ആസ്ട്രോ ജ്യോതിശാസ്ത്ര സമ്മർസ്കൂൾ-2019ആസ്ട്രോ-കേരള തിരുവനന്തപുരം ശാസ്ത്രസാങ്കേതിക മ്യൂസിയവുമായി ചേർന്ന് വർഷാവർഷം നടത്തിവരുന്ന, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ജ്യോതിശാസ്ത്ര സമ്മർ സ്കൂൾ പരിപാടിയിലേയ്ക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. ഏപ്രിൽ രണ്ടാമത്തെ ആഴ്ചയിൽ, ഒരാഴ്ച നീണ്ടുനിൽക്കുന്ന സായാഹ്നക്ലാസുകളും പഠനപ്രവർത്തനങ്ങളും വാനനിരീക്ഷണ പരിപാടികളും കോർത്തിണക്കിയാകും ഇത് നടത്തപ്പെടുക. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ പരിപാടിയിൽ പങ്കെടുക്കാൻ സാധിയ്ക്കുകയുള്ളൂ.

സീറ്റുകൾ പരിമിതമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന നൽകിയുള്ള തെരെഞ്ഞെടുപ്പായിരിക്കും നടത്തുന്നത്. തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ നേരിട്ട് ബന്ധപ്പെട്ട് കൃത്യമായ തീയതി, സമയക്രമം, സിലബസ്, തുടങ്ങിയവ അറിയിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസായ 500 രൂപ, ആദ്യ ദിവസം പരിപാടിയുടെ വേദിയിൽ അടയ്ക്കുമ്പോൾ മാത്രമേ രജിസ്ട്രേഷൻ പൂർത്തിയാകുകയുള്ളൂ.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാം:

No comments:

Post a Comment