ആസ്‌ട്രോ കോഴ്സ് സമാപനം


അമെച്വര്‍ ആസ്‌ട്രോണമഴ്‌സ് ഓര്‍ഗനൈസേഷനും (ആസ്‌ട്രോ കേരള) ശാസ്ത്ര-സാങ്കേതിക മ്യൂസിയവും സംയുക്തമായി തിരുവനന്തപുരത്തു സംഘടിപ്പിച്ച ഹ്രസ്വകാല അസ്‌ട്രോഫിസിക്സ് - കോസ്മോളജി കോഴ്‌സിനു സമാപനം. കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായുള്ള മുന്നൂറോളം അപേക്ഷകരിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട മുപ്പതോളം പേരാണ് കോഴ്‌സിൽ പങ്കെടുത്തത്. വിവിധ പ്രവൃത്തിമേഖലകളിൽനിന്നുള്ള പതിനാറുമുതൽ 50 വയസുവരെ പ്രായമുള്ള വിദ്യാർഥികളുടെ സജീവ പങ്കാളിത്തം കൊണ്ട് കോഴ്സ് ശ്രദ്ധേയമായി.

ഭൗതികശാസ്ത്രം - ജ്യോതിശാസ്ത്രം - പ്രപഞ്ചവിജ്ഞാനീയം മേഖലകളിലെ വിഷയങ്ങളെ സമഗ്രമായി പ്രതിപാദിച്ച കോഴ്‌സിന് നേതൃത്വം നൽകിയത് ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ പ്രൊഫ.ആനന്ദ് നാരായണൻ ആണ്.

കോഴ്സ് വിജയകരമായി പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സമാപന സെഷനും ഡിസംബർ 01 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് പിഎംജിയിലെ പ്രിയദർശിനി പ്ലാനറ്റേറിയം ഹാളിൽ നടക്കും. തുടർന്ന് ഡോ.വൈശാഖൻ തമ്പിയുടെ ശാസ്ത്രപ്രഭാഷണം : ജ്യോത്സ്യത്തിന്റെ (astrology) അശാസ്ത്രീയതയെ വിശകലനം ചെയ്യുന്ന ‘ഏഴാം ഭാവത്തിൽ നെപ്റ്റ്യൂൺ’ എന്ന വിഷയത്തിൽ.

ശാസ്ത്രസാങ്കേതിക മ്യൂസിയം ഡയറക്ടർ ശ്രീ. അരുൺ ജെറാൾഡ് പ്രകാശ്, ആസ്ട്രോ കേരള പ്രസിഡന്റ് ശ്രീ. കൃഷ്ണവാര്യർ തുടങ്ങിയവർ സംബന്ധിക്കും.

എല്ലാവർക്കും സ്വാഗതം, പ്രവേശനം സൗജന്യം.കൂടുതൽ വിവരങ്ങൾക്ക് : ഫോൺ 99953 74784

No comments:

Post a Comment