ആസ്ട്രോ കോഴിക്കോട്‌ ത്രൈമാസ ജ്യോതിശാസ്ത്ര പഠന പരമ്പര ആരംഭിച്ചു

ആസ്ട്രോ കോഴിക്കോട്‌ ഘടകത്തിന്‍റെ നേതൃത്വത്തില്‍ അധ്യാപകര്‍ക്കും പൊതു ജനങ്ങള്‍ക്കുമായി സംഘടിപ്പിച്ചിരിക്കുന്ന മൂന്നു മാസം നീണ്ടു നില്‍ക്കുന്ന പ്രതിവാര ക്ലാസ്സുകള്‍ ആരംഭിച്ചു. ശ്രീ കെ ടി രാധാകൃഷ്ണന്‍ മാസ്റ്റര്‍ പഠന പരമ്പര ഉത്ഘാടനം ചെയ്തു സംസാരിച്ചു.ആസ്ട്രോ സംസ്ഥാന പ്രസിഡന്‍റ് പ്രൊഫ.കെ.പാപ്പൂട്ടി ആദ്യ ക്ലാസ്‌ നയിച്ചു.ജ്യോതിശാസ്ത്രചരിത്രം, നക്ഷത്ര രാശികള്‍, സൂര്യ - ചാന്ദ്ര മാസങ്ങള്‍ തുടങ്ങി പ്രാഥമിക ധാരണകളെ സംബന്ധിച്ച്‌ അദ്ദേഹം വിശദീകരിക്കുകയുണ്ടായി.ആസ്ട്രോ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുക,ജ്യോതിശാസ്ത്ര പ്രചാരണത്തിനായി കൂടുതല്‍ ആളുകളെ സജ്ജമാക്കുക, പൊതുജനങ്ങള്‍ക്ക്‌ ശാസ്ത്ര - ജ്യോതിശാസ്ത്ര വിഷയങ്ങളിലും അനുബന്ധമായുള്ള മേഖലകളിലും കൂടുതല്‍ അറിവു പകരുക,ഈ വിഷയങ്ങള്‍ സംബന്ധമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് എല്ലാ വാരാദ്യ ദിവസങ്ങളിലും ഈ പരിപാടി ഒരുക്കിയിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കു ചേരുന്നതിനും സംഘാടകരെ ബന്ധപ്പെടുവാനുള്ള നമ്പര്‍ : ആസ്ട്രോ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ : +91-9447731394 /  +91-4952-461394

 

No comments:

Post a Comment