അധ്യാപകര്‍ക്കായി ജ്യോതിശാസ്ത്ര ശില്പശാലകള്‍

 


ആസ്ട്രോ കോഴിക്കോട് ഘടകം ജില്ലയിലെ ശാസ്ത്ര അധ്യാപകര്‍ക്ക് വേണ്ടി വിവിധ ഇടങ്ങളില്‍ ജ്യോതിശാസ്ത്ര ശില്പശാലകള്‍ സംഘടിപ്പിച്ചു.

ആസ്ട്രോ കേരളയുടെയും കൊയിലാണ്ടി BRC യുടെയും ആഭിമുഖ്യത്തില്‍ 26 ജൂണ്‍ 26  നു  2011 ന്ന് പൂക്കാട് യു.പി.സ്കൂളില്‍ വെച്ച് കൊയിലാണ്ടി BRC ക്ക്
കീഴിലുള്ള 45 യു.പി.സ്കൂള്‍ അദ്ധ്യപകര്‍ക്ക് വേണ്ടി ജ്യോതിശാസ്ത്ര ശില്‍പശാല നടത്തി. ശില്‍പശാലയോടൊപ്പം ചാന്ദ്രദിന ആഘോഷങ്ങള്‍
സംഘടിപ്പിക്കാന്‍ ആസ്ട്രോ കേരള പ്രത്യേകം തയ്യാറാക്കിയ സി.ഡി യും വിതരണം ചെയ്തു. ശില്‍പശാല ആസ്ട്രോകേരള സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. കെ. പാപ്പുട്ടി
ഉദ്ഘാടനം ചൊയ്തു. BRC ട്രെയ്നറും പരിഷത്ത് പ്രവര്‍ത്തകനുമായ കെ.ടി.ജോര്‍ജ് ആണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത് .

 

ജൂലായ് 16 ന്‌ നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് നടന്ന മറ്റൊരു പരിപാടി 'നമ്മുടെ ആകാശം' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ളാസെടുത്തുകൊണ്ട് ആസ്ട്രോ സംസ്ഥാന പ്രസിഡണ്ട്   പ്രൊഫ. കെ പാപ്പുട്ടി ശില്‍പശാല ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ടെലിസ്കോപ്പ് ഉപയോഗിക്കാനുള്ള പ്രായോഗിക പരിശീനവും ,സ്റ്റെല്ലേറിയം എന്ന സോഫ്റ്റ്‌ വെയര്‍ ആകാശ നിരീക്ഷണത്തിനായി  ഉപയോഗിക്കുന്നതിന്നുള്ള പരിശീലനവും നടക്കുകയുണ്ടായി. പരിപാടിയില്‍ ജില്ലയില്‍ നിന്നുള്ള നാല്‍പതോളം അദ്ധ്യാപകര്‍  പങ്കെടുത്തു. ജില്ലാ നിര്‍വാഹക സമിതി അംഗം കെ.വിജയന്‍ സ്വാഗതവും അനീഷ് മണാശ്ശേരി നന്ദിയും പ്രകടിപ്പിച്ചു.

 
ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ആസ്ട്രോ പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി

 

 

No comments:

Post a Comment