ആസ്ട്രോ ആലപ്പുഴ ചാപ്റ്റര്‍ ശാസ്ത്രാധ്യാപക പരിശീലനം സംഘടിപ്പിച്ചു

ഹരിപ്പാട് : ആസ്ട്രോ ആലപ്പുഴ ജില്ലാ ഘടകം ഹരിപ്പാട്‌ വിദ്യാഭ്യാസ ഉപജില്ലയിലെ സയന്‍സ് ക്ലബ്ബ് ചുമതലയുള്ള അധ്യാപകര്‍ക്കായി ശാസ്ത്രാവബോധ പരിശീലനം നടത്തി. ആസ്ട്രോ സംസ്ഥാന സമിതി അംഗം പ്രൊഫ. ബാലകൃഷ്ണന്‍ നായര്‍ ക്ലാസ്‌ നയിച്ചു.അടിസ്ഥാന ജ്യോതിശാസ്ത്രം - ബഹിരാകാശ ശാസ്ത്രം - ചൊവ്വാ പര്യവേഷണം തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് നടത്തേണ്ടുന്ന വിവിധ പരിപാടികളെ സംബന്ധിച്ചുള്ള ചര്‍ച്ചകളും നടന്നു. സെപ്റ്റംബര്‍ 28 ന്   നങ്ങ്യാര്‍കുളങ്ങര ഗവ. യു പി സ്കൂളില്‍ വച്ച് നടന്ന പരിപാടിക്ക്‌ ആസ്ട്രോ ആലപ്പുഴ ജില്ലാ ഭാരവാഹി ശ്രീ. സി ജി സന്തോഷ്‌ നേതൃത്വം നല്‍കി. ഹരിപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ , സ്കൂള്‍ ഹെഡ്‌ മാസ്റ്റര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.അന്‍പതോളം അധ്യാപകര്‍ ശില്‍പശാലയില്‍ പങ്കെടുത്തു. ആസ്ട്രോ പ്രവര്‍ത്തകരുടെയും സയന്‍സ ക്ലബ്‌ ഭാരവാഹികളുടെയും നേതൃത്വത്തില്‍ സ്കൂളുകളിലും പുറത്തും വിവിധ തുടര്‍ പരിപാടികള്‍ സംഘടിപ്പിക്കും.

No comments:

Post a Comment