ജ്യോതിശാസ്ത്ര സമ്മർ സ്കൂൾ 2016


ആസ്ട്രോ-കേരള തിരുവനന്തപുരം ശാസ്ത്രസാങ്കേതിക മ്യൂസിയവുമായി ചേർന്ന് വർഷാവർഷം നടത്തിവരുന്ന, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ജ്യോതിശാസ്ത്ര സമ്മർ സ്കൂൾ പരിപാടിയിലേയ്ക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. ഏപ്രിൽ ഒന്നാമത്തെയോ രണ്ടാമത്തേയോ ആഴ്ചയിൽ, ഒരാഴ്ച നീണ്ടുനിൽക്കുന്ന സായാഹ്നക്ലാസുകളും പഠനപ്രവർത്തനങ്ങളും വാനനിരീക്ഷണ പരിപാടികളും കോർത്തിണക്കിയാകും ഇത് നടത്തപ്പെടുക. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ പരിപാടിയിൽ പങ്കെടുക്കാൻ സാധിയ്ക്കുകയുള്ളൂ. രജിസ്ട്രേഷൻ ഫോമിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

AASTRO Summer School-16 Registration form

പരമാവധി 30 കുട്ടികൾക്ക് മാത്രമേ പങ്കെടുക്കാൻ കഴിയുകയുള്ളു. പങ്കാളിത്തം ഉറപ്പായ വിദ്യാർത്ഥികളെ പരിപാടിയുടെ കൃത്യമായ തീയതികളും, സിലബസും, മറ്റ് സമയക്രമങ്ങളും അറിയിക്കുന്നതായിരിക്കും. 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.

No comments:

Post a Comment