AASTRO Monthly lecture : A Journey through the eclipses



ജ്യോതിശാസ്ത്ര തത്പരരെ, കൂട്ടുകാരെ, ഒരൽപം സമയമെടുത്തോട്ടെ ....

ഏതെങ്കിലും ഒരാകാശഗോളം മറ്റൊന്നിനെ മറയ്ക്കുന്നതിനെയാണ് സാമാന്യമായി ഗ്രഹണമെന്ന് പറയുക. സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവുമാണ് പ്രധാനമായും നമുക്ക് പരിചിതമായ ഗ്രഹണങ്ങൾ. ഇവതന്നെ പല തരത്തിലും രീതികളിലും സംഭവിക്കുന്നവയുണ്ട്. ഈ വർഷം അഞ്ചു സൂര്യ - ചന്ദ്ര ഗ്രഹണങ്ങൾ ഭൂമിയിൽ നിന്നു ദൃശ്യമാകും. അവയിൽ രണ്ടെണ്ണം മാത്രമേ ഇന്ത്യയിൽ നിന്നു കാണാൻ കഴിയൂ എന്നുമുണ്ട്. ഡിസംബർ അവസാനം നടക്കാനിരിക്കുന്ന സൂര്യഗ്രഹണം അതിന്റെ പാരമ്യതയിൽ കേരളത്തിന്റെ വടക്കൻ മേഖലകളിൽ കാണാം. ചന്ദ്രനു ചുറ്റും മോതിരവളയം പോലെ പ്രകാശം കാണാനാകുന്ന സൂര്യഗ്രഹണമാണു ഡിസംബറിലുണ്ടാകുക.

ശരി. എങ്ങിനെയാണ് ഈ ജ്യോതിശാസ്ത്ര പ്രതിഭാസം ഉണ്ടാവുന്നത് ? എന്തൊക്കെയാണ് അതിന്റെ സവിശേഷതകൾ ? ഈ കാര്യങ്ങളെക്കുറിച്ചൊക്കെ കൂടുതലറിയാൻ കൗതുകമില്ലേ ? ഗ്രഹണങ്ങളെ സംബന്ധിച്ചുള്ള നിരവധി അറിവുകൾ ആസ്‌ട്രോയുടെ കുട്ടി റിസോഴ്‌സ് പേഴ്‌സൺ ആയ അർജുൻ സൂരജ് നിങ്ങളോട് പങ്കു വയ്ക്കുന്നു. ഓഗസ്റ്റ് മൂന്നാം തീയതി ശനിയാഴ്ച  വൈകുന്നേരം അഞ്ചരയോടെ ആസ്‌ട്രോയുടെ പ്രതിമാസ പ്രഭാഷണത്തിൽ.  നമ്മുടെ സ്ഥിരം വേദിയായ തിരുവനന്തപുരം പി എം ജി യിൽ ഉള്ള പ്ലാനറ്റേറിയത്തിൽ ആണ് പരിപാടി. എല്ലാവരും എത്തിച്ചേരണേ. സുഹൃത്തുക്കളേയും താല്പര്യമുള്ള ഏവരെയും കൂടെ കൂട്ടുമല്ലോ. കൂടുതൽ വിവരങ്ങൾക്ക് 99953 74824 എന്ന നമ്പറിൽ ബന്ധപ്പെടാം. ഈ വിവരം ഫോർവേഡ് ചെയ്യുകയും പരമാവധി പേരിലേക്ക് എത്തിക്കുകയും കൂടി ചെയ്യണേ..                 

 --- സസ്നേഹം - ടീം ആസ്ട്രോ.

No comments:

Post a Comment