വെയ്ൻബെർഗ് അനുസ്മരണം

 ആസ്ട്രോ കേരള പ്രതിമാസ പ്രഭാഷണം : ഓഗസ്റ്റ് മാസത്തിൽ വെയ്ൻബർഗ് അനുസ്മരണം

അമേരിക്കൻ തിയററ്റിക്കൽ പാർട്ടിക്കിൾ ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീവൻ വെയ്ൻബർഗ് ജൂലൈ മാസത്തിൽ അന്തരിച്ചു. ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ ഭൗതികശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു അദ്ദേഹം. പ്രകൃതിയിലെ രണ്ട് മൗലിക  ബലങ്ങളെ യോജിപ്പിക്കുന്ന അദ്ദേഹത്തിൻറെ ഗവേഷണത്തിന് 1979 ൽ നോബൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ആ ഗവേഷണം പ്രപഞ്ചത്തിലെ അറിയപ്പെടുന്ന എല്ലാ മൗലികകണങ്ങളെയും ബലങ്ങളെയും വിവരിക്കുന്ന പാർട്ടിക്ക്ൾ ഫിസിക്സിന്റെ സ്റ്റാൻഡേർഡ് മോഡലിന് അടിസ്ഥാനമാണ്.

മഹാപ്രതിഭയുടെ ഓർമ്മയിൽ "കണികകൾ മുതൽ കോസ്മോസ് വരെ : സ്റ്റീവൻ വെയ്ൻബർഗ് അനുസ്മരണ പ്രഭാഷണം" സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ഐസറിലെ അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ അനിൽ ഷാജി പ്രഭാഷണം നടത്തും. ടെക്സാസ് യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്തവേ പ്രൊഫസർ വെയ്ൻബർഗിന്റെ ശിഷ്യനായിരുന്നു അദ്ദേഹം. No comments:

Post a Comment