തിരു. വനിതാ കോളേജില്‍ ആസ്ട്രോ ക്ലബ്ബിന്‍റെ ഹബ്ബിള്‍ ഗാലറി

അന്താരാഷ്‌ട്ര രസതന്ത്ര വര്‍ഷത്തോട് അനുബന്ധിച്ച് തിരുവനന്തപുരം ഗവ.വനിതാ കോളേജിലെ ശാസ്ത്ര വിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ ആദ്യവാരം വിദ്യാര്‍ത്ഥി കള്‍ക്കും പോതുജനങ്ങള്‍ക്കുമായി ശാസ്ത്ര പ്രദര്‍ശനം സംഘടിപ്പിച്ചു. കോളേജിലെ ആസ്ട്രോ ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ ഹബ്ബിള്‍ ബഹിരാകാശ ദൂരദര്‍ശിനി പകര്‍ത്തിയ ചിത്രങ്ങളുടെ പോസ്റ്റര്‍ പ്രദര്‍ശനം ഒരുക്കിയിരുന്നു. നഗരത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, അധ്യാപകര്‍,പൊതുജനങ്ങള്‍, ശാസ്ത്ര തല്പരര്‍ തുടങ്ങി ഒട്ടേറെ ആളുകള്‍ പ്രദര്‍ശനം കാണാന്‍ എത്തിയിരുന്നു. പ്രപഞ്ച സൌന്ദര്യത്തിന്റെ മനോഹാരിത ഒപ്പിയെടുത്ത ഹബ്ബിള്‍ ചിത്രങ്ങളോടൊപ്പം അവയെ സംബന്ധിച്ചുള്ള അനുബന്ധ വിശദാംശങ്ങളും ക്ലബ്ബ്‌ അംഗങ്ങള്‍ സന്ദര്‍ശകര്‍ക്ക് വിശദീകരിച്ചു.  ജില്ലയിലെ സജീവമായ ആസ്ട്രോ ക്ലബ്ബുകളില്‍ ഒന്നാണ് ഗവ.വനിതാ കോളേജില്‍ പ്രവര്‍ത്തിച്ചു വരുന്നത്. നവംബറില്‍ ആസ്ട്രോ ക്ലബ്ബ്‌ ഉത്ഘാടനത്തോട് അനുബന്ധിച്ച് വി എസ എസ സി യില്‍ നിന്നുള്ള ഡോ.രാജശേഖര്‍ നയിച്ച പ്രപഞ്ച വിജ്ഞാനീയത്തെ സംബന്ധിച്ചുള്ള സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. വരും കാലയളവിലും ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ വൈവിവിധ്യമാര്‍ന്ന കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നു.

No comments:

Post a Comment