രാത്രിയിലെ മഴവില്ല് ....!!!!

ആസ്ട്രോ കുടുംബാംഗമായ ശ്രീ.നവനീത് കൃഷ്ണന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചില ചിത്രങ്ങള്‍ നല്‍കിയിരിക്കുന്നത് കണ്ടപ്പോള്‍ അവയെ സംബന്ധിച്ച് ചിലത് കുറിച്ചാലോ എന്നു കരുതി. സന്ധ്യക്ക് ശേഷം ചന്ദ്രനു ചുറ്റും ദൃശ്യമായ വര്‍ണ വലയത്തിന്‍റെ ഫോട്ടോകള്‍ അദ്ദേഹം തന്‍റെ സ്വദേശത്തു നിന്നും പകര്‍ത്തിയിരിക്കുന്നു. പകല്‍ സമയത്തു മനോഹരമായ മഴവില്ലു ദൃശ്യമാകുന്നതിനു സമാനമായ പ്രതിഭാസം തന്നെയാണിത്.  ഇംഗ്ലീഷില്‍ Halo (ഉച്ചാരണം ഹേയ് – ലോ/ Hey-loh) എന്നാണ് ഇതിനെ അറിയപ്പെടുന്നത്.
[caption id="attachment_1654" align="alignleft" width="300"] ശ്രീ. നവനീത് കൃഷ്ണന്‍ പകര്‍ത്തിയ ചിത്രം (സ്ഥലം: അങ്കമാലി, 2012 നവംബര്‍ 26)[/caption]

സൂര്യനും ചന്ദ്രനും ചുറ്റുമായി 22°യില്‍ വൃത്താകൃതിയില്‍ കാണപ്പെടുന്ന ഹെയിലോ ആണ് 22° ഹെയിലോ.അന്തരീക്ഷത്തില്‍ നിറയെ ഉള്ള, ഷഡ്ഭുജാകൃതിയില്‍ കാണുന്ന ഐസ് ക്രിസ്ടലുകളില്‍ക്കൂടി കടന്നു പോകുമ്പോള്‍ പ്രകാശരശ്മികള്‍ക്ക്‌  ഉണ്ടാകുന്ന അപവര്‍ത്തനത്തിന്‍റെ (Refraction) ഫലമായാണ് ഇത് സംഭവിക്കുന്നത്. 60° കോണളവ് ഉള്ള ഒരു പ്രിസത്തിന്‍റെ  രണ്ടുവശങ്ങളില്‍ക്കൂടി പ്രകാശരശ്മികള്‍ കടന്നു പോകുമ്പോള്‍ നിശ്ചിതപാതയില്‍ നിന്നുള്ള ഏറ്റവും കുറഞ്ഞ വ്യതിചലനം സംഭവിക്കുന്നത് ഏകദേശം 22° ഡിഗ്രിയില്‍ ആണ് (നീലയ്ക്ക് അത് 22.37° ഡിഗ്രിയും ചുവപ്പിനു 21.54° ഡിഗ്രിയും, അതായതു ശരാശരി ഏകദേശം 21.84° ; വര്‍ണങ്ങളുടെ അപവര്‍ത്തനം തരംഗദൈര്‍ഘ്യത്തിന് അനുസരിച്ചു വ്യത്യാസപ്പെടുന്നതിനാല്‍  ഹെയിലോയുടെ അകംവശം ചുവപ്പയും പുറംവശം നീലയായും കാണപ്പെടും) ചിത്രത്തിലേതു പോലെ മഞ്ഞു കണങ്ങളുടെ പ്രിസങ്ങളില്‍ കൂടി കടന്നു പോകുന്ന പ്രകാശരശ്മിക്ക് രണ്ടു പ്രാവശ്യം വ്യതിചലനം സംഭവിക്കുന്നു.
[caption id="attachment_1655" align="alignright" width="300"] മഞ്ഞു കണ - പ്രിസങ്ങളില്‍ കൂടി കടന്നു പോകുന്ന പ്രകാശരശ്മിക്ക് രണ്ടു പ്രാവശ്യം വ്യതിചലനം സംഭവിക്കും.[/caption]

തത്ഫലമായി 22°മുതല്‍ 50° വരെയുള്ള വ്യതിചലന കോണുകള്‍ ഉണ്ടാകാം. കുറഞ്ഞ വ്യതിചലന കോണുകള്‍, ഹെയിലോയുടെ അകംവശം കൂടുതല്‍ തെളിഞ്ഞതാക്കുന്നു അതേസമയം കൂടുതല്‍ വ്യതിചലിക്കപ്പെട്ട പ്രകാശരശ്മികള്‍ കാണപ്പെടുന്ന പുറംവശം താരതമ്യേന മങ്ങിയതായും കാണപ്പെടുന്നു. ഏറ്റവും കുറഞ്ഞ വ്യതിചലന കോണ്‍ 22° ആയതിനാല്‍ അതിനുള്ളിലെ ഭാഗം ഇരുണ്ടതായിരിക്കും.


 നമ്മുടെ അന്തരീക്ഷത്തില്‍ എമ്പാടും വിഭിന്നമായി സമ്മിശ്രണം ചെയ്യപ്പെട്ട ലക്ഷക്കണക്കിന് മഞ്ഞു ക്രിസ്റ്റലുകള്‍ (മഞ്ഞു കണങ്ങള്‍) ആണ് ഈ മനോഹര ദൃശ്യത്തിനു അഥവാ ഹെയിലോയുടെ രൂപീകരണത്തിന് വഴിയൊരുക്കുന്നത്. മറ്റു ഹെയിലോകളെലെ പോലെ , 22° ഹെയിലോ ഉണ്ടാകുന്നത് ഐസ് ക്രിസ്ടലുകളാല്‍ സംമ്പുഷ്ടമായ സിറസ്‌ മേഘങ്ങള്‍ ഉള്ള ദിവസങ്ങളില്‍ ആണ്. 22° ഹെയിലോ ഒരു വര്‍ഷത്തില്‍ ഏതാണ്ട് നൂറോളം തവണ  ദൃശ്യമാകാറുണ്ട്.


ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അറിവുകളും വിവരങ്ങളും ഒക്കെ പങ്കു വയ്ക്കുമല്ലോ.......


ലക്ഷ്മി എസ് 


കേന്ദ്ര സര്‍വകലാശാല , കാസറഗോഡ്

No comments:

Post a Comment