ശുക്ര സംതരണം കാണാം........വരുന്ന ജൂണ്‍ ആറിന്  നാം അപൂര്‍വമായ ഒരു അകാശക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്.ശുക്രഗ്രഹം (Venus) ഭൂമിയ്ക്കും സൂര്യനും ഇടയിലൂടെ അതിന്‍റെ സൂര്യപ്രകാശം ഏല്‍ക്കാത്ത ഭാഗം നമുക്ക് അഭിമുഖമായി വരുന്ന രീതിയില്‍ കടന്നു പോകുന്ന കാഴ്ചയാണ് ഈ പ്രതിഭാസം.ശുക്ര സംതരണം (Transit of Venus) ഇനി നൂറു വര്‍ഷത്തോളം കഴിഞ്ഞു മാത്രമേ സംഭവിക്കൂ.....

 ഈ അസുലഭ ദൃശ്യം ഒരു പക്ഷേ നമുക്ക് കാലാവസ്ഥ കാരണം കാണാന്‍ കഴിഞ്ഞെന്നു വരില്ല. പക്ഷേ നമ്മുടെ നാട്ടില്‍ ആരും അതിനെ കുറിച്ചു അറിയാതെ പോകരുത്. പരമാവധി പ്രചാരണം നല്കുക. അനുബന്ധ അറിവുകള്‍ കൈമാറുക. ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്യുക. ഹാലിയുടെ ധൂമകേതുവും ഷൂമാക്കര്‍ ലേവിയും ഒക്കെ ചെയ്ത പോലെ കൂടുതല്‍ ആളുകളെ ജ്യോതിശാസ്ത്രത്തിലേക്ക് ആകര്‍ഷിക്കാന്‍ ശുക്രസംതരണത്തിന് കഴിഞ്ഞേക്കും. ശാസ്ത്ര ബോധമുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിയിലേക്ക് അത് വഴി ഒരുപക്ഷേ സാധിച്ചേക്കാം. ആസ്ട്രോ പ്രവര്‍ത്തകരും ശാസ്ത്ര പ്രചാരകരും തല്പ്പരരും അവരവരുടെ ചുറ്റുവട്ടങ്ങളില്‍ ഇത് ഏറ്റെടുക്കുമല്ലോ.

ശുക്ര  സംതരനതോട് അനുബന്ധിച്ച് ആസ്ട്രോ പൊതുജന ശാസ്ത്ര പ്രചാരണ ശിബിരം സങ്ങടിപ്പിച്ചിട്ടുണ്ട്.തുടക്കത്തില്‍ സംസ്ഥാന തല  പരിശീലനം മെയ്‌ 20 ന് കോഴിക്കോട് റീജിയണല്‍ സയന്‍സ് സെന്‍ററില്‍ വച്ചു നടക്കും. ആസ്ട്രോ ജില്ലാ ഘടകങ്ങളില്‍ നിന്നും പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ അതാത് പ്രദേശങ്ങളില്‍ ശുക്ര സംതരനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മുന്കയ്യെടുക്കും.

v s/AASTRO

No comments:

Post a Comment