യന്‍ 23.5 ഡിഗ്രി  വടക്ക് ഉദിക്കുന്നു.ഏറ്റവും ദൈര്‍ഖ്യമുള്ള  പകല്‍
ജൂണ്‍ 23 : വെളുത്ത വാവ്.

 

ആസ്ട്രോ/പി ആര്‍ ചന്ദ്രമോഹന്‍

മെയ്‌ മാസത്തെ ആകാശം

[caption id="attachment_1759" align="aligncenter" width="706"] ഈ മാസം 15൹ രാത്രി എട്ടു മണിക്ക് കേരളത്തിൽ കാണുന്ന ആകാശദൃശ്യം.[/caption]

ജ്യോതിശാസ്ത്ര പരിശീലനപരിപാടിയ്ക്ക് മികച്ച സ്വീകരണം


ആസ്ട്രോ തിരുവനന്തപുരം ജില്ലാ ഘടകം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ജ്യോതിശാസ്ത്ര പരിശീലന പരിപാടിയ്ക്ക് ശാസ്ത്രസാങ്കേതിക മ്യൂസിയത്തില്‍ ഗംഭീര തുടക്കമായി. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 40-ഓളം വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികള്‍ പങ്കെത്ത ഒരാഴ്ച നീണ്ടു നിന്ന പരിപാടി തിങ്കളാഴ്ച വൈകീട്ട് 5.30 നു ശാസ്ത്രസാങ്കേതിക മ്യൂസിയം ഡയറക്ടര്‍ ശ്രീ. അരുള്‍ ജെറാള്‍ഡ് പ്രകാശ് നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ ആസ്ട്രോ സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ. കെ. പീ. ശ്രീനിവാസന്‍, ജില്ലാ പ്രസിഡണ്ട് ശ്രീ. ഡി. കൃഷ്ണ വാരിയര്‍ എന്നിവര്‍ സംസാരിച്ചു.


ശേഷം, പരിപാടിയിലെ ആദ്യ ക്ലാസിന് സംസ്ഥാന സെക്രട്ടറി ശ്രീ. വൈശാഖന്‍ തമ്പി നേതൃത്വം നല്കി. ഭൂമി, ആകാശം, ചന്ദ്രന്‍ എന്ന വിഷയത്തില്‍ നടന്ന ക്ലാസില്‍ അടിസ്ഥാന ജ്യോതിശാസ്ത്ര കൌതുകങ്ങളും ഒപ്പം നമ്മുടെ ഗ്രഹമായ ഭൂമി, അതിന്റെ അന്തരീക്ഷം, അതിന്റെ ഒരേയൊരു ഉപഗ്രഹമായ ചന്ദ്രന്‍ എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. തുടര്‍ന്നു കുട്ടികളുടെ സംശയങ്ങള്‍ക്ക് പ്രഭാഷകനും ശ്രീ. കൃഷ്ണ വാരിയറും മറുപടി പറഞ്ഞു.


രണ്ടാം ദിവസം സൌരയൂഥം എന്ന വിഷയത്തില്‍ ശ്രീ. കെ. എ. നിസാം, മൂന്നാം ദിവസം ബഹിരാകാശ യാത്രകള്‍ എന്ന വിഷയത്തില്‍ ശ്രീ കിരണ്‍ മോഹന്‍, നാലാം ദിവസം നക്ഷത്രങ്ങളുടെ ജനനവും ജീവിതവും എന്ന വിഷയത്തില്‍ ശ്രീ. കൃഷ്ണ വാരിയര്‍, അഞ്ചാം ദിവസം നമ്മുടെ പ്രപഞ്ചം എന്ന വിഷയത്തില്‍ ശ്രീ. സഹര്‍ഷ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. എല്ലാ പരിപാടികളിലും കുട്ടികള്‍ സജീവമായി പങ്കെടുക്കുകയും സംശയങ്ങള്‍ ചര്ച്ച ചെയ്യുകയും ചെയ്തു.


എല്ലാ ദിവസത്തെയും ക്ലാസുകള്‍ക്ക് ശേഷം വാനനിരീക്ഷണ സെഷനുകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നു. ISRO ശാസ്ത്രജ്ഞന്‍ ശ്രീ. കിരണ്‍ മോഹന്‍, ശ്രീ. കെ. എ. നിസാം എന്നിവര്‍ ടെലിസ്കോപ്പിലൂടെയും ബൈനോക്കുലറിലൂടെയും ഉള്ള നിരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കി.  ടെലിസ്കോപ്പിലൂടെ ചന്ദ്രനെയും വ്യാഴഗ്രഹത്തെയും ശനിഗ്രഹത്തെയും നിരീക്ഷിക്കാന്‍ കഴിഞ്ഞു. ഒപ്പം ദൃശ്യമായ പ്രധാന നക്ഷത്ര ഗണങ്ങളെയും പരിചയപ്പെടുത്തി. ലഘുവായ ഒരു ടെലിസ്കോപ്പ് കുട്ടികള്‍ക്ക് സ്വയം നിര്‍മിക്കുന്നതിനാവശ്യമായ ശില്‍പശാലയ്ക്ക് ശ്രീ. വൈശാഖന്‍ തമ്പി നേതൃത്വം നല്‍കി.


ആറാം ദിവസമായ 27-നു ശനിയാഴ്ച സമാപനസമ്മേളനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. ചടങ്ങില്‍ ISRO ശാസ്ത്രജ്ഞനായ ശ്രീ. രാജശേഖര്‍ മുഖ്യ അതിഥി ആയിരുന്നു. ജ്യോതിശാസ്ത്രം നിത്യജീവിതത്തില്‍ എന്ന വിഷയത്തില്‍ അദ്ദേഹം ഒരു ക്ലാസ് നയിച്ചു. ചടങ്ങില്‍ ശ്രീ. അരുള്‍ ജെറാള്‍ഡ് പ്രകാശ് സംബന്ധിച്ചു. കുട്ടികളില്‍ നിന്നുള്ള പ്രതിനിധികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. മിക്കവരും കോഴ്സ് അല്പം കൂടി നീട്ടാമായിരുന്നു എന്ന അഭിപ്രായം പ്രകടിപ്പിച്ചു. കോഴ്സില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റുകളും ജ്യോതിശാസ്ത്ര പഠനോപാധികള്‍ അടങ്ങിയ സീഡികളും വിതരണം ചെയ്തു.
ഹൈസ്കൂള്‍ കുട്ടികള്‍ക്കായി ജ്യോതിശാസ്ത്രപരിചയ ക്ലാസ്സുകള്‍ തിരുവനന്തപുരത്ത്

ആസ്ട്രോ തിരുവനന്തപുരം ഘടകം ജ്യോതിശാസ്ത്രദിനവുമായി ബന്ധപ്പെട്ട് ഹൈസ്കൂള്‍) വിദ്യാര്‍ത്ഥികള്‍ക്കായി പ്രിയദര്‍ശിനി പ്ലാനറ്റേറിയത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ജ്യോതിശാസ്ത്രപരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രില്‍ 22 മുതല്‍ 27 വരെ ദിവസങ്ങളില്‍ വൈകിട്ട് 5.30-ന് നടക്കുന്ന ഈ പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 കുട്ടികള്‍ക്ക് പങ്കെടുക്കാം.


അപേക്ഷകര്‍ സ്കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ്‌/സ്കൂളില്‍ നിന്നുള്ള സാക്ഷ്യപ്പെടുത്തിയ കത്ത്,പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഏപ്രില്‍  20 ശനിയാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം ശാസ്ത്രസാങ്കേതിക മ്യൂസിയം അങ്കണത്തില്‍ സജ്ജമാക്കുന്ന രജിസ്ട്രേഷന്‍ ഡസ്ക്കിനെ സമീപിക്കേണ്ടതാണ്. 200 രൂപ രജിസ്ട്രേഷന്‍ ഫീസ്‌ ഉണ്ടായിരിക്കും.വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പരുകള്‍


ആസ്ട്രോ തിരുവനന്തപുരം ജില്ലാ സെക്രട്ടറി  : ശ്രീ. സഹര്‍ഷ്  (09947378136)


ആസ്ട്രോ സംസ്ഥാന സെക്രട്ടറി : ശ്രീ .വൈശാഖന്‍ തമ്പി (9846608238)

ഉല്‍ക്കാപതനം - എന്തുകൊണ്ട്, എങ്ങനെ?

അടുത്തിടെ റഷ്യയില്‍ നടന്ന ഉള്‍ക്കാപതനത്തിന്റെ വാര്‍ത്ത എല്ലാവരും വായിച്ചിരുന്നല്ലോ. ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍പ്പിച്ച ആ സംഭവം ഈ നൂറ്റാണ്ടില്‍ നടന്ന ഏറ്റവും പ്രസക്തമായ ഒരു ബഹിരാകാശ പ്രതിഭാസമാണ്. 1908-ല്‍ സൈബീരിയയില്‍ നടന്ന ഉല്‍ക്കാദുരന്തത്തിന് ശേഷം ഭൂമി സന്ദര്‍ശിച്ച ഏറ്റവും വലിയ ബാഹ്യാകാശവസ്തു ആയിരുന്നു ഇത്. ഇത്തവണ രേഖപ്പെടുത്തിയ അപകടങ്ങള്‍ ഒന്നും ഉല്‍ക്ക നേരിട്ടു ഏല്‍പ്പിച്ചവ ആയിരുന്നില്ല എങ്കില്‍ പോലും ഈ സംഭവത്തെ തുടര്‍ന്നു ആഗോള തലത്തില്‍ ഇത്തരം ബാഹ്യാകാശ ദുരന്തങ്ങളെ കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ന്നിരിക്കുകയാണ്. ഒപ്പം പ്രചരിക്കപ്പെടുന്ന കെട്ടുകഥകള്‍ക്കും കുറവില്ല. ദിനോസറുകള്‍ക്ക് വംശനാശം സംഭവിച്ചത് ഇങ്ങനെ ഒരു സംഭവത്തെ തുടര്‍ന്നാണ് എന്ന്‍ എല്ലാവരും കേട്ടിട്ടുണ്ടെങ്കിലും, ഒരു ഉല്‍ക്കാപതനത്തിന്റെ അനന്തരഫലം എന്തായിരിക്കും എന്നോ അതൊരു വംശനാശത്തിലേക്ക് നയിക്കുന്നത് എങ്ങനെയെന്നോ ശാസ്ത്രീയമായ ഒരു വിശദീകരണം അധികം ശ്രദ്ധയില്‍ പെട്ടിട്ടില്ല. അതിനാണ് നമ്മളിവിടെ ശ്രമിക്കുന്നത്.
എന്താണ് ഉല്‍ക്കകള്‍?
ഉല്‍ക്കകള്‍ എന്ന മലയാളം വാക്കിന് തുല്യമായ ഇംഗ്ലീഷ് പദങ്ങള്‍ അന്വേഷിച്ചാല്‍ asteroids, meteors, meteorites എന്നിങ്ങനെ പല വാക്കുകള്‍ കിട്ടും. എന്നാല്‍ ഇംഗ്ലീഷില്‍ ഈ പറഞ്ഞ വാക്കുകള്‍ എല്ലാം വ്യക്തമായ പരസ്പരവ്യത്യാസം ഉള്ള വസ്തുക്കളെയാണ് സൂചിപ്പിക്കുന്നതും. ഇവിടത്തെ കണ്‍ഫ്യൂഷന്‍ ആദ്യം ഒഴിവാക്കിയിട്ട് നമുക്ക് മുന്നോട്ട് പോകാം. വ്യത്യസ്ഥ വസ്തുക്കള്‍ക്കെല്ലാം പൊതുവേ മലയാളത്തില്‍ ഉല്‍ക്ക എന്ന ആ ഒറ്റ പേരാണ് ഉപയോഗിക്കുന്നത് . ചൊവ്വയുടെയും വ്യാഴത്തിന്റെയും ഓര്‍ബിറ്റുകള്‍ക്ക് ഇടയില്‍ സൂര്യനെ വലം വെക്കുന്ന ലക്ഷക്കണക്കിന് വരുന്ന ചെറു ബഹിരാകാശ വസ്തുക്കള്‍ ആണ് asteroids എന്നക്ഷുദ്രഗ്രഹങ്ങള്‍/ഛിന്നഗ്രഹങ്ങള്‍. ഇവരില്‍ ചിലത് മറ്റ് ഗ്രഹങ്ങളുടെയോ മറ്റോ ഗുരുത്വാകര്‍ഷണത്തിന് വിധേയമായി കൂട്ടം വിട്ടു ഭൂമിയ്ക്ക് നേരെ വന്നെന്ന് വരാം. ഇങ്ങനെ ഒരു ഛിന്നഗ്രഹമോ മറ്റേതെങ്കിലും അന്യവസ്തുവോ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പാഞ്ഞുകയറി, ഘര്‍ഷണം മൂലം കത്തി ബാഷ്പീകരിക്കപ്പെടുമ്പോ അതിനെ നമ്മള്‍ meteor എന്ന്‍ വിളിക്കും. വളരെയധികം പ്രഭയോടെ കത്തുന്ന ഇവ ഒരു പന്തം പോലെ ആകാശത്തു പാഞ്ഞു പോകുന്ന രീതിയില്‍ കാണപ്പെടും. ഇതിനെയാണ് നമ്മള്‍ നാടന്‍ ഭാഷയില്‍ കൊള്ളിയാന്‍ അല്ലെങ്കില്‍ കൊള്ളിമീന്‍ (shooting star) എന്നൊക്കെ വിളിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തില്‍ കയറുന്ന ഏതാണ്ട് എല്ലാ meteors-ഉം അന്തരീക്ഷത്തില്‍ വെച്ചു കത്തിത്തീരുകയാണ് പതിവ്. താരതമ്യേന വലിപ്പം കൂടിയ അപൂര്‍വം ചിലവ മാത്രം, പൂര്‍ണമായും കത്തി നശിക്കാതെ ഭൂമിയില്‍ വന്ന്‍ പതിക്കും. അതിനെയാണ് meteorite (ചിത്രീകരണം കാണുക) എന്ന്‍ വിളിക്കുന്നത്. എന്നാല്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അങ്ങ് ദൂരെ ഊര്‍ട്ട് മേഘങ്ങളില്‍ നിന്നോ മറ്റോ വരെ ഉല്‍ക്കകള്‍ എത്തിച്ചേരാം. ചുരുക്കത്തില്‍ ആസ്റ്ററോയിഡ് ബെല്‍റ്റില്‍ നിന്നോ പുറത്തു നിന്നോ ഭൂമിയ്ക്ക് നേരെ വരുന്ന ബാഹ്യാകാശവസ്തുക്കളാണ് ഉല്‍ക്കകള്‍ എന്ന്‍ വിളിക്കപ്പെടുന്നത്.

ഒരു ബാഹ്യാകാശ കൂട്ടിയിടിയുടെ പ്രത്യാഘാതങ്ങള്‍
നമ്മുടെ റോഡുകളില്‍ നടക്കുന്ന രണ്ടു വാഹനങ്ങളുടെ കൂട്ടിയിടി എത്രത്തോളം ഭീകരമാണ് എന്ന്‍ നമുക്കെല്ലാവര്‍ക്കും അറിയാം. സ്വഭാവികമായും രണ്ട് ആകാശവസ്തുക്കള്‍ തമ്മിലുള്ള (ഇവിടെ അതിലൊന്ന് ഭൂമിയാണ്) കൂട്ടിയിടി അതിനെക്കാള്‍ ഒക്കെ പലമടങ്ങ് ശക്തമാണ്. ഈ കൂട്ടിയിടിയിലേക്ക് നയിക്കുന്നത് അവ രണ്ടും തമ്മിലുള്ള ഗുരുത്വാകര്‍ഷണം ആണെന്നതും അത് അടുത്ത് വരുംതോറും കൂടുതല്‍ ശക്തമാകും എന്നതും ഓര്‍ക്കണം. അടുത്തിടെ വരെയുള്ള പഠനങ്ങള്‍ തെളിയിക്കുന്നത് നമ്മുടെ ഭൂമി പണ്ട് കാലത്ത് ഇത്തരം ഇടികള്‍ ഒരുപാട് ഏറ്റുവാങ്ങിയിട്ടുണ്ട് എന്നാണ്. കൂട്ടിയിടി എന്ന്‍ കേള്‍ക്കുമ്പോ മനസ്സില്‍ വരുന്ന ഒരു 'ആഘാതം ഏല്‍പ്പിക്കലിനും' അപ്പുറമാണ് ഒരു ഉല്‍ക്കാപതനത്തിന്റെ അനന്തരഫലങ്ങള്‍. ഒരു ഉദാഹരണം എന്ന രീതിയില്‍ 1 km വലിപ്പവും വെള്ളത്തെക്കാള്‍ 2.5 മടങ്ങ് സാന്ദ്രതയും (density) ഉള്ള ഒരു ഉല്‍ക്ക സെക്കന്‍റില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ ഭൂമിയില്‍ പതിക്കുന്നു എന്ന്‍ സങ്കല്‍പ്പിക്കുക. ഇത്തരം ഒരു കൂട്ടിയിടിയുടെ ഫലങ്ങള്‍ ഒരേ സമയം പല രൂപത്തിലാവും ഭൂമി അഭിമുഖീകരിക്കുക. അത് നമുക്കൊന്ന് പരിശോധിക്കാം.

1. പൊട്ടിത്തെറി
നമ്മള്‍ പരിഗണിക്കുന്ന ഉല്‍ക്കയുടെ പിണ്ഡം കണക്ക് കൂട്ടാവുന്നതെ ഉള്ളുവല്ലോ. കോടിക്കണക്കിനു ടണ്‍ വരും അത്. വേഗത കൂടി പരിഗണിച്ചാല്‍ അത് ഭൂമിയിലേക്ക് കൊണ്ട് വരുന്ന ഗതികോര്‍ജ്ജം എത്ര വരും എന്ന്‍ കണക്കാക്കാം. കൂട്ടിയിടി കഴിഞ്ഞു ഈ ഉല്‍ക്ക നിശ്ചലാവസ്ഥയില്‍ എത്തുമ്പോഴേക്കും, ഊര്‍ജ്ജസംരക്ഷണ നിയമം (First law of thermodyanamics) അനുസരിച്ചു  ഈ ഊര്‍ജ്ജം മൊത്തം ഏതെങ്കിലും രീതിയില്‍ വീതിക്കപ്പെടണമല്ലോ. അത് വന്നുപതിക്കുന്ന സ്ഥലത്ത്, അത് കരയിലോ വെള്ളത്തിലോ ആകാം, അപ്പോ കോണ്ടാക്ടില്‍ വരുന്ന വസ്തുക്കളിലേക്കും അവിടന്ന്‍ ചുറ്റുപാടിലേക്കും വീതിക്കപ്പെടുന്ന ഈ ഭീമന്‍ ഊര്‍ജ്ജം ഒരു വലിയ പൊട്ടിത്തെറിയ്ക്ക് തുല്യമാണ്. നമ്മുടെ ഉദാഹരണത്തിലെ ഉല്‍ക്കയുടെ കാര്യം കണക്ക് കൂട്ടിയാല്‍ അത് ഉണ്ടാക്കുന്ന പൊട്ടിത്തെറിയുടെ ശക്തി ഏതാണ്ട് 60,000 TNT മെഗാ ടണ്‍ വരും (1TNT megaton=4.2× 1015Joules). ഇന്നുള്ള ഏറ്റവും പ്രഹരശക്തിയുള്ള ആണവ ബോംബ് പോലും 50-100 TNT മെഗാ ടണ്‍ ശക്തിയുള്ള സ്ഫോടനമാണ് ഉണ്ടാക്കുന്നത് എന്നോര്‍ക്കുമ്പോഴാണു ഇത് എത്രത്തോളം മാരകമാണ് എന്ന്‍ മനസ്സിലാവുക. റിക്ടര്‍ സ്കെയിലില്‍ ഏതാണ്ട് 10 രേഖപ്പെടുത്തുന്ന ഒരു ഭൂകമ്പത്തിന് തുല്യമാണ് ഇത്.
കൂട്ടിയിടി നടക്കുന്നതിന് തൊട്ട് മുന്‍പ് തന്റെ വഴിയിലുള്ള അന്തരീക്ഷവായുവിനെ ഉല്‍ക്ക വശങ്ങളിലേക്ക് തള്ളിമാറ്റുമല്ലോ. കൂട്ടിയിടി നടക്കുന്ന impact site-നു മുകളില്‍ ഏതാനം മിനിറ്റുകളോളം അന്തരീക്ഷം ഉണ്ടാവില്ല. ഈ ഒരു ചെറിയ സമയത്ത്, പൊട്ടിത്തെറിയുടെ ഭാഗമായി ഉണ്ടാകുന്ന ബാഷ്പീകരിക്കപ്പെട്ട ഉല്‍ക്കാശീലയും പൊടിപടലങ്ങളും (കടലിലാണ് വീഴുന്നതെങ്കില്‍ ജലബാഷ്പവും) ഈ അന്തരീക്ഷദ്വാരത്തിലൂടെ പുറത്തേക്ക് തള്ളപ്പെടും. കൂട്ടിയിടി നടന്ന്‍ രണ്ട് മിനിറ്റുകള്‍ക്കുളില്‍ കോടാനുകോടി ടണ്‍ സ്ഫോടനാവശിഷ്ടങ്ങള്‍ ഏതാണ്ട് 100 km ചുറ്റളവിലേക്ക് തെറിയ്ക്കും. ഇനി കൂട്ടിയിടി നടക്കുന്നത് കടലില്‍ ആണെങ്കില്‍, വശങ്ങളിലേക്ക് തള്ളപ്പെടുന്ന വെള്ളം impact site-ലേക്ക് തിരിച്ച് വരുന്ന നിമിഷം പൊട്ടിത്തെറി ഉണ്ടാക്കിയ കനത്ത ചൂടില്‍ പൊടുന്നനെ ബാഷ്പീകരിക്കപ്പെടുകയും steam explosion എന്ന പ്രതിഭാസത്തിലേക്ക് കൂടി നയിക്കുകയും ചെയ്യാം.
ഒരു ഉല്‍ക്കാപതനത്തിന്റെ മുഖമുദ്ര എന്ന്‍ പറയാവുന്നത് ഗര്‍ത്തങ്ങളുടെ (Craters) രൂപീകരണമാണ്. ഇടിയുടെ ആഘാതത്തില്‍, അത് കരയിലായാലും കടലിലായാലും, ഭൌമോപരിതലം കുഴിഞ്ഞുപോകുകയും പതിക്കുന്ന ഉല്‍ക്കയുടെ ഊര്‍ജത്തിന് ആനുപാതികമായ വിസ്താരമുള്ള ഒരു ഗര്‍ത്തം രൂപം കൊള്ളുകയും ചെയ്യും. 1 km വലിപ്പമുള്ള ഉല്‍ക്ക ഏതാണ്ട് 20 km വ്യാസമുള്ള ഒരു ഗര്‍ത്തമാകും രൂപപ്പെടുത്തുക. അതായത് ഏതാണ്ട് തിരുവനന്തപുരം നഗരത്തിന്റെ വലിപ്പമുള്ള ഒരു കുഴി! (ഗര്‍ത്തത്തിന്റെ വ്യാസം=(കൂട്ടിയിടിയുടെ ഊര്‍ജ്ജം)(1/3.4)/106.77എന്നൊരു സമവാക്യം ഉണ്ട്)

ദിനോസറുകളുടെ വംശനാശത്തിലേക്ക് നയിച്ചതായി പറയപ്പെടുന്ന ഉല്‍ക്ക സൃഷ്ടിച്ച ഗര്‍ത്തം, അമേരിക്കയിലെ അരിസോണയില്‍


2. സുനാമി
ഭൂമിയുടെ പ്രതലവിസ്തീര്‍ണത്തിന്റെ 75% ഉം കടലാണെന്ന് നമുക്കറിയാം. സ്വാഭാവികമായും ബാഹ്യാകാശത്തുനിന്നും ഭൂമിയ്ക്ക് നേരെ വരുന്ന ഒരു ഉല്‍ക്ക കടലില്‍ പതിക്കാനാണ് സാധ്യത കൂടുതല്‍. ഇതിനെ തുടര്‍ന്നുണ്ടാകുന്ന steam explosion-ന്റെ കാര്യം നമ്മള്‍ നേരത്തെ കണ്ടല്ലോ. ഉല്‍ക്കയാല്‍ വശങ്ങളിലേക്ക് ശക്തമായി തള്ളപ്പെടുന്ന വെള്ളം വലിയ സുനാമിത്തിരകള്‍ക്ക് രൂപം കൊടുക്കും. ഇതിന്റെ ഉയരവും കൂട്ടിയിടിയുടെ ഊര്‍ജ്ജത്തിന് ആനുപാതികമായിരിക്കും. നമ്മുടെ 1 km വലിപ്പമുള്ള ഉല്‍ക്ക അതിന്റെ impact site-ല്‍ നിന്നും 1000 km അകലെ പോലും ഏതാണ്ട് 20 m ഉയരമുള്ള സുനാമിത്തിര ഉണ്ടാക്കും എന്ന്‍ കണക്കാക്കാന്‍ കഴിയും. 300 km ദൂരെയാണെങ്കില്‍ അത് 43 m-ഓളം ഉയരും. കഴിഞ്ഞില്ല, ഇത് കൂട്ടിയിടിയുടെ ആഘാതത്തില്‍ ഉണ്ടാകുന്ന സുനാമിയുടെ കാര്യം മാത്രമേ ആകുന്നുള്ളൂ. നേരത്തെ പറഞ്ഞ steam explosion ന്റെ ഫലമായി വേറെയും സുനാമികള്‍ ഉണ്ടാകും. ഒപ്പം, കൂട്ടിയിടിയുടെ ഫലമായുണ്ടാകുന്ന ഭൂവല്‍ക്കചലനവും കൂടുതല്‍ തിരകള്‍ ഉണ്ടാക്കും. അങ്ങനെ വളരെ സങ്കീര്‍ണ്ണമായ പാറ്റേണില്‍ ഉള്ള ഒരു സുനാമി പരമ്പര ആണ് ഉല്‍ക്കാപതനത്തെ തുടര്‍ന്നു ഉണ്ടാവുക.

3. ആഗോള തീപിടുത്തങ്ങള്‍
കൂട്ടിയിടി സമയത്ത് അന്തരീക്ഷത്തില്‍ ഉണ്ടാവുന്ന ദ്വാരത്തിലൂടെ പുറത്തേക്ക് തെറിക്കുന്ന സ്ഫോടനാവശിഷ്ടങ്ങളെ കുറിച്ച് നമ്മള്‍ പറഞ്ഞല്ലോ. ഇവ അന്തരീക്ഷത്തിലൂടെ പാഞ്ഞുപോകുമ്പോള്‍ ഘര്‍ഷണം മൂലം വീണ്ടും ചൂട് പിടിക്കും. ഈ പദാര്‍ത്ഥങ്ങള്‍ ചൂടാവുമ്പോ വളരെയധികം ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ പുറപ്പെടുവിക്കും. ഇത് ആഗോളതലത്തില്‍ അന്തരീക്ഷതാപനില കൂടാന്‍ കാരണമാവുകയും തുടര്‍ന്നു വ്യാപകമായ തീപിടുത്തങ്ങളിലേക്ക് (പ്രത്യേകിച്ചു കാട്ടുതീ) നയിക്കുകയും ചെയ്യാം. ഇതുണ്ടാക്കുന്ന പരിസ്ഥിതി ആഘാതങ്ങള്‍ തുടര്‍ന്നും.

4. ആസിഡ് മഴകള്‍

കൂട്ടിയിടിയുടെ ഫലമായുള്ള ഷോക്ക് വേവിലും തുടര്‍ന്നുള്ള അന്തരീക്ഷത്തിന്റെ പുനഃക്രമീകരണത്തിലും ഉണ്ടാകുന്ന രാസപ്രവര്‍ത്തനങ്ങള്‍ നൈട്രജനും ഓക്സിജനും ചേര്‍ന്ന് നൈട്രജന്‍ ഓക്സൈഡുകളുടെ രൂപീകരണത്തിലേക്ക് നയിക്കും. ഇവ ജലബാഷ്പവുമായി ചേര്‍ന്ന് ആസിഡ് മഴകള്‍ക്ക് കാരണമാകുന്നു. കൂട്ടിയിടിയെ തുടര്‍ന്നുള്ള ഒരു വര്‍ഷത്തോളം ഈ പ്രതിഭാസം തുടരും. ഈ ആസിഡ് മഴകള്‍ ഉണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ പലതാണ്- ചെടികള്‍ നശിക്കും, ഭൂവല്‍ക്കശിലകള്‍ ദ്രവിക്കും, ഓസോണ്‍ പാളി നശിക്കും, അങ്ങനെപോകുന്നു അവ.

5. ആഗോള താപവ്യതിയാനങ്ങള്‍
ഏറ്റവും ദൂരവ്യാപകമായ പ്രത്യാഘാതം ഇതാണ്. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടാകുന്ന പൊടിപടലങ്ങളും തുടര്‍ന്നുണ്ടായ ആഗോള തീപിടുത്തങ്ങള്‍ പുറന്തള്ളുന്ന കരിയും അന്തരീക്ഷത്തില്‍ നിറയും. ഇവ മാസങ്ങളോളം അവിടെ തങ്ങി നിന്ന് സൂര്യപ്രകാശത്തെ മറയ്ക്കും. നമ്മുടെ ആത്യന്തിക ഊര്‍ജ്ജ ശ്രോതസ്സായ സൂര്യന്‍ മറയ്ക്കപ്പെടുന്നതിന്റെ ഫലം ഊഹിക്കാമല്ലോ അല്ലേ? സസ്യങ്ങളുടെ പ്രകാശസംശ്ലേഷണം നിലയ്ക്കും, അതോടെ ഭക്ഷ്യശൃംഖല തകരും. ആഗോളതലത്തില്‍ അന്തരീക്ഷതാപനില താഴ്ന്ന്‍ ഒരു ഹ്രസ്വകാല ശൈത്യം നിലവില്‍ വരും. ഇതിനെ Impact Winter എന്ന്‍ വിളിക്കും. ഇത് അല്പ നാളത്തേയ്ക്ക് മാത്രമേ ഉണ്ടാവൂ, അത് കഴിഞ്ഞാല്‍ ഫലം നേരെ തിരിയും. അന്തരീക്ഷത്തിലേയ്ക്ക് തള്ളപ്പെട്ടിരിക്കുന്ന കരിയില്‍ നിന്നുണ്ടാവുന്ന കാര്‍ബണ്‍ ഡയോക്സൈഡും ജലബാഷ്പവും ചേര്‍ന്ന് സൃഷ്ടിക്കുന്ന ഗ്രീന്‍ ഹൌസ് പ്രഭാവം കാരണം താപനില കൂടാന്‍ തുടങ്ങും. ചെടികള്‍ നശിച്ചു പോയതിനാല്‍ ഈ കാര്‍ബണ്‍ ഡയോക്സൈഡ് വളരെ കാലം അന്തരീക്ഷത്തില്‍ തന്നെ നിലനില്‍ക്കുകയും വളരെ കാലം ഈ ചൂടന്‍ കാലാവസ്ഥ തുടരുകയും ചെയ്യും.

ഇത്രയും ബഹുമുഖങ്ങളായ അനന്തരഫലങ്ങളാണ് ഒരു കൂട്ടിയിടിയെ തുടര്‍ന്നുണ്ടാവുക. 10 km-ഓളം വലിപ്പമുള്ള ഒരു ഉല്‍ക്കയ്ക്ക് ഭൂമിയിലെ ഒട്ടുമിക്ക ജീവിവര്‍ഗത്തെയും പൂര്‍ണമായി പറിച്ചു കളയുവാനുള്ള സംഹാരശക്തി ഉണ്ടാവും. ഏതാണ്ട് 65 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന അത്തരമൊരു കൂട്ടിയിടിയിലാണ് ദിനോസറുകള്‍ ഉള്‍പ്പടെ കുറെ ഏറെ ജീവികളുടെ കൂട്ട വംശനാശം (Mass extinction) ഉണ്ടായത് എന്നാണ് ഇന്ന്‍ പ്രബലമായ ഒരു സിദ്ധാന്തം. നേരത്തെ നമ്മള്‍ കണ്ട കാര്യങ്ങളെല്ലാം ഇങ്ങനെ ഒരു സര്‍വസംഹാരം സംഭവ്യമാണ് എന്ന്‍ അടിവരയിട്ട് പറയുന്നുണ്ട്.

എന്നാല്‍ ഇത്തരം സംഭവങ്ങള്‍ക്കുള്ള സാധ്യത മുന്‍പ് ഉണ്ടായിരുന്നതിനെക്കാള്‍ അല്പം പോലും ഇപ്പോള്‍ കൂടുതല്‍ ഇല്ല എന്ന്‍ ഈ അവസരത്തില്‍ നമ്മള്‍ ഓര്‍ക്കണം. സ്ഥാപിത ലക്ഷ്യങ്ങളോടെയുള്ള കുപ്രചരണങ്ങളും കെട്ടുകഥകളും അവഗണിക്കണം. ശ്രദ്ധിയ്ക്കുക, തീര്‍ത്തും നിരാശാജനകമായ കാര്യങ്ങളല്ല ഈ വിഷയത്തില്‍ നമുക്ക് പറയാനുള്ളത്. ഇത്തരം അപകടങ്ങളെ നേരിടാന്‍ മോശമല്ലാത്ത പല തയ്യാറെടുപ്പുകളും മനുഷ്യര്‍ ഇതിനകം ചെയ്തിട്ടുണ്ട്. NASA- യുടെ Near Earth Object (NEO) പ്രോഗ്രാം ഉള്‍പ്പടെയുള്ള ചില ഏജന്‍സികള്‍ ഇത്തരം അപകടങ്ങള്‍ മുന്‍കൂട്ടി അറിയുവാനുള്ള നിരീക്ഷണങ്ങളില്‍ വ്യാപൃതരാണ്. നമുക്ക് നേരെ വരുന്ന ഉല്‍ക്കകളെ വഴി തിരിച്ച് വിടുന്നതിനായി വളരെ സിമ്പിളായത് മുതല്‍ അത്യധികം സങ്കീര്‍ണ്ണമായത് വരെയുള്ള നിരവധി പദ്ധതികള്‍ നമ്മള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. നേരത്തെ അറിയുന്ന പക്ഷം, അവയിലേക്ക് ബഹിരാകാശവാഹനങ്ങളെ അയച്ചു അവയില്‍ അണുബോംബ് സ്ഥാപിച്ചു അവയെ പൊട്ടിത്തെറിപ്പിച്ച് ദിശാമാറ്റം ഉണ്ടാക്കാന്‍ സാധിയ്ക്കും. റോബോട്ടിക് ലാന്‍ഡറുകള്‍ ഉപയോഗിച്ച് ഉള്‍ക്കയില്‍ ത്രസ്റ്റര്‍ റോക്കറ്റുകള്‍ പിടിപ്പിച്ച് ദിശ തിരിച്ചുവിടാനുള്ള സാങ്കേതികവിദ്യയ്ക്കും സാധ്യതയുണ്ട്. ഗ്രാവിറ്റി ട്രാക്ടര്‍എന്ന്‍ വിളിക്കുന്ന വലിയ ബഹിരാകാശ പേടകങ്ങള്‍ ഉപയോഗിച്ച് ഒരു ഉല്‍ക്കയെ വലിച്ചു ദിശ തെറ്റിച്ച് വിടാന്‍ പോലും നമുക്ക് പദ്ധതികള്‍ ഉണ്ട്.  ഇതിനായി നമുക്ക് നേരെ വരുന്ന വസ്തുക്കളുടെ കൃത്യമായ സഞ്ചാരപഥം നേരത്തെ കണക്കുകൂട്ടാന്‍ കഴിയണം എന്നേയുള്ളൂ. അതിനാണ് NEO പ്രോഗ്രാം പോലെയുള്ള ഏജന്‍സികള്‍ കണ്ണില്‍ എണ്ണയൊഴിച്ചു മാനത്തേക്ക് നോക്കി ഇരിക്കുന്നതും. അവര്‍ അവരുടെ പണി ചെയ്യുന്നുണ്ട്  എന്നുറപ്പിച്ചുകൊണ്ട് നമുക്ക് സുഖമായി ഉറങ്ങാം.

അധികവായനയ്ക്ക്

 1. http://www.livescience.com/27183-asteroid-meteorite-meteor-meteoroid.html

 2. http://science.howstuffworks.com/stop-an-asteroid.htm

 3. http://en.wikipedia.org/wiki/Asteroid_impact_avoidance

 4. http://en.wikipedia.org/wiki/Cretaceous%E2%80%93Paleogene_extinction_event

 5. http://en.wikipedia.org/wiki/Tunguska_event

 6. http://en.wikipedia.org/wiki/2013_Russian_meteor_event

 7. http://www.astronomynotes.com/solfluf/s5.htm


 

VAISHAAKHAN THAMPI || AASTRO KERALA


പാന്‍സ്റ്റാഴ്സ് വാല്‍നക്ഷത്രത്തെ വരവേല്‍ക്കാം!

ജ്യോ­തി­ശാ­സ്ത്ര­ജ്ഞ­ര്‍­ക്കും രാ­ത്രി­യാ­കാ­ശ­ത്തെ പ്ര­ണ­യി­ക്കു­ന്ന വാ­നം­നോ­ക്കി­കള്‍­ക്കും ഒരു­പോ­ലെ ഉത്സാ­ഹ­ജ­ന­ക­മായ കാ­ര്യ­മാ­ണ് വാല്‍­ന­ക്ഷ­ത്ര­ങ്ങ­ളു­ടെ വര­വ്. മു­ഖ്യ­കാ­ര­ണം അവര്‍ രാ­ത്രി­യാ­കാ­ശ­ത്തെ സ്ഥി­ര­സാ­ന്നി­ധ്യ­മ­ല്ല, വല്ല­പ്പോ­ഴും വി­രു­ന്ന്‍ വരു­ന്ന അതി­ഥി­ക­ളാ­ണ് എന്ന­ത് തന്നെ. അവ­രു­ടെ ഓരോ വര­വി­ലും അവ­രെ കാ­ണാ­നും പഠി­ക്കാ­നും ലോ­ക­മെ­ങ്ങു­മു­ള്ള ജ്യോ­തി­ശാ­സ്ത്ര­പ്രേ­മി­കള്‍ ആവേ­ശ­ഭ­രി­ത­രാ­ണ്. ഈ വര്‍­ഷം PANSTARRS, ISON എന്നി­ങ്ങ­നെ രണ്ടു വാല്‍­ന­ക്ഷ­ത്ര­ങ്ങ­ളാ­ണ് നമ്മെ സന്ദര്‍­ശി­ക്കു­ന്ന­ത് എന്ന­തി­നാല്‍ തന്നെ 2013 വാല്‍­ന­ക്ഷ­ത്ര­ങ്ങ­ളു­ടെ വര്‍­ഷ­മാ­ണ് എന്നാ­ണ് പറ­യ­പ്പെ­ടു­ന്ന­ത്.


എ­ന്താ­ണ് ഒരു വാല്‍­ന­ക്ഷ­ത്രം­?


­പേ­ര് കേ­ട്ടാല്‍ തോ­ന്നു­ന്ന പോ­ലെ വാ­ലു­ള്ള നക്ഷ­ത്ര­ങ്ങ­ളേ അല്ല വാല്‍­ന­ക്ഷ­ത്ര­ങ്ങള്‍. നക്ഷ­ത്ര­ങ്ങ­ളു­ടേ­തായ ഒരു പ്ര­ത്യേ­ക­ത­യും അവ­യ്ക്കി­ല്ല. ആ പേ­ര് തെ­റ്റി­ദ്ധാ­രണ ഉണ്ടാ­ക്കു­ന്ന­താ­യ­തി­നാല്‍ 'ധൂ­മ­കേ­തു­ക്കള്‍' എന്ന ഇവ­രു­ടെ 'സ്കൂ­ളില്‍ പേ­ര്' ആണ് ഇവി­ടെ നമ്മള്‍ കൂ­ടു­ത­ലും ഉപ­യോ­ഗി­യ്ക്കു­ക. ഗ്ര­ഹ­ങ്ങ­ളെ­യോ ക്ഷു­ദ്ര­ഗ്ര­ഹ­ങ്ങ­ളെ­യോ ഒക്കെ പോ­ലെ സൂ­ര്യ­നെ പ്ര­ദ­ക്ഷി­ണം ചെ­യ്യു­ന്ന ബഹി­രാ­കാ­ശ­വ­സ്തു­ക്കള്‍ തന്നെ­യാ­ണ് ധൂ­മ­കേ­തു­ക്ക­ളും എന്നി­രി­ക്കി­ലും അവ­യെ വ്യ­ത്യ­സ്ത­രാ­ക്കു­ന്ന ചില പ്ര­ത്യേ­ക­ത­കള്‍ ഉണ്ട്
 • ­ഭൂ­രി­ഭാ­ഗ­വും (ഏ­താ­ണ്ട് 80%) ഐസും പി­ന്നെ പൊ­ടി­പ­ട­ല­ങ്ങ­ളും ചേര്‍­ന്ന ശരീ­രം

 • ഇ­ട­ക്കി­ടെ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന വാല്‍ അല്ലെ­ങ്കില്‍ കോമ (അ­ന്ത­രീ­ക്ഷം­)

 • ­മി­ക്ക­വാ­റും നീ­ളം കൂ­ടിയ ദീര്‍­ഘ­വൃ­ത്ത­മാ­യി­രി­ക്കും എങ്കി­ലും പൊ­തു­വേ സ്ഥി­ര­ത­യി­ല്ലാ­ത്ത ഓര്‍­ബി­റ്റ്


അ­ടി­സ്ഥാ­ന­പ­ര­മാ­യി ഒരു അഴ­കിയ രാ­വ­ണന്‍ ആണ് ധൂ­മ­കേ­തു. നമ്മള്‍ ഇവി­ടെ നി­ന്ന്‍ കാ­ണു­ന്ന­തൊ­ക്കെ വെ­റും 'ഷോ' മാ­ത്രം! വള­രെ ചെ­റിയ ഒരു മര്‍­മം (ന്യൂ­ക്ലി­യ­സ്) മാ­ത്ര­മാ­ണ് ഒരു ധൂ­മ­കേ­തു­വി­ന്റെ ശരീ­രം. അതി­നു 100 മീ­റ്റര്‍ മു­തല്‍ ഏതാ­ണ്ട് 40 കി­ലോ­മീ­റ്റര്‍ വരെ വലി­പ്പ­മു­ണ്ടാ­വാം. ഗോ­ളാ­കൃ­തി പ്രാ­പി­ക്കാന്‍ മാ­ത്ര­മു­ള്ള പി­ണ്ഡം ഇല്ലാ­ത്ത­തു­കൊ­ണ്ട് മി­ക്ക­വാ­റും നി­യ­ത­മായ ഒരു രൂ­പം ഇവ­യ്ക്കു­ണ്ടാ­വി­ല്ല. ഐസും പൊ­ടി­പ­ട­ല­ങ്ങ­ളും പാ­റ­ക്ക­ഷ­ണ­ങ്ങ­ളു­മൊ­ക്കെ ചേര്‍­ന്ന­താ­ണ് ഇത്. ഐസ് എന്ന്‍ പറ­യു­മ്പോ തണു­ത്തു­റ­ഞ്ഞ ജല­മാ­ണ് മു­ഖ്യ­മെ­ങ്കി­ലും കാര്‍­ബണ്‍ ഡയോ­ക്സൈ­ഡ്, അമോ­ണി­യ, മീ­തെ­യിന്‍ തു­ട­ങ്ങി­യ­വ­യും ഇക്കൂ­ട്ട­ത്തില്‍ പെ­ടും. പ്ര­തി­ഫ­ല­ന­ശേ­ഷി വള­രെ കു­റ­ഞ്ഞ ഈ ന്യൂ­ക്ലി­യ­സ് മി­ക്ക­വാ­റും ഭൂ­മി­യില്‍ നി­ന്നും അദൃ­ശ്യ­മാ­യി­രി­ക്കും­.


­ധൂ­മ­കേ­തു­വി­ന്റെ നമ്മള്‍ കാ­ണു­ന്ന ഭാ­ഗം അതി­ന്റെ വാല്‍ അല്ലെ­ങ്കില്‍ കോമ ആണ്. ധൂ­മ­കേ­തു­വി­ന്റെ ശരീ­രം മി­ക്ക­വാ­റും തണു­ത്തു­റ­ഞ്ഞ വാ­ത­ക­ങ്ങള്‍ ആണ­ല്ലോ. അവ സൂ­ര്യ­നോ­ട് അടു­ത്ത് വരു­മ്പോ സൌ­ര­വി­കി­ര­ണ­ങ്ങള്‍ ഏറ്റ് ബാ­ഷ്പീ­ക­രി­ക്ക­പ്പെ­ടും. ഇത് ന്യൂ­ക്ലി­യ­സ്സി­നു ചു­റ്റും ഒരു വാ­ത­കഅ­ന്ത­രീ­ക്ഷ­ത്തി­ന് രൂ­പം നല്കും. കോമ എന്ന്‍ വി­ളി­ക്കു­ന്ന ഈ അന്ത­രീ­ക്ഷ­മാ­ണ് ഭൂ­മി­യില്‍ നി­ന്നു നോ­ക്കു­മ്പോ മി­ക്ക­വാ­റും നമ്മള്‍ കാ­ണു­ക.


­ന്യൂ­ക്ലി­യ­സ് ഒരു കു­ഞ്ഞ­നാ­യി­രു­ന്നു എങ്കി­ലും കോ­മ­യ്ക്കു പല­പ്പോ­ഴും സൂ­ര്യ­നെ­ക്കാ­ളും വലി­പ്പം ഉണ്ടാ­വും. ഈ വാ­ത­ക­മ­ണ്ഡ­ലം സൂ­ര്യ­നില്‍ നി­ന്നു­ള്ള സൌ­ര­ക്കാ­റ്റി­ന്റെ പ്ര­ഭാ­വം കൊ­ണ്ട് സൂ­ര്യ­ന് എതിര്‍­ദി­ശ­യി­ലേ­ക്ക് തള്ള­പ്പെ­ടു­ക­യും ഒരു വാ­ലി­ന് രൂ­പം കൊ­ടു­ക്കു­ക­യും ചെ­യ്യു­ന്നു. ഇതാ­ണ് ധൂ­മ­കേ­തു­വി­നെ ­വാല്‍­ന­ക്ഷ­ത്രം­ എന്ന്‍ പണ്ടു­ള്ള­വര്‍ വി­ളി­ക്കാന്‍ കാ­ര­ണ­മായ 'വാല്‍'.


­സ­ത്യ­ത്തില്‍ രണ്ടു­ത­രം വാ­ലു­കള്‍ ഒരു ധൂ­മ­കേ­തു­വില്‍ കാ­ണ­പ്പെ­ടാം. കോ­മാ­യി­ലെ പൊ­ടി­പ­ട­ല­ങ്ങ­ളെ സൌ­ര­ക്കാ­റ്റ് പി­ന്നി­ലേ­ക്ക് പറ­ത്തുക വഴി ഉണ്ടാ­കു­ന്ന ധൂ­ളീ­വാ­ലും (Dust tail) സൂ­ര്യ­നില്‍ നി­ന്നു­ള്ള ചാര്‍­ജിത കണ­ങ്ങ­ളു­ടെ പ്ര­ഭാ­വം കൊ­ണ്ട് അയ­ണീ­ക­രി­ക്ക­പ്പെ­ട്ട വാ­ത­ക­ങ്ങള്‍ ചേര്‍­ന്ന് രൂ­പം കൊ­ള്ളു­ന്ന പ്ലാ­സ്മാ വാ­ലും (Ion tail). ഭൂ­മി­യില്‍ നി­ന്നും സൂ­ര്യ­നി­ലേ­ക്കു­ള്ള ദൂ­ര­ത്തെ­ക്കാള്‍ നീ­ള­മു­ള്ള വാ­ലു­കള്‍ പോ­ലും പല ധൂ­മ­കേ­തു­ക്കള്‍­ക്കും രൂ­പം കൊ­ള്ളാ­റു­ണ്ട്. മി­ക്ക­വാ­റും നീ­ല­യോ നീല കലര്‍­ന്ന പച്ച­യോ നി­റ­മു­ള്ള പ്ലാ­സ്മാ­വാ­ലി­ന്റെ രൂ­പീ­ക­ര­ണ­ത്തില്‍ സൌ­ര­ക്കാ­റ്റും സൂ­ര്യ­ന്റെ കാ­ന്തി­ക­മ­ണ്ഡ­ല­വും പ്ര­ധാന പങ്കു­വ­ഹി­ക്കു­ന്നു­ണ്ട് എന്ന­തി­നാല്‍ തന്നെ ഇതി­ന്റെ ദിശ എപ്പോ­ഴും സൂ­ര്യ­ന് നേ­രെ എതി­രെ ആയി­രി­യ്ക്കും. എന്നാല്‍ വെ­ള്ള­യോ ഇളം മഞ്ഞ­യോ നി­റ­ത്തി­ലു­ള്ള ധൂ­ളീ­വാല്‍ മി­ക്ക­വാ­റും അതി­ന്റെ ഓര്‍­ബി­റ്റില്‍ തന്നെ അല്പം വള­ഞ്ഞ­താ­യി­ട്ടാ­കും കാ­ണ­പ്പെ­ടു­ക. ഇവി­ടെ ഒരു കാ­ര്യം മന­സ്സി­ലാ­ക്കി­ക്കാ­ണു­മ­ല്ലോ, വാല്‍­ന­ക്ഷ­ത്ര­ത്തി­ന്റെ വാല്‍ എപ്പോ­ഴും അതി­ന്റെ പി­ന്നില്‍ തന്നെ ആയി­രി­ക്ക­ണം എന്നി­ല്ല. അവ എപ്പോ­ഴും സൂ­ര്യ­ന് പ്ര­തി­മു­ഖ­മാ­യി­രി­ക്കും എന്ന­തി­നാല്‍, സൂ­ര്യ­നില്‍ നി­ന്നും അക­ന്ന്‍ പോ­കു­ന്ന ഒരു വാല്‍­ന­ക്ഷ­ത്ര­ത്തി­ന് മുന്‍­പി­ലാ­യി­രി­ക്കും വാല്‍ കാ­ണ­പ്പെ­ടു­ക!


നീ­ളം കൂ­ടിയ ദീര്‍­ഘ­വൃ­ത്താ­കൃ­തി ഉള്ള­താ­ണ് മി­ക്ക­വാ­റും ധൂ­മ­കേ­തു­ക്ക­ളു­ടെ ഓര്‍­ബി­റ്റ്. അതു­കൊ­ണ്ട് തന്നെ സ്വ­ന്തം പ്ര­ദ­ക്ഷി­ണ­കാ­ല­ത്തി­ന്റെ വള­രെ കു­റ­ച്ചു സമ­യ­ത്തേ­ക്ക് മാ­ത്ര­മേ അവ സൂ­ര്യ­നോ­ട് അടു­ത്ത് വരു­ന്നു­ള്ളൂ. അപ്പോള്‍ മാ­ത്ര­മാ­ണു അവര്‍­ക്ക് കോമ രൂ­പം കൊ­ള്ളു­ന്ന­തും നമു­ക്ക് കാ­ണാന്‍ കഴി­യു­ന്ന­തും. അങ്ങ­നെ­യാ­ണ് അവര്‍ നമ്മു­ടെ വീ­ട്ടില്‍ വല്ല­പ്പോ­ഴും മാ­ത്രം വി­രു­ന്ന്‍ വരു­ന്ന വി­ശി­ഷ്ടാ­തി­ഥി­കള്‍ ആവു­ന്ന­ത്.


എ­ന്നാല്‍ ഇവര്‍ ചു­മ്മാ ഇവി­ടെ വന്ന്‍ സു­ഖ­സ­ന്ദര്‍­ശ­നം കഴി­ഞ്ഞു മട­ങ്ങു­ക­യാ­ണ് പതി­വ് എന്ന്‍ കരു­ത­രു­ത് കേ­ട്ടോ. സൌ­ര­യൂ­ഥ­ത്തി­ലെ പല ഗ്ര­ഹ­ങ്ങ­ളു­ടെ­യും സഞ്ചാ­ര­പ­ഥ­ങ്ങ­ളെ മു­റി­ച്ച് കട­ക്കും വി­ധ­മാ­ണ് ഇവ­യു­ടെ സഞ്ചാ­രം. മാ­ത്ര­മ­ല്ല ഗ്ര­ഹ­ങ്ങ­ളു­ടെ പരി­ക്ര­മ­ണ­ത­ല­ത്തില്‍ (Orbital plane) ആയി­രി­ക്കി­ല്ല താ­നും ഇവ­യില്‍ മി­ക്ക­തി­ന്റെ­യും പരി­ക്ര­മ­ണം. സൂ­ര്യ­ന്റേ­യും മറ്റ് ഗ്ര­ഹ­ങ്ങ­ളു­ടെ­യും ഗു­രു­ത്വ­മ­ണ്ഡ­ല­ങ്ങ­ളു­മാ­യു­ള്ള മല്‍­പ്പി­ടു­ത്ത­ത്തില്‍ ഓരോ വര­വി­ലും സ്വ­ന്തം ഭാ­ര­ത്തി­ന്റെ 1-2% വരെ വാ­ത­ക­ങ്ങ­ളും ശി­ലാ­ധൂ­ളി­ക­ളും ഇവര്‍­ക്ക് നഷ്ട­മാ­കും. ഇത് ആവര്‍­ത്തി­ക്കുക വഴി ചി­ല­പ്പോള്‍ ­ധൂ­മ­കേ­തു­ മൊ­ത്ത­ത്തില്‍ ശി­ഥി­ല­മാ­യി എന്നും വരാം. ഇങ്ങ­നെ വാല്‍­ന­ക്ഷ­ത്ര­ങ്ങള്‍ കൈ­വി­ടു­ന്ന പദാര്‍­ഥ­ങ്ങ­ളാ­ണ് പല­പ്പോ­ഴും ഗ്ര­ഹാ­ന്ത­ര­പ്ര­ദേ­ശ­ങ്ങ­ളില്‍ തങ്ങി­നി­ന്ന് ഉള്‍­ക്കാ­വര്‍­ഷ­ത്തി­ന് (Meteor shower) കാ­ര­ണ­മാ­കു­ന്ന­ത്. ഉദാ­ഹ­ര­ണ­ത്തി­ന് വർ­ഷം­തോ­റും ആഗ­സ്റ്റ് 9-നും 13-നും ഇട­യ്ക്ക് ഉണ്ടാ­കാ­റു­ള്ള പെ­ഴ്സീ­ഡ് (Perseid) ഉൽ­ക്കാ­വർ­ഷ­ത്തി­ന്റെ ഉറ­വി­ടം 2007 ആഗ­സ്റ്റില്‍ വന്നു­പോയ സ്വി­ഫ്റ്റ്-ടട്ടിൽ (Swift-Tuttle) ധൂ­മ­കേ­തു­വാ­ണ്.


­ധൂ­മ­കേ­തു­ക്ക­ളു­ടെ ഉറ­വി­ട­ത്തെ കു­റി­ച്ച് ഇന്നും കൃ­ത്യ­മായ ഒരു ചി­ത്രം നമു­ക്കി­ല്ല. സൌ­ര­യൂ­ഥ­ത്തി­ന്റെ വരാ­ന്ത എന്ന്‍ വി­ശേ­ഷി­പ്പി­ക്കാ­വു­ന്ന വി­ധ­ത്തില്‍ നെ­പ്റ്റ്യൂ­ണി­ന്റെ ഓര്‍­ബി­റ്റി­നും പി­ന്നില്‍ 30 AU മു­തല്‍ 50 AU (ഭൂ­മി­യ്ക്കും സൂ­ര്യ­നും ഇട­യി­ലു­ള്ള ശരാ­ശ­രി ദൂ­ര­മാ­ണ് Astronomical Unit അല്ലെ­ങ്കില്‍ AU എന്ന ദൂര അള­വാ­യി ജ്യോ­തി­ശാ­സ്ത്ര­ത്തില്‍ ഉപ­യോ­ഗി­ക്കു­ന്ന­ത്) വരെ­യു­ള്ള ഭാ­ഗ­ത്ത് കാ­ണു­ന്ന കു­യ്പ്പര്‍ ബെല്‍­റ്റില്‍ (Kuiper belt) നി­ന്നും സൂ­ര്യ­നില്‍ നി­ന്നും ഏതാ­ണ്ട് ഒരു പ്ര­കാ­ശ­വര്‍­ഷം ദൂ­രെ സൌ­ര­യൂ­ഥ­ത്തെ പൊ­തി­ഞ്ഞു നില്‍­ക്കു­ന്ന മേ­ഘ­പ­ട­ല­മായ ഊര്‍­ട്ട് മേ­ഘ­ങ്ങ­ളില്‍ (Oort Cloud) നി­ന്നു­മാ­ണ് ഇവ വരു­ന്ന­ത് എന്ന ആശ­യ­ത്തി­നാ­ണ് ഇന്ന്‍ പര­ക്കെ അം­ഗീ­കാ­രം കി­ട്ടി­യി­ട്ടു­ള്ള­ത്.


­മ­ഞ്ഞും പാ­റ­ക്ക­ഷ­ണ­ങ്ങ­ളും പൊ­ടി­പ­ട­ല­ങ്ങ­ളും ചേര്‍­ന്ന അനേ­ക­കോ­ടി ആകാ­ശ­വ­സ്തു­ക്ക­ളു­ടെ തറ­വാ­ടാ­ണു കു­യ്പ്പര്‍ ബെല്‍­റ്റും ഊര്‍­ട്ട് മേ­ഖ­ല­യും. ഇവി­ട­ങ്ങ­ളില്‍ സ്വ­സ്ഥ­മാ­യി അല­ഞ്ഞു­തി­രി­ഞ്ഞു­കൊ­ണ്ടി­രു­ന്ന വസ്തു­ക്ക­ളില്‍ ചി­ല­ത് സൌ­ര­യൂ­ഥ­ത്തി­ലെ ഭീ­മന്‍ ഗ്ര­ഹ­ങ്ങ­ളു­ടെ­യോ സമീ­പ­ന­ക്ഷ­ത്ര­ങ്ങ­ളു­ടെ­യോ സൂ­ര്യ­ന്റെ തന്നെ­യോ ഗു­രു­ത്വാ­കര്‍­ഷ­ണ­ത്തി­ന് വി­ധേ­യ­മാ­യി സൂ­ര്യ­ന്റെ നേര്‍­ക്ക് തള്ള­പ്പെ­ടാം. ഇങ്ങ­നെ വഴി തെ­റ്റി സൌ­ര­യൂ­ഥ­ത്തി­ന്റെ ഉള്ളി­ലേ­യ്ക്ക് കട­ക്കു­ന്ന ഇവ മറ്റ് ഗ്ര­ഹ­ങ്ങ­ളു­ടെ ഗു­രു­ത്വ­പ്ര­ഭാ­വം കാ­ര­ണം വീ­ണ്ടും പഥ­വ്യ­ത്യാ­സ­ത്തി­ന് വി­ധേ­യ­മാ­വു­ക­യും സൂ­ര്യ­നില്‍ പതി­ക്കാ­തെ അതി­നെ ദീര്‍­ഘ­വൃ­ത്താ­കാ­ര­മായ ഓര്‍­ബി­ട്ടില്‍ ചു­റ്റാന്‍ തു­ട­ങ്ങു­ക­യും ചെ­യ്യു­ന്നു. ഇങ്ങ­നെ­യാ­ണ് ധൂ­മ­കേ­തു­ക്കള്‍ നമ്മു­ടെ അടു­ത്തേ­ക്ക് വരു­ന്ന­ത് എന്നാ­ണ് ഇതു­വ­രെ­യു­ള്ള നി­ഗ­മ­നം­.


­പ്ര­ദ­ക്ഷി­ണ­കാ­ല­ത്തി­ന്റെ ദൈര്‍­ഘ്യം കണ­ക്കി­ലെ­ടു­ത്ത് ഇവ­യെ ഹ്ര­സ്വ­കാല ധൂ­മ­കേ­തു­ക്കള്‍ (200 വര്‍­ഷ­ത്തില്‍ താ­ഴെ) എന്നും ദീര്‍­ഘ­കാല ധൂ­മ­കേ­തു­ക്കള്‍ (200 വര്‍­ഷ­ത്തില്‍ കൂ­ടു­തല്‍) എന്നും രണ്ടാ­യി തി­രി­ക്കാ­റു­ണ്ട്. ഹ്ര­സ്വ­കാ­ല­ധൂ­മ­കേ­തു­ക്ക­ളു­ടേ­ത് താ­ര­ത­മ്യേന ശരാ­ശ­രി ദീര്‍­ഘ­വൃ­ത്താ­കൃ­തി­യു­ള്ള ഓര്‍­ബി­റ്റു­കള്‍ ആണ്. ഇവ കു­യ്പ്പര്‍ ബെല്‍­റ്റില്‍ നി­ന്നും വരു­ന്ന­താ­യി കണ­ക്കാ­ക്ക­പ്പെ­ടു­ന്നു. മറി­ച്ച് ദീര്‍­ഘ­കാല ധൂ­മ­കേ­തു­ക്ക­ളു­ടെ ഉറ­വി­ട­മാ­യി കണ­ക്കാ­ക്ക­പ്പെ­ടു­ന്ന­ത് ഊര്‍­ട്ട് മേ­ഖ­ല­യാ­ണ്. ഇവ­യ്ക്ക് വള­രെ നീ­ണ്ട ദീര്‍­ഘ­വൃ­ത്ത ഓര്‍­ബി­റ്റു­കള്‍ ആണു­ള്ള­ത്. പൊ­തു­വേ മൂ­ന്നേ­കാല്‍ വര്‍­ഷം മു­തല്‍ 10,00,000 വർ­ഷം വരെ പ്ര­ദ­ക്ഷി­ണ­കാ­ലം ഉള്ള ധൂ­മ­കേ­തു­ക്കള്‍ ഉണ്ടെ­ങ്കി­ലും ഒരി­ക്കല്‍ മാ­ത്രം പ്ര­ത്യ­ക്ഷ­പ്പെ­ട്ട് എന്നെ­ന്നേ­ക്കു­മാ­യി പോ­യി മറ­യു­ന്ന ധൂ­മ­കേ­തു­ക്ക­ളും ഉണ്ട്. അത്ത­ര­ത്തില്‍ ഒന്നാ­ണ് C/2011 L4 (PANSTARRS).


­പാന്‍­സ്റ്റാ­ഴ്സ് - ഈ മാ­സ­ത്തെ അതിഥി


ഈ മാര്‍­ച്ചില്‍ നമ്മ­ളെ സന്ദര്‍­ശി­ക്കു­ന്ന വി­ശി­ഷ്ട­നായ ധൂ­മ­കേ­തു­വാ­ണ് C/2011 L4 എന്ന ഔദ്യോ­ഗി­ക­നാ­മ­ത്തില്‍ അറി­യ­പ്പെ­ടു­ന്ന ­പാന്‍­സ്റ്റാ­ഴ്സ് (PANSTARRS). ഇത് ഒരി­ക്കല്‍ മാ­ത്രം പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന ഒന്നാ­ണ്, ഇനി ഒരു വര­വു­ണ്ടാ­കി­ല്ല. ഹവാ­യി­യി­ലെ മൌ­യീ ദ്വീ­പില്‍ സജ്ജീ­ക­രി­ച്ചി­രി­ക്കു­ന്ന Panoramic Survey Telescope and Rapid Response System (Pan-STARRS) എന്ന ടെ­ലി­സ്കോ­പ്പ് സം­വി­ധാ­നം ഉപ­യോ­ഗി­ച്ച് 2011 ജൂണ്‍ മാ­സ­ത്തി­ലാ­ണ് ഇതി­നെ ആദ്യ­മാ­യി കണ്ടെ­ത്തി­യ­ത്. ഒരു വര്‍­ഷം കൊ­ണ്ട് ഇതി­ന്റെ തി­ള­ക്കം ഏതാ­ണ്ട് 150 മട­ങ്ങ് വര്‍­ദ്ധി­ക്കു­ക­യു­ണ്ടാ­യി. 2012 ജനു­വ­രി ആയ­പ്പോ­ഴേ­ക്കും അതി­ന്റെ തി­ള­ക്കം വീ­ണ്ടും ശ്ര­ദ്ധേ­യ­മാ­യി വര്‍­ദ്ധി­ച്ചി­രു­ന്നു എങ്കി­ലും പി­ന്നീ­ട് അപ്ര­തീ­ക്ഷി­ത­മാ­യി അതി­ന്റെ തി­ള­ക്കം കു­റ­യാന്‍ തു­ട­ങ്ങി­യ­ത് വാ­ന­നി­രീ­ക്ഷ­ക­രെ അല്പ്പം നി­രാ­ശ­രാ­ക്കി എന്ന്‍ തന്നെ പറ­യ­ണം­.


­പ­ക്ഷേ ഈ വി­രു­ന്നു­കാ­ര­ന്റെ വര­വ് എന്നി­ട്ടും നമു­ക്ക് സന്തോ­ഷി­ക്കാന്‍ വക നല്കു­ന്നു­ണ്ട്. അങ്ങ് ദൂ­രെ ഊര്‍­ട്ട് മേ­ഖ­ല­യില്‍ നി­ന്നും ലക്ഷ­ക്ക­ണ­ക്കി­നു വര്‍­ഷ­ങ്ങള്‍ യാ­ത്ര ചെ­യ്തു വരു­ന്ന ഇദ്ദേ­ഹം ഇപ്പൊ­ഴും നഗ്ന­നേ­ത്ര­ങ്ങള്‍­ക്ക് ദൃ­ശ്യ­മാ­ണ് എന്ന­ത് തന്നെ കാ­ര­ണം. അത് സൂ­ര്യ­നോ­ട് ഏറ്റ­വും അടു­ത്ത് ചെ­ന്ന മാര്‍­ച്ച് 10-നാ­യി­രു­ന്നു ഇതി­ന് ഏറ്റ­വും തി­ള­ക്കം. പക്ഷേ അത് സൂ­ര്യ­ന്റെ പ്ര­ഭ­യില്‍ മു­ങ്ങി­പ്പോ­യി­രു­ന്നു. സൂ­ര്യ­നില്‍ നി­ന്നും ഇത് പതി­യെ അക­ന്ന്‍ തു­ട­ങ്ങു­ന്ന­തോ­ടെ, മാര്‍­ച്ച് 12­നു് ഇത് പര­മാ­വ­ധി പ്ര­ഭ­യോ­ടെ നമു­ക്ക് ദൃ­ശ്യ­മാ­കും എന്നാ­ണ് പ്ര­തീ­ക്ഷി­ക്ക­പ്പെ­ടു­ന്ന­ത്. താ­ഴെ കൊ­ടു­ക്കു­ന്ന, NASA പ്ര­സി­ദ്ധീ­ക­രി­ച്ച ചി­ത്ര­ത്തില്‍ ചന്ദ്ര­നെ അടി­സ്ഥാ­ന­മാ­ക്കി പടി­ഞ്ഞാ­റന്‍ ചക്ര­വാ­ള­ത്തില്‍ പാന്‍­സ്റ്റാ­ഴ്സി­നെ കണ്ടു­പി­ടി­ക്കാ­നു­ള്ള സൂ­ച­ന­കള്‍ കാ­ണാം­.ക­റു­ത്ത വാ­വി­നോ­ട് അടു­ത്ത ദി­വ­സ­ങ്ങ­ളില്‍ ചന്ദ്രന്‍ സൂ­ര്യന്‍ അസ്ത­മി­ച്ച് അല്പ നേ­രം കഴി­യു­മ്പോള്‍ തന്നെ അസ്ത­മി­ക്കു­മെ­ന്നും പി­ന്നീ­ടു­ള്ള ദി­വ­സ­ങ്ങ­ളില്‍ ചന്ദ്രാ­സ്ത­മ­യം വൈ­കി­യാല്‍ പോ­ലും പാന്‍­സ്റ്റാ­ഴ്സ് സൂ­ര്യ­നില്‍ നി­ന്നും അക­ലു­ന്ന­തി­നാല്‍ തി­ള­ക്കം കു­റ­ഞ്ഞു­വ­രു­മെ­ന്നും ഓര്‍­ക്കു­മ­ല്ലോ. പടി­ഞ്ഞാ­റന്‍ ചക്ര­വാ­ളം കാ­ണാന്‍ കഴി­യും വി­ധം ഉയ­ര­മു­ള്ള ഒരു സ്ഥ­ലം നി­രീ­ക്ഷ­ണ­ത്തി­ന് കൂ­ടു­തല്‍ അനു­യോ­ജ്യ­മാ­യി­രി­ക്കും. മാ­ത്ര­മ­ല്ല, ധൂ­മ­കേ­തു­വി­ന്റെ വാല്‍ ഒരു ബൈ­നോ­ക്കു­ല­റി­ന്റെ­യോ ചെ­റിയ ടെ­ലി­സ്കോ­പ്പി­ന്റെ­യോ സഹാ­യ­ത്തോ­ടെ മാ­ത്ര­മേ വ്യ­ക്ത­മാ­യി കാ­ണു­വാന്‍ കഴി­യൂ എന്ന­തും ശ്ര­ദ്ധി­യ്ക്കു­ക. മാര്‍­ച്ച് മാ­സം അവ­സാ­ന­ത്തോ­ടെ പാന്‍­സ്റ്റാ­ഴ്സ് കാ­ണാന്‍ കഴി­യാ­ത്ത വി­ധം സൂ­ര്യ­നില്‍ നി­ന്നും അക­ന്ന്‍ പോ­യി­രി­ക്കും. ഈ അപൂര്‍വ അവ­സ­രം എല്ലാ­വ­രും പ്ര­യോ­ജ­ന­പ്പെ­ടു­ത്താന്‍ ശ്ര­മി­ക്കു­മ­ല്ലോ­.


(PS: മറ്റേ­തൊ­രു ആകാ­ശ­ക്കാ­ഴ്ച­യെ­യും പോ­ലെ തെ­ളി­ഞ്ഞ ആ­കാ­ശം­ ഇതി­നും ഒരു അവ­ശ്യ­ഘ­ട­ക­മാ­ണെ­ന്ന് പ്ര­ത്യേ­കം പറ­യേ­ണ്ട­തി­ല്ല­ല്ലോ­.)


||വൈശാഖന്‍ തമ്പി ഡി. എസ്.|| AASTRO ||

മാര്‍ച്ച് മാസത്തെ ആകാശം

[caption id="attachment_1726" align="aligncenter" width="834"] 2013 മാർച്ച് മാസത്തിൽ മദ്ധ്യകേരളത്തിൽ രാത്രി 8.30ന് കാണുന്ന ആകാശദൃശ്യം.[/caption]

പി എസ് എല്‍ വി സി-20 വിജയകരമായി വിക്ഷേപിച്ചു - ഐ എസ് ആര്‍ ഓയുടെ നൂറ്റൊന്നാം ദൌത്യവും വിജയം


ഇന്ത്യ - ഫ്രഞ്ച് സംയുക്ത സംരംഭമായ സരള്‍ ഉള്‍പ്പടെ ഏഴ് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി20 വിജയകരമായി വിക്ഷേപിച്ചു. ശീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വൈകിട്ട് 6.01നായിരുന്നു വിക്ഷേപണം.ഉപഗ്രഹങ്ങളെ നിശ്ചയിച്ച സമയത്തിനുള്ളില്‍ തന്നെ 785 കിലോമീറ്റര്‍ ദൂരത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ച് പി.എസ്.എല്‍.വി അതിന്റെ 101 ാം ദൗത്യവും വിജയകരമായി പൂര്‍ത്തിയാക്കി.

Keralite astronomer in Nasa team that found rare cloud

Source : TOI/Laxmi Ajai Prasanna


THIRUVANANTHAPURAM: This young Indian astronomer has recently identified a curiously dense galactic cloud that defies the existing rules of star formation, along with two others of Nasa's Jet Propulsion Laboratory in California. An alumnus of Government Women's College here,Thushara Pillai has set her eyes on the next big challenge of unraveling the mysterious cloud at the centre of Milky Way that holds the key to formation of stars.


Thushara pursues research with her husband JensKauffmann, an equally enthusiastic astronomer and a key team member, at California Institute of Technology in Pasadena that operates Nasa's Jet Propulsion Lab. She had discovered the dense cloud, named G0.253+0.016, with Kauffman and Qizhou Zhang of Harvard-Smithsonian Center for Astrophysics.The cloud has baffled researchers as it defies the theory that dense clouds give birth to a number of stars. Though G0.253+0.016 is 25 times denser that Orion Nebula, which has resulted in the birth of several stars, its star formation rate is 45 times lower than the latter.


"With the G0.253 study, we have managed to get just a snap shot. But we have been successful in observing half a dozen other clouds in the galactic centre using a collection of several telescopes such as two large sub millimetre array (SMA) and combined array for research in millimetre-wave astronomy (CARMA)," Thushara said in an e-mail interview.

The team is set to continue further research this year in Chile's Atacama desert, using the Atacama large millimetre array (ALMA), the largest and most advanced millimetre telescope in the world.

Thushara is the daughter of P Gopalakrishna Pillai and late K S Shyamala Kumari of Pattom here.

After completing BSc in Physics from Women's College, she had joined IIT Madras to pursue MSc Physics. She had taken her PhD in astronomy from the Max Planck Institute of Radioastronomy in Germany.

On her work, she says, "It's challenging as the work involves long travel to remote parts of the world, working under physically stressful conditions (high altitude, a few 1,000 km, where it is often cold, dry, and not much oxygen, observing the sky through the night for several days), frequently giving talks, writing research grants etc. But I wouldn't want to trade it with any other job In fact, I often joke with my husband that we get to do what we love and get paid for it."
Iu¬kn Hm^v kbân^nIv Bâv C³Ukv{Snb dnkÀ¨v (kn.Fkv.sF.BÀ) hnhn[ imkv{Xhnjb§fn Pq\nbÀ dnkÀ¨v s^temjn¸v, eIvNdÀjn¸v F¶nhbv¡p \S¯p¶ kn.Fkv.sF.BÀ.bp.Pn.knþ2013 ]co£bv¡v Ct¸mÄ At]£n¡mw.

Hm¬sse³ aptJ\bpw X]menepw At]£ Ab¡mw. sP.BÀ.F^n\pw eIvNdÀjn¸n\pw H¶nt¨m eIvNdÀjn¸n\p am{Xamtbm At]£n¡mw. At]£bn C¡mcyw hyàambn tcJs¸Sp¯Ww.

sIan¡Â kb³kkv, FÀ¯v Aävtamkv^nbdnIv Hmjy³ Bâv ¹m\ädn kb³kkv, sse^v kb³kkv, am¯amän¡Â kb³kkv, ^nkn¡Â kb³kkv, F³Pn\obdnMv kb³kkv F¶o hnjb§fnemWp ]co£.

F³Pn\obdnMv hnjb§fnte¡v At]£n¡p¶hÀ¡v AXXp hn`mK§fn _n.C/_n.sSIv tbmKyXm]co£bv¡v 55 iXam\¯n Ipdbm¯ amÀ¡v DWvSmbncn¡Ww. imkv{Xhnjb§fnte¡v AXXp hnjb§fn IpdªXv sam¯w 55 iXam\w amÀt¡msS Fw.Fkvkn/X¯pey tbmKyX.

\mephÀjs¯ _n.Fkv/_n.C/_n.sSIv/_n.^mw/Fw._n._n.Fkv/Cât{KäUv _n.Fkv.Fw.Fkv tbmKyX IcØam¡nbhÀ¡pw At]£n¡mw. 55 iXam\¯n Ipdbm¯ amÀ¡v DWvSmbncn¡Ww.

_n.Fkvkn HmtWgvkv 55 iXam\¯n Ipdbm¯ amÀt¡msS Pbn¨hÀ¡pw Cât{KäUv Fw.Fkvþ]nF¨v.Un¡v {]thi\w t\SnbhÀ¡pw At]£n¡mw. sP.BÀ.F^n\v At]£n¡p¶hcpsS {]mbw 28 IhnbcpXv. eIvNdÀjn¸nte¡v {]mb]cn[nbnÃ.

19 hbÊn IqSpXepÅhÀ¡v At]£n¡mw.

sIm¨n, Xncph\´]pcw XpS§nb cmPys¯ hnhn[ tI{µ§fn Pq¬ 23\mWv ]co£. aÄ«n¸nÄ tNmbvkv coXnbn cmhnsebpw D¨bv¡p tijhpw cWvSp skj\pIfnembn ]co£ \S¯pw.

At]£mt^mw, C³^Àtaj³ t{_mjÀ F¶nh C´y³ _m¦nsâ XncsªSp¯ imJIfn 400 cq]bv¡v e`n¡pw. t^mw In«p¶ C´y³ _m¦nsâ imJIÄ: 1) C´y³ _m¦v Sthgvkv, Fw.Pn tdmUv Xncph\´]pcw. 2) Fw.kn tdmUv t_¡À PMvj³, tIm«bw. 3) kn 34, Fkv.Fw kv{Soäv, tImgnt¡mSv. 4) kzcmPv duWvSv CuÌv XriqÀ. 5) C´y³ _m¦nsâ sshäne, sIm¨n imJIÄ.

Hm¬sse³ At]£IÀ sh_vsskän sImSp¯ Nem³ amXrI Uu¬temUv sNbvXv C´y³ _m¦nsâ {_m©n ^okv ASbv¡Ww.

At]£bpsS {]nâu«v FSp¯v ]pXpXmbn FSp¯ t^mt«mbpw _Ôs¸« kÀ«n^n¡äpIfpw ^okv AS¨ _m¦v Nem\pw klnXw Ab¡Ww.

hniZhnhc§Ä¡v: www.csirhrdg.res.in

NEST 2013 അപേക്ഷ മാര്‍ച്ച് 8 വരെ

ശാസ്ത്രപഠനം, ഗവേഷണം എന്നിവയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി മികച്ച അധ്യാപകരെയും ശാസ്ത്രജ്ഞരെയും വാര്‍ത്തെടുക്കാന്‍ കേന്ദ്ര മാനവശേഷി മന്ത്രാലയം ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആരംഭിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (NEST) ഭൂവനേശ്വര്‍, മുംബൈയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അറ്റോമിക്ക് എനര്‍ജി, സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ ബേസിക്ക് സയന്‍സ് എന്നിവിടങ്ങളിലേക്കുള്ള സ്ക്രീനിങ് ടെസ്റ്റ് NEST 2013 ന് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് എട്ടുവരെ അപേക്ഷ സ്വീകരിക്കും.രാജ്യത്തെ 42 സെന്ററുകളിലില്‍ മെയ് 25നാണ് പരീക്ഷ. ദക്ഷിണേന്ത്യയില്‍ കോഴിക്കോട്, ഹൈദരാബാദ്, മധുര, ചെന്നൈ, ബംഗളൂരു, ബെലഗവി എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. 12-ാം ക്ലാസിലുള്ളവര്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. ഇതിനായി http://www.nestexam.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി. വിദ്യാര്‍ഥികളുടെ ഫോട്ടോ, ഒപ്പ് എന്നിവ സൈറ്റില്‍ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. പരീക്ഷാഫീസ് ഡിഡിയായോ, ഓണ്‍ലൈന്‍ വഴി ഇലക്ട്രോണിക്ക് ട്രാന്‍സ്ഫറായോ അടക്കാം. 700 രൂപയാണ് പരീക്ഷാഫീസ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 350 രൂപ. അപേക്ഷാഫോം തപാല്‍ വഴി 2013 ഫെബ്രുവരി 20 വരെ ലഭിക്കും.


ആസ്ട്രോ കേരള

AASTRO Alappuzha will have a 'Starry Night' Programme @ St.Joseph's College for Women

For AASTRO Kerala, infancy is an outdated concept. From the very first year itself , AASTRO was capable of revolutionizing the perspectives of keralites on amateur astronomy and allied fields. And on the outset of its thrilling third year, AASTRO has come up with a starry feast to some fellow astronomy enthusiasts.
[caption id="attachment_1697" align="aligncenter" width="717"] AASTRO Kerala Alappuzha District Chapter organizes Sky Watching session and Telescope Making Workshop at St. Joseph’s College for Women.[/caption]

Here at Alappuzha, AASTRO Kerala Alappuzha District fraction organizes a one day sky watching session “Starry Night” at The Department of Physics, St. Joseph’s College for Women.  The programme is scheduled to be on 23rd January, Wednesday at 5 pm.  AASTRO District co ordinator Shri.N Sanu and amateur telescope maker Shri.Thankappan will be leading lectures and sessions on introductory astronomy and star watching.A workshop on telescope making will also be conducted during the eve.


N Sanu || AASTRO Alappuzha

വരുന്നൂ ഐസോണ്‍......,..........

2013 നവംബര്‍ മാസം നമുക്ക് ഒരു ആകാശക്കാഴ്ച കാണാന്‍ കഴിഞ്ഞേക്കും. ഇത്തവണ സൂര്യന്‍റെ  അതിഥിയായി എത്തുന്നത് ഒരു ധൂമകേതുവാണ്  . Comet ISON എന്നു പേരിട്ടിരിക്കുന്ന ഒരു ധൂമകേതു. 2012 സെപ്തംബറിലാണ് ഈ ധൂമകേതുവിനെ  ശാസ്ത്രജ്ഞര്‍ കണ്ടെത്തുന്നത്. സഞ്ചരിച്ചു സഞ്ചരിച്ച് ഇപ്പോള്‍ വ്യാഴത്തിന്‍റെ  അടുത്തുകൂടിയാണ് ISON ന്റെ സഞ്ചാരം. നല്ല ടെലിസ്കോപ്പ് ഉണ്ടെങ്കില്‍ ഇപ്പോള്‍ വ്യാഴത്തിനടുത്തായി ഈ വാല്‍നക്ഷത്രത്തെ കണ്ടെത്താം! ഇപ്പോഴുള്ള അറിവുകള്‍ വച്ച് ഒരു കിലോമീറ്റര്‍ മുതല്‍ 10 കിലോമീറ്റര്‍ വരെ വലിപ്പം ഈ ധൂമകേതുവിന് ഉണ്ടാകാം. 'നൂറ്റാണ്ടിന്‍റെ  ധൂമകേതു'  എന്നാണ് ചിലര്‍ ഇതിനെ വിശേഷിപ്പിക്കുന്നതു തന്നെ. ആ വിശേഷണം അത്ര അതിശയോക്തി കലര്‍ന്നതൊന്നും അല്ല. സൂര്യനടുത്തേക്കുള്ള യാത്രയ്ക്കിടയില്‍ സൂര്യന്റെ ഗുരുത്വാകര്‍ഷണസ്വാധീനം കൊണ്ട് പല കഷണങ്ങളായി വേര്‍പെട്ടുപോകാതിരുന്നാല്‍ 'നൂറ്റാണ്ടിന്‍റെ  ധൂമകേതു'  എന്ന വിശേഷണം അര്‍ത്ഥപൂര്‍ണം തന്നെയാകും. അങ്ങനെയായാല്‍ നവംബര്‍ മാസത്തില്‍ പകല്‍പോലും കാണാന്‍ കഴിയുന്നത്ര വെളിച്ചം വിതറാന്‍ ISON നു കഴിയും. സൂര്യന്‍റെ  അന്തരീക്ഷത്തിലൂടെയാണത്രേ ഈ വാല്‍നക്ഷത്രത്തിന്റെ സഞ്ചാരപാത!


മഞ്ഞുനിറഞ്ഞ ഒരു വസ്തു സൂര്യനിലേക്കടുക്കുമ്പോള്‍ തന്നെ അതിലെ മഞ്ഞുരുകം. ആ ഉരുകിയ മഞ്ഞ് സൂര്യനില്‍ നിന്നും എതിര്‍ദിശയില്‍ പാഞ്ഞുപോകുമ്പോള്‍ ഒരു വലിയ വാല്‍ രൂപപ്പെടും. ഭൂമിയില്‍ നിന്നും ഏറെ ആസ്വാദ്യതതയോടെ കാണാവുന്ന ഒരു വാല്‍. നവംബര്‍ 28നാണ് സൂര്യന്റെ അന്തരീക്ഷത്തില്‍ ഈ മഞ്ഞുമല പ്രവേശിക്കുന്നത്. എന്തായാലും അന്നുവരെ നമുക്കു കാത്തിരിക്കാം.റഷ്യയിലെ രണ്ടു ശാസ്ത്രജ്ഞരാണ് ഈ ധൂമകേതുവിനെ കഴിഞ്ഞ സെപ്തംബറില്‍ കണ്ടെത്തുന്നത്. International Scientific Optical Network എന്ന സര്‍വേ പ്രോഗ്രാമിന്‍റെ ഭാഗമായി കണ്ടെത്തിയ C/2012 S1 എന്ന ഈ ധൂമകേതുവിന്  അതേ പേരുതന്നെ നല്‍കി ആദരിക്കാന്‍ അവര്‍ മറന്നില്ല. അങ്ങനെയാണ് ISON എന്ന പേര് ധൂമകേതുവിന്  ലഭിക്കുന്നത്. എന്തായാലും ഈ വാല്‍നക്ഷത്രത്തെ നഗ്നനേത്രങ്ങളാല്‍ കാണണമെങ്കില്‍ സെപ്തംബര്‍ മാസം അവസാനം വരെ കാത്തിരിക്കേണ്ടിവരും. നവംബര്‍ മാസം പകുതിയോടെ മികച്ച രീതിയില്‍ ദൃശ്യമാകും എന്നു തന്നെയാണ് പ്രതീക്ഷ. പക്ഷേ ഇതെല്ലാം സംഭവിക്കണമെങ്കില്‍ വാല്‍നക്ഷത്രം അതേപടി തന്നെ നിലനില്‍ക്കണം. സൂര്യന്റെ ഗുരുത്വാകര്‍ഷണ സ്വാധീനത്താല്‍ വല്ല 'വേലിയേറ്റവും' സംഭവിച്ച് ചിന്നിച്ചിതറിപ്പോയാല്‍പ്പിന്നെ ഈ പ്രതീക്ഷകളെല്ലാം അസ്ഥാനത്താകുകയും ചെയ്യും. അതിനുള്ള സാധ്യത ഒട്ടും തന്നെ തള്ളിക്കളയേണ്ടതില്ല എന്നാണ് ചില ശാസ്ത്രജ്ഞര്‍ പറയുന്നത്. അങ്ങനെ ആയാല്‍പ്പോലും മറ്റൊരു കാഴ്ച നമുക്കു ലഭിക്കും. ഒരു ബെനോക്കുലറിലൂടെയോ ടെലിസ്കോപ്പിലൂടെയോ നോക്കിയാല്‍ മാല പോലെ കിടക്കുന്ന ധൂമകേതുവിനെ  കാണാനുള്ള അവസരം!


നവനീത് കൃഷ്ണന്‍ || ആസ്ട്രോ കേരള

Once a river ran across Mars, say astronomers

New astonishing pictures by the European Space Agency have revealed a 1500 km long and 7 kilometre wide river that once ran across Mars. The agency's Mars Express imaged the striking upper part of the remnants of Reull Vallis river on Mars with its high-resolution stereo camera, ESA said in a statement.New analogies are giving planetary geologists tantalising glimpses of a past on the Red Planet not too dissimilar to events on our own world today.

Reull Vallis, is believed to have formed when running water flowed in the distant martian past, cutting a steep-sided channel through the Promethei Terra Highlands before running on towards the floor of the vast Hellas basin.This sinuous structure, which stretches for almost 1500 km across the martian landscape, is flanked by numerous tributaries, one of which can be clearly seen cutting in to the main valley towards the upper (north) side.The northern part of the main image is dominated by the Promethei Terra Highlands with their high and soft-rounded mountains shown in these images, rising around 2500 m above the surrounding flat plains, the statement said.


The perspective view below shows one of these mountains with nearby sediment-filled impact craters. The region shows a striking resemblance to the morphology found in regions on Earth affected by glaciation.The images show circular step-like structures on the inner walls of the sediment-filled crater in the foreground of the second perspective view. Planetary scientists think that these may represent former high water or glacial levels, before ice and water sublimated or evaporated away in stages at various times.

The morphology of Reull Vallis suggests it has experienced a diverse and complex history, with analogies seen in glacial activity on Earth.s almost 7 km wide and 300 m deep. The sides of Reull Vallis are particularly sharp and steep, with parallel longitudinal features covering the floor of the channel itself.These structures are believed to be caused by the passage of loose debris and ice during the 'Amazonian' period - which continues to this day - due to glacial flow along the channel.

The structures were formed long after it was originally carved by liquid water during the Hesperian period, which is believed to have ended between 3.5 billion and 1.8 billion years ago.Similar lineated structures, believed to be rich in ice, can also be found in many of the surrounding craters. In the wider context image, the tributary intersecting the main channel appears to be part of a forking of the main valley into two distinct branches further upstream before merging back into a single main valley.

Source : Press Trust of India


ആസ്ട്രോ പിറന്നാള്‍ ആഘോഷിക്കുന്നു


ആസ്ട്രോ കേരള അതിന്‍റെ പ്രവൃത്തി പഥത്തില്‍ നിറവാര്‍ന്ന മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു..... അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വര്‍ഷം പരിപാടികളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും കേരളത്തില്‍ ശാസ്ത്ര-ജ്യോതിശാസ്ത്ര പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജവും ശക്തിയും പകരുകയും ചെയ്തു കൊണ്ട് ആസ്ട്രോ മുന്നേറുകയാണ്. ചിട്ടയായ പ്രതിമാസ പരിപാടികള്‍...,വാനനിരീക്ഷണ സെഷനുകള്‍...,ജ്യോതിശാസ്ത്ര ക്ലാസ്സുകള്‍,പരിശീലനപരിപാടികള്‍, വിദ്യാലയങ്ങളില്‍ ആസ്ട്രോ ക്ലബ്ബുകള്‍,പ്രദര്‍ശനങ്ങള്‍,മത്സരങ്ങള്‍, ശാസ്ത്ര രംഗത്തേക്ക് കരിയര്‍ ഗൈഡന്‍സ്‌.... തുടങ്ങി വൈവിധ്യമാര്‍ന്ന ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാന്‍ ഇക്കാലയളവില്‍ സാധിച്ചു. ജില്ലാ ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിക്കുകയും ശക്തമാവുകയും ചെയ്തു.കോട്ടയം, പത്തനംതിട്ട, കാസര്‍ഗോഡ്‌ ഘടകങ്ങള്‍ ആസ്ട്രോ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഔദ്യോഗികമായി ഉത്ഘാടനം ചെയ്യപ്പെടും.കൂടുതല്‍ വിദ്യാലയങ്ങളിലേക്കു ആസ്ട്രോ ക്ലബ്ബ്‌ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു.ആസ്ട്രോ ക്ലബ്ബ്‌ ജില്ലാ ഘടകങ്ങള്‍ നിലവില്‍ വന്നു.അമച്വര്‍ ജ്യോതിശാസ്ത്ര - ശാസ്ത്ര പ്രചാരണ രംഗത്ത്‌ മുന്‍പന്തിയിലുള്ള നാമമായി മാറാന്‍ ആസ്ട്രോയ്ക്ക് കഴിഞ്ഞു.ഈ വളര്‍ച്ചയില്‍ ഭാഗഭാക്കായ, പ്രോത്സാഹിപ്പിച്ച എല്ലാ അഭ്യുദയകാംഷികളെയും ഈ അവസരത്തില്‍ സ്മരിക്കുന്നു.അവര്‍ക്കുള്ള അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.ഒപ്പം കൂടുതല്‍ കരുത്തോടെ മുന്നേറാനും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും ജ്യോതിശാസ്ത്ര - ശാസ്ത്രപ്രചാരണരംഗം ഉഷാറാക്കുവാനും ഏവരുടെയും സഹകരണവും പ്രോത്സാഹനങ്ങളും പങ്കാളിത്തവും അഭ്യര്‍ത്ഥിക്കുന്നു.....


സ്നേഹത്തോടെ..... ആസ്ട്രോ കുടുംബം.