സൂര്യനു ചുറ്റും നെപ്ട്യൂണ്‍ ഒന്നു കറങ്ങി വന്നു.....

ശാ­സ്ത്ര­ജ്ഞ­ന്മാ­രു­മാ­യി കണ്ടു­മു­ട്ടി­യ­തില്‍­പ്പി­ന്നെ ­നെ­പ്ട്യൂണ്‍ ഒന്നു­വ­ട്ടം­ചു­റ്റി­വ­ന്നു. സൂ­ര്യ­നെ­യാ­ണ് ആശാന്‍ ഇത്ര­യും കാ­ലം­കൊ­ണ്ടൊ­ന്നു വട്ടം­ചു­റ്റി­പ്പി­ടി­ച്ച­ത്. ഇത്ര­യും കാ­ല­മെ­ന്നു­പ­റ­ഞ്ഞാല്‍ അത്ര­യ­ധി­ക­മൊ­ന്നു­മി­ല്ല, വെ­റും 165 വര്‍­ഷം മാ­ത്രം. ഭൂ­മി­യൊ­ക്കെ 365 ദി­വ­സം­കൊ­ണ്ട് സൂ­ര്യ­നാ­രാ­യ­ണ­നെ ചു­റ്റോ­ടു­ചു­റ്റും കണ്ടു­വ­ന്ദി­ച്ചു­വ­രു­മ്പോ­ഴാ­ണ് നെ­പ്ട്യൂ­ണി­ന്റെ ഈ മെ­ല്ലെ­പ്പോ­ക്കു­സ­മ­ര­മെ­ന്നോര്‍­ക്കു­മ്പോ­ഴാ­ണ് വാര്‍­ത്ത­യി­ലെ കൗ­തു­കം പി­ടി­കി­ട്ടു­ക.1846­ലാ­ണ് ശാ­സ്ത്ര­ലോ­ക­ത്തി­ന്റെ ദു­ര­ദൃ­ഷ്ടി­യില്‍ നെ­പ്ട്യൂണ്‍ ആദ്യ­മാ­യി പെ­ടു­ന്ന­ത്. സൗ­ര­യൂ­ഥ­ത്തി­ലെ എട്ടാ­മ­ത്തെ­യും ഇപ്പോ­ഴ­ത്തെ കണ­ക്ക­നു­സ­രി­ച്ച് അവ­സാ­ന­ത്തെ­യും ഗ്ര­ഹ­മാ­ണു നെ­പ്ട്യൂണ്‍. അന്നു കണ്ടു­മു­ട്ടിയ അതേ രേ­ഖാം­ശ­ത്തില്‍ ജൂ­ലാ­യ് പതി­മൂ­ന്നി­നാ­ണ്. അതാ­യ­ത് കണ്ട­തില്‍­പ്പി­ന്നെ­യു­ള്ള നെ­പ്ട്യൂ­ണി­ന്റെ ആദ്യ­ത്തെ ബര്‍­ത്ത്ഡേ­..!!

കടപ്പാട് : മലയാളം വെബ്‌ പോര്‍ട്ടല്‍

 

No comments:

Post a Comment