ലോകം ഇനി ക്യൂരിയോസിറ്റിയില്‍

1969 ൽ മനുഷ്യൻ ചന്ദ്രനിലിറങ്ങിയതിനുശേഷമുള്ള ഏറ്റവും വലിയ ശാസ്ത്രസംഭവമായി വിശേഷിപ്പിക്കപ്പെടുന്ന ക്യൂരിയോസിറ്റി റോവര്‍ ഭൂമിയിലേക്ക്‌ ചിത്രങ്ങള്‍ അയച്ചു തുടങ്ങി.2011 നവംബർ 26-നു ഫ്ലോറിഡയിലെ കേപ് കനവറിൽനിന്നാണ് ക്യൂരിയോസിറ്റി വിക്ഷേപിച്ചത്. 'ക്യൂരിയോസിറ്റി' ചൊവ്വയിലിറങ്ങുന്നതിനു തൊട്ടുമുമ്പുള്ള ഏഴു മിനിറ്റുകൾ അതീവനിർണായകമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഏഴു സംഭ്രമനിമിഷങ്ങൾ (സെവൻ മിനിറ്റ്‌സ് ഓഫ് ടെറർ) എന്നാണതിനെ നാസ വിശേഷിപ്പിച്ചിരുന്നത്. 2012 ഓഗസ്റ്റ് 6-നാണ് പേടകം ചൊവ്വയുടെ പ്രതലത്തിൽ എത്തിച്ചേർന്നത്.


57 കോടി കിലോമീറ്റർ ദൂരം സഞ്ചരിച്ച് എട്ടരമാസം കൊണ്ടാണ് ക്യൂരിയോസിറ്റി ചൊവ്വയിലെ ഗേൽ ക്രേറ്റർ എന്ന ഗർത്തത്തിൽ എത്തിയത്. 20, 000 കിലോമീറ്റർ വേഗത്തിൽ ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് പതിച്ചുകൊണ്ടിരുന്ന പേടകത്തിന്റെ വേഗം ആകാശ ക്രെയിനിലൂടെയും സാധാരണയായി ഉപയോഗിക്കുന്ന പാരച്യൂട്ടുകളുടെയും സഹായത്താൽ വേഗത കുറച്ചുകൊണ്ടു വന്നു. ഈ പ്രവർത്തി മൂലം സെക്കൻഡിൽ 60 സെന്റീമീറ്റർ എന്ന സുരക്ഷിതമായ വേഗത്തിൽ ക്യൂരിയോസിറ്റി ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി.


രണ്ടുവർഷം പ്രവർത്തിക്കാനുതകുന്ന രീതിയിൽ ഏകദേശം 13,750 കോടി രൂപ (250 കോടി ഡോളർ) ചെലവഴിച്ചാണ് പേടകം നിർമ്മിച്ചത്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന പ്ലൂട്ടോണിയം ബാറ്ററിക്ക് ഏറ്റവും കുറഞ്ഞത് 14 വർഷം ഊർജം വിതരണം ചെയ്യാനുള്ള കഴിവുണ്ട്.


ഒരു ചൊവ്വാ വർഷമാണ് ക്യൂരിയോസിറ്റിയുടെ പ്രവർത്തന കാലാവധി ഒരു ചൊവ്വാ വർഷമാണ് (687 ഭൗമദിനങ്ങൾ). ചൊവ്വയിലിറങ്ങിയ ആദ്യദിനം '0' എന്നാണ് പേടകത്തിൽ രേഖപ്പെടുത്തുക. ഇറങ്ങിയ സ്ഥലത്തു നിന്നുള്ള വിവരങ്ങൾ ആദ്യദിനം മുതൽ ഭൂമിയിലേക്ക് അയക്കുമെങ്കിലും ക്യൂരിയോസിറ്റി ഒരു മാസത്തിനു ശേഷമാണ് ചൊവ്വയുടെ ഉപരിതലത്തിലൂടെ സഞ്ചാരം ആരംഭിക്കുന്നത്. ആദ്യദിനം മുതൽ തന്നെ ഭൂമിയിൽ നിന്നുള്ള നിർദേശങ്ങളില്ലാതെ പേടകത്തിനു സ്വയം പ്രവർത്തിക്കാൻ സാധിക്കുമെങ്കിലും പേടകത്തിൽ ഘടിപ്പിച്ചിരിക്കുന്ന വിവിധ ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണോ എന്നു പരിശോധിച്ച ശേഷമായിരിക്കും പ്രവർത്തനം ആരംഭിക്കുക. ക്യൂരിയോസിറ്റി ചലനം ആരംഭിക്കുന്നതോടെ നാസയിൽ നിന്നും നൽകുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പിന്നീട് പ്രവർത്തിക്കുക. ക്യൂരിയോസിറ്റി 2012 സെപ്റ്റംബർ പകുതിയോടെ ചൊവ്വയിലെ മണ്ണിന്റെ സാംപിളുകൾ ശേഖരിക്കുമെന്നു കരുതുന്നു. ഒക്ടോബറിലോ നവംബറിലോ പാറ തുരന്നുള്ള പരീക്ഷണങ്ങളും ആരംഭിക്കും. കുന്നുകളും മലയും നേരത്തെ തന്നെ കണ്ട് അവ ഒഴിവാക്കി സഞ്ചരിക്കാനുള്ള ശേഷി ക്യൂരിയോസിറ്റിക്കുണ്ട്. 65 സെന്റീമീറ്റർ ഉയരമുള്ള പ്രതിബന്ധങ്ങൾ തരണം ചെയ്തും ഇതു സഞ്ചരിക്കും. പരമാവധി 200 മീറ്ററാണ് പേടകം ഒരു ദിവസം സഞ്ചരിക്കുക. ഭൂമിക്കും ചൊവ്വയ്ക്കും ഇടയിൽ സൂര്യൻ വരുന്ന സമയം വാർത്താവിനിമയ ശൃംഖല തടസ്സപ്പെടുന്നതിനാൽ ആ സമയങ്ങളിൽ ക്യൂരിയോസിറ്റിക്കു പ്രവർത്തിക്കാനാവില്ല.


ക്യൂരിയോസിറ്റിയെ നമുക്കും പിന്തുടരാം. ഇതാ ചില പ്രധാന ലിങ്കുകള്‍ :

ഫോളോ യുവര്‍ ക്യുരിയോസിറ്റി- [Link]
ലൈവ് നാസ ടിവി – [Link]
യുസ്ട്രീം ക്യുരിയോസിറ്റി ക്യാം- [Link]
ഫേസ്ബുക്ക്-[Link]

Quoted from ml.wiki

 

No comments:

Post a Comment