ശുക്രസംതരണം;സംസ്ഥാന ശില്‍പ്പശാല മെയ്‌ 20ന് കോഴിക്കോട് പ്ലാനറ്റേറിയത്തില്‍

ഈ വരുന്ന ജൂണ്‍ ആറിന് നാമേവരും ശുക്ര സംതരണം (Transit of Venus) ദര്‍ശിക്കുവാന്‍ പോവുകയാണ്.ശുക്രഗ്രഹം ഭൂമിയ്ക്കും സൂര്യനും ഇടയിലൂടെ അതിന്‍റെ സൂര്യപ്രകാശം ഏല്‍ക്കാത്ത ഭാഗം നമുക്ക് അഭിമുഖമായി വരുന്ന രീതിയില്‍ കടന്നു പോകുന്ന ഈ പ്രതിഭാസം ആവര്‍ത്തിക്കുവാന്‍ ഇനി നൂറില്‍ പരം വര്‍ഷങ്ങള്‍ എടുക്കും! അതിനാല്‍ തന്നെ നമ്മുടെ ആയുസ്സിലെ അത്യപൂര്‍വമായ ഈ ജ്യോതിശാസ്ത്ര വിസ്മയക്കാഴ്ചയ്ക്ക് പരമാവധി പ്രചാരം നല്‍കുവാനും അതിന്‍റെ ശാസ്ത്രവും ചരിത്രവും വിദ്യാര്‍ഥികളിലും ബഹുജനങ്ങളിലും എത്തിക്കുവാനും ആസ്ട്രോ കേരള സംസ്ഥാനത്തെമ്പാടും വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ജില്ലാ തല ശില്പ്പശാലകളും ഉദ്ദേശിക്കുന്നു. ഇതിനു മുന്നോടിയായി നടക്കുന്ന സംസ്ഥാന തല ശില്‍പ്പശാല മെയ്‌ 20 ഞായറാഴ്ച കോഴിക്കോട് റീജിയണല്‍ സയന്‍സ് സെന്‍ററില്‍ വച്ചു നടക്കുകയാണ്.ശാസ്ത്ര കുതുകികളും TOV പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുവാന്‍ താല്പര്യമുള്ള ഏവരേയും ഈ ശില്പ്പശാലയിലേക്ക് സ്വാഗതം ചെയ്യുന്നു.രജിസ്ട്രേഷന്‍ ഫീസ്‌ നൂറു രൂപ ആയിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 9447731394, 9846608238 എന്നീ  നമ്പരുകളിലോ aastrokerala@gmail.com എന്ന ഈ മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.

  

പരിപാടി


9.00: രജിസ്ട്രേഷന്‍

09.30: ഉദ്ഘാടനം

 

10.00: ആമുഖ പ്രഭാഷണം:

TOV യുടെ ചരിത്രം, ശില്‍പ്പശാലയുടെ പ്രാധാന്യം

പ്രൊഫ.കെ പാപ്പൂട്ടി

 

11.00: വിവിധ പ്രവര്‍ത്തനങ്ങളും പരിശീലനവും

 

  • കൃത്യമായി  ദിശ അളക്കാം

  • നാനോ സൌരയൂഥം

  • സൂര്യന്‍ എത്ര അകലെ?

  • 110 ന്‍റെ മാജിക്‌


 

1.00: ഉച്ചഭക്ഷണം

 

2.00: പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച

  • സമാന്തര ഭൂമി

  • പ്രാദേശിക സൌര സമയം


 

 

3.00: ജ്യോതിശാസ്ത്ര സി ഡി പ്രദര്‍ശനം

 

3.30: TOV യുടെ ശാസ്ത്രം

ശ്രീ ജയന്ത്‌ ഗാംഗുലി,കോഴിക്കോട് പ്ലാനറ്റേറിയം

 

4.00: TOV പ്രചാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച

 

4.30: ആസ്ട്രോ കേരള എക്സിക്യൂട്ടീവ്‌ കൌണ്‍സില്‍  യോഗം

 

 

 

No comments:

Post a Comment