ആസ്ട്രോ ശുക്രസംതരണം സംസ്ഥാന ശില്പ്പശാലയ്ക്ക് നിറഞ്ഞ പങ്കാളിത്തം

ജൂണ്‍ ആറിന് നടക്കുന്ന ശുക്ര സംതരണ (Transit of Venus) വുമായി ബന്ധപ്പെട്ട് ആസ്ട്രോ കേരള കോഴിക്കോട് പ്ലാനറ്റേറിയത്തില്‍ സംസ്ഥാന തല പ്രവര്‍ത്തന പരിശീലനം സംഘടിപ്പിച്ചു .സംസ്ഥാന പ്രസിഡന്‍റ് ശ്രീ. എം പി സി നമ്പ്യാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കോഴിക്കോട് നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ.എം രാധാകൃഷ്ണന്‍ പരിപാടി ഉത്ഘാടനം ചെയ്തു. സംസ്ഥാനത്തൊട്ടാകെ യുള്ള ആസ്ട്രോ അംഗങ്ങള്‍ ,വിദ്യാര്‍ഥികള്‍,അധ്യാപകര്‍,ശാസ്ത്ര പ്രചാരകര്‍ തുടങ്ങി വിവിധ തുറകളില്‍ പെട്ട അറുപതിലേറെ പേര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. 

TOV യുടെ ചരിത്രം - ശാസ്ത്രം എന്ന  വിഷയത്തില്‍  പ്രൊഫ.കെ.പാപ്പൂട്ടി ആമുഖ പ്രഭാഷണം നടത്തി.പ്രൊഫ.ബാലകൃഷ്ണന്‍, ശ്രീ.കെ വി എസ് കര്‍ത്താ തുടങ്ങിയവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ശുക്രഗ്രഹം ഭൂമിയ്ക്കും സൂര്യനും ഇടയിലൂടെ അതിന്‍റെ സൂര്യപ്രകാശം ഏല്‍ക്കാത്ത ഭാഗം നമുക്ക് അഭിമുഖമായി വരുന്ന രീതിയില്‍ കടന്നു പോകുന്ന ഈ പ്രതിഭാസം ആവര്‍ത്തിക്കുവാന്‍ ഇനി നൂറില്‍ പരം വര്‍ഷങ്ങള്‍ എടുക്കും! അതിനാല്‍ തന്നെ നമ്മുടെ ആയുസ്സിലെ അത്യപൂര്‍വമായ ഈ ജ്യോതിശാസ്ത്ര വിസ്മയക്കാഴ്ചയ്ക്ക് പരമാവധി പ്രചാരം നല്‍കുവാനും അതിന്‍റെ ശാസ്ത്രവും ചരിത്രവും വിദ്യാര്‍ഥികളിലും ബഹുജനങ്ങളിലും എത്തിക്കുവാനും ആസ്ട്രോ കേരള സംസ്ഥാനത്തെമ്പാടും വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ജില്ലാ തല ശില്പ്പശാലകള്‍ വരും ദിവസങ്ങളില്‍ നടക്കും..

No comments:

Post a Comment