Finding the Monster in the Galactic Center : Nobel Prize 2020


UPDATE:  DUE TO OVERWHELMING REGISTRATION, THE EVENT PLATFORM IS CHANGED TO YOUTUBE AND IS MADE OPEN ACCESS TO ALL
AASTRO YOUTUBE CHANNEL *(dated 16th Oct 2020)
 
Friends & fellows,

The Nobel Prizes have been announced last week, amidst the onslaught of a pandemic that has disrupted the rhythm of the world. The Physics Prize has been awarded to cosmology for the second consecutive year. This year's prizes are to those ideas that have unraveled the mysteries of blackholes, those wonderous phenomenon that exist in the universe beyond imagination and myths. 

Let us learn more about the works of Andrea Ghez and Reinhard Genzel, who won the 2020 Nobel Prize for identifying the presence of a Supermassive Blackhole in the center of our Milky Way Galaxy and unraveling its mysteries. There is an opportunity to get insights in answer to your queries.

Dr. Anand Narayanan, Associate Professor, Indian Institute of Space Science and Technology will speak at the Nobel Special Talk organized by AASTRO KERALA.

You can join the talk, that takes place on October 17, Saturday at 6pm.
Click here for Registration

Please save the date and time, and let this invite reach those others who are interested in the topic.


Team AASTRO.

കൂട്ടരേ, 

ലോകത്തിന്റെ സാമാന്യതാളത്തെ ആകെ ഗ്രസിച്ച ഒരു മഹാമാരിയുടെ താണ്ഡവത്തിനിടയിൽ  ഇക്കഴിഞ്ഞയാഴ്ച്ച വർഷത്തെ നോബൽ സമ്മാനങ്ങൾ പ്രഖ്യാപിക്കപ്പെട്ടു. ഭൗതികശാസ്ത്ര നോബൽ തുടർച്ചയായ രണ്ടാം തവണയും പ്രപഞ്ചവിജ്ഞാനീയത്തെ തേടിയെത്തി. ഭാവനകൾക്കും സങ്കൽപ്പങ്ങൾക്കും അതീതമായി പ്രപഞ്ചത്തിൽ നിലകൊള്ളുന്ന അത്ഭുത പ്രതിഭാസങ്ങളായ തമോദ്വാരങ്ങൾ - ബ്ലാക്ക് ഹോളുകളുടെ നിലനിൽപ്പും രഹസ്യങ്ങളും ഉരുക്കഴിച്ച ആശയങ്ങൾക്കാണ് ഇപ്രാവശ്യത്തെ നോബൽ ആദരവ്. നമ്മുടെ ക്ഷീരപഥത്തിന്റെ കേന്ദ്രത്തിൽ നിലകൊള്ളുന്ന ഭീമാകാരമായ ഒരു തമോദ്വാരത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ്  അതിന്റെ അതിനിഗൂഢസ്വഭാവങ്ങൾ അനാവരണം ചെയ്തതിന് 2020ലെ നോബൽ ജേതാക്കളായ ശാസ്ത്രജ്ഞർ ആൻഡ്രിയ ഗെസ്സിന്റെയും റെയ്ൻഹാർഡ് ഗെൻസലിന്റെയും പഠനത്തെക്കുറിച്ച് കൂടുതൽ അറിയാം. സംശയ നിവാരണത്തിനുള്ള അവസരവുമുണ്ട്.


ആസ്ട്രോ കേരള സംഘടിപ്പിക്കുന്ന നോബൽ സ്‌പെഷ്യൽ പ്രഭാഷണം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ആനന്ദ് നാരായണൻ സംസാരിക്കുന്നു. 

ഒക്റ്റോബർ 17 ശനിയാഴ്ച്ച വൈകിട്ട് 6 മണിക്ക് തുടങ്ങുന്ന പ്രഭാഷണത്തിൽ പങ്കെടുക്കാം. തീയതിയും സമയവും ഓർത്തു വയ്ക്കണേ. താല്പര്യമുള്ള ഏവരേയും അറിയിക്കൂ.

രജിസ്റ്റർ ചെയ്യാം

 ടീം ആസ്ട്രോ.

No comments:

Post a Comment