ഉല്‍ക്കാപതനം: ആകാശത്തെ തീക്കളി

ജസ്റ്റിന്‍ ജോസഫ് || മാതൃഭൂമി


കേരളത്തില്‍ ചില പ്രദേശങ്ങളില്‍ കഴിഞ്ഞയാഴ്ച ഭീതിവിതച്ച അഗ്നിഗോളം ഉല്‍ക്കാപതനമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. നമ്മുടെ നാട്ടില്‍ ഉല്‍ക്കാപതനം അത്ര പതിവില്ലാത്ത പ്രതിഭാസമാകയാല്‍ വലിയ ആശങ്കയും കൗതുകവും അഗ്നിഗോളം ഉണര്‍ത്തി. യഥാര്‍ഥത്തില്‍ ഉല്‍ക്കകളും ഉല്‍ക്കാപതനവും ഭൂമിയില്‍ സാധാരണമാണ്. ഉല്‍ക്കകളും ബാഹ്യാകാശധൂളികളും സൂക്ഷ്മഉല്‍ക്കകളും മറ്റുമായി 15000 ടണ്‍ ദ്രവ്യം ഓരോ വര്‍ഷവും ഭൗമാന്തരീക്ഷത്തിലെത്തുന്നു എന്നാണ് കണക്ക്
ഉത്ക്കകള്‍ പലപ്പോഴും കൗതുകത്തെക്കാളേറെ ഭീതിയോടെ നിരീക്ഷിക്കപ്പെട്ടിരുന്ന ആകാശചാരികളാണ്. ഭൂമിയുടെ വിദൂര അന്തരീക്ഷത്തില്‍ കാണപ്പെടുന്ന കൊള്ളിമീനുകളുടെ ( meteor ) മിന്നലാട്ടം കണ്ടിരിക്കാന്‍ കൗതുകമുണ്ടെങ്കിലും ഇങ്ങടുത്തെത്തുന്ന തീഗോളങ്ങള്‍ ( fire balls ) ഭൂമിയിലേക്കിറങ്ങി വരുമ്പോള്‍ ഒരുപക്ഷേ, അത് ശരിക്കും തീക്കളിയായെന്നും വരാം.