ആസ്ട്രോ ക്ലബ്ബ്‌ കൊല്ലം ഘടകത്തിന് ഉജ്വല തുടക്കം

 
[caption id="attachment_1604" align="alignleft" width="300" caption="ആസ്ട്രോ ക്ലബ്ബ്‌ ജില്ലാ തല പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഡോ.ജയദേവന്‍ നിര്‍വഹിക്കുന്നു "][/caption]

തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ പ്രമുഖ ജ്യോതിശാസ്ത്ര പ്രചാരണ സംഘടനയായ ആസ്ട്രോ കേരള, കൊല്ലം ഘടകത്തിന്‍റെ ആഭിമുഖ്യത്തില്‍  ജില്ലയിലെ കോളേജുകളില്‍ ജ്യോതിശാസ്ത്ര ക്ലബ്ബുകള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിക്കുന്നു. ആസ്ട്രോ ക്ലബ്ബുകളുടെ ജില്ലാ തല ഉദ്ഘാടനം ഒക്ടോബര്‍ 19, വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കൊല്ലം എസ് എന്‍ വനിതാ  കോളേജില്‍ വച്ചു നടന്നു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജി. ജയസേനന്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.ശ്രീ.വി എസ് ശ്യാം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.   ഭൌതിക ശാസ്ത്ര വകുപ്പ്‌ മേധാവി ഡോ.രമാദേവി,ആസ്ട്രോ ക്ലബ്ബ്‌ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ നിഷാ ജോണ്‍ തറയില്‍,ശ്രീ. സുനില്‍ പട്ടത്താനം തുടങ്ങിയവര്‍ സംബന്ധിച്ചു. യോഗത്തില്‍ ക്ലബ്ബ്‌ ലോഗോ പ്രകാശനം ചെയ്തു. തുടര്‍ന്ന് തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട് ഫോര്‍ ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ്‌ ടെക്നോളജിയിലെ ശ്രീ.വൈശാഖന്‍ തമ്പി ‘ജ്യോതിശാസ്ത്രത്തിന് ഒരു ആമുഖം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ജില്ലയിലെ എല്ലാ കോളേജുകളില്‍ നിന്നുമുള്ള തെരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകരും നൂറിലേറെ വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തു. ആസ്ട്രോകേരള കൊല്ലം ജില്ലാ ചാപ്റ്ററിന്‍റെ നേതൃത്വത്തില്‍ ബഹുജനങ്ങള്‍ക്കിടയിലും ആസ്ട്രോ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി  കോളേജ്‌ സ്കൂള്‍ തലങ്ങളിലും വ്യാപകമായ ശാസ്ത്ര – ജ്യോതിശാസ്ത്ര പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447589773


 

No comments:

Post a Comment