ആസ്ട്രോ സംസ്ഥാന സമിതി തൃശൂരില്‍ ചേര്‍ന്നു

ആസ്ട്രോ കേരള സംസ്ഥാന സമിതി - പ്രസിദ്ധീകരണ സമിതി - ജനറല്‍ ബോഡി യോഗങ്ങള്‍ സെപ്റ്റംബര്‍ പതിനാറിന് തൃശൂരില്‍ വച്ചു ചേര്‍ന്നു. സംസ്ഥാന പ്രസിഡന്‍റ് ശ്രീ.എം.പി.സി . നമ്പ്യാര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ശ്രീ.ഡി എസ് വൈശാഖന്‍ തമ്പി, പ്രസിദ്ധീകരണ സമിതി അധ്യക്ഷന്‍ ശ്രീ. ഡി. കൃഷ്ണവാര്യര്‍ ,സംസ്ഥാന - ജില്ലാ സമിതി അംഗങ്ങള്‍ - ഭാരവാഹികള്‍, ആസ്ട്രോ പ്രവര്‍ത്തകര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.ഘടകങ്ങള്‍ നിലവിലില്ലാത്ത ജില്ലകളില്‍ അവ രൂപീകരിക്കുന്നതിനും ജില്ലാ ചാപ്റ്ററുകളുടെ ഘടന എകീകരിക്കുന്നതിനും ഉള്ള ശ്രദ്ധേയമായ തീരുമാനങ്ങള്‍ കൂടാതെ അംഗത്വം - ആസ്ട്രോ ക്ലബ്ബുകള്‍ - ആസ്ട്രോ മാഗസിന്‍ - പ്രവര്‍ത്തന കലണ്ടര്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകളും ഉണ്ടായി. ആസ്ട്രോ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ദിശാബോധം നല്‍കുന്ന തരത്തിലാണ്  വിവിധ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരും ഭാരവാഹികളും ഈ കൂട്ടായ്മയില്‍ പങ്കാളികളായത്.

 

No comments:

Post a Comment