വരൂ....ശുക്ര സംതരണം കാണാം........

എസ്  നവനീത് കൃഷ്ണന്‍

പുതിയ ആകാശക്കാഴ്ചകള്‍ക്ക് വഴിയൊരുക്കി ശുക്രസംതരണം വരുന്നു. സൂര്യബിംബത്തിനു മുന്നിലൂടെ ഒരു കറുത്ത പൊട്ടു പോലെ ശുക്രന്‍ കടന്നുപോകുന്ന കാഴ്ച. മഴക്കാറുകള്‍ ചതിച്ചില്ലെങ്കില്‍ 2012 ജൂണ്‍ 6 ന് ഉദയം മുതല്‍ ഏതാണ്ട് 10 മണിവരെ അപൂര്‍വമായ ഈ ആകാശക്കാഴ്ച നമുക്ക് ദൃശ്യമാകും. അന്നിതു കണ്ടില്ലെങ്കില്‍ ജീവിതത്തിലൊരിക്കലും നമുക്കീ കാഴ്ച കാണാനുള്ള അവസരമുണ്ടാകില്ല. കാരണം അടുത്ത ശുക്രസംതരണം 2117 ലാണ്! എന്താണ് ശുക്രസംതരണം? സൂര്യഗ്രഹണം കൂട്ടുകാര്‍ കണ്ടിട്ടുണ്ടാകും. സൂര്യനും ഭൂമിക്കും ഇടയിലൂടെ ചന്ദ്രന്‍ കടന്നുപോകുമ്പോള്‍ സംഭവിക്കുന്ന അപൂര്‍വവും സുന്ദരവുമായ ജ്യോതിശ്ശാസ്ത്രപ്രതിഭാസം. എത്ര രസകരമായ കാഴ്ച അല്ലേ? സൂര്യബിംബത്തിനും നമുക്കും ഇടയിലൂടെ ഏത് വസ്തു കടന്നുപോയാലും സൂര്യബിംബം മറയപ്പെടും. സായാഹ്നത്തിലെ ചുവന്നുതുടുത്ത സൂര്യനു മുന്നിലൂടെ ഒരു പക്ഷി പറന്നു പോകുന്നതു പോലും രസകരമായ കാഴ്ചയാണ്. ചിലപ്പോള്‍ ഭൂമിക്കു പുറത്തുള്ള മറ്റു വസ്തുക്കള്‍ ഇങ്ങനെ സൂര്യനും ഭൂമിക്കും ഇടയിലൂടെ കടന്നു പോകും. ചന്ദ്രനെ മാറ്റിനിര്‍ത്തിയാല്‍ ബുധനും ശുക്രനുമാണ് ഇങ്ങനെ കടന്നു പോകാറുള്ളത്. സൂര്യബിംബത്തില്‍ ഒരു ചെറിയ കറുത്ത പൊട്ടുപോലെയാണ് ഇത് കാണപ്പെടുക. സൂര്യനെ പൂര്‍ണമായി മറയ്ക്കാന്‍ കഴിയാത്തതിനാല്‍ സംതരണം എന്നാണ് ഇത്തരം ജ്യോതിശ്ശാസ്ത്രപ്രതിഭാസങ്ങളെ വിളിക്കുന്നത്. ശുക്രന്‍ സൂര്യന്റെ മുന്നിലൂടെ കടന്നുപോകുമ്പോള്‍ ശുക്രസംതരണം(Transit of Venus or TOV) എന്നും ബുധന്‍ കടന്നുപോകുമ്പോള്‍ ബുധസംതരണം എന്നും പറയും. ഒരു നൂറ്റാണ്ടില്‍ പതിമൂന്നോ പതിനാലോ ബുധസംതരണങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ ശുക്രസംതരണം വളരെ അപൂര്‍വമാണ്. നൂറ്റാണ്ടില്‍ ഒന്നോ രണ്ടോ തവണ മാത്രം!

ചരിത്രം

ശുക്രനെക്കുറിച്ച് പ്രാചീനര്‍ക്ക് അറിവുണ്ടായിരുന്നെങ്കിലും ശുക്രസംതരണം എന്ന പ്രതിഭാസം അവരുടെ ശ്രദ്ധയില്‍പ്പെട്ടതിനെക്കുറിച്ചു വ്യക്തമായ തെളിവുകളൊന്നുമില്ല. ബാബിലോണിയക്കാരുടെ രേഖകളില്‍ ശുക്രനെക്കുറിച്ചും സൂര്യനെക്കുറിച്ചും പറയുന്നുണ്ടെങ്കിലും ശുക്രസംതരണത്തെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും തന്നെ അതു നല്‍കുന്നില്ല. കെപ്ലര്‍ ആണ് ശുക്രസംതരണത്തെക്കുറിച്ച് ആദ്യം പ്രവചനങ്ങള്‍ നടത്തുന്നത്. 1631 ഡിസംബര്‍ 6 നും 1761 ലും ശുക്രസംതരണം നടക്കുമെന്ന് ടൈക്കോബ്രാഹയുടെ നിരീക്ഷണരേഖകള്‍ വച്ച് അദ്ദേഹം പ്രവചിച്ചു. പക്ഷേ നിര്‍ഭാഗ്യമെന്നു പറയട്ടെ 1631 നു നടന്ന ശുക്രസംതരണം യൂറോപ്പിലൊന്നും തന്നെ കാണാന്‍ കഴിഞ്ഞിരുന്നില്ല.1639 ലെ ശുക്രസംതരണം പ്രവചിക്കാന്‍ കെപ്ലര്‍ വിട്ടുപോവുകയും ചെയ്തു. പക്ഷേ അതിനുള്ള അവസരം ലഭിച്ചത് നിരന്തരം ശുക്രനെ നിരീക്ഷിച്ചുകൊണ്ടിരുന്ന ജര്‍മിയാക് ഹൊറോക്‌സ് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ്. 1639 ഡിസംബറില്‍ ല്‍ നടന്ന ശുക്രസംതരണം ഹൊറോക്‌സ് പ്രവചിക്കുകയും തന്റെ ടെലിസ്‌കോപ്പുപയോഗിച്ച് കടലാസില്‍ സൂര്യന്റെ പ്രതിബിംബം വീഴ്ത്തി നിരീക്ഷിക്കുകയും ചെയ്തു. പിന്നീടിതുവരെ നടന്ന ശുക്രസംതരണങ്ങളെല്ലാം ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുകയും പഠനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

2012 ജൂണ്‍ 6 ലെ സംതരണം

2004 ജൂണ്‍ 8 നായിരുന്നു കഴിഞ്ഞ ശുക്രസംതരണം സംഭവിച്ചത്. 8 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 2012 ല്‍ വീണ്ടും ഒരു ശുക്രസംതരണം. കേരളത്തില്‍ സൂര്യനുദിക്കുന്നതിനു മുന്‍പു തന്നെ സംതരണം തുടങ്ങിയിരിക്കും. ഉദയസൂര്യന്റെ ചുവന്നബിംബത്തില്‍ ഒരു കറുത്ത പൊട്ടുപോലെ ശുക്രനെ കാണാനാകും. പത്തുമണി കഴിയുന്നതോടെ സൂര്യബിംബത്തിനു പുറത്തേക്ക് ശുക്രന്‍ കടന്നു പോകും. 

സൂര്യനും ഭൂമിക്കും ഇടയിലൂടെ ശുക്രന്‍ കടന്നുപോവുക എന്നത് ലളിതമായ സംഭവമായി തോന്നിയേക്കാമെങ്കിലും ജ്യോതിശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രാധാന്യമുള്ള പ്രതിഭാസമാണ് ശുക്രസംതരണം. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം കണക്കാക്കാന്‍ ശുക്രസംതരണത്തെ പ്രയോജനപ്പെടുത്താമെന്ന് 1663 ല്‍ ഗണിതശാസ്ത്രജ്ഞനായ ജയിംസ് ഗ്രിഗറി കണ്ടെത്തി. ഈ നിര്‍ദ്ദേശത്തെ പ്രയോജനപ്പെടുത്തി സൂര്യനും ഭൂമിക്കും ഇടയിലെ ദൂരം കണക്കാക്കാന്‍ കഴിഞ്ഞതോടെ 1882 ഡിസംബര്‍ 6 ന് നടന്ന ശുക്രസംതരണം ചരിത്രത്തില്‍ ഇടം നേടി. കെപ്ലറുടെ ഗ്രഹനിയമങ്ങളിലെ മൂന്നാം നിയമവും പാരലാക്‌സ് രീതിയും പ്രയോജനപ്പെടുത്തിയായിരുന്നു ഈ കണക്കുകൂട്ടല്‍. ശുക്രസംതരണത്തിലെ നാലു ഘട്ടങ്ങളാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്. സൂര്യന്റെ വക്കില്‍ പുറത്തു നിന്നും ശുക്രന്‍ സ്പര്‍ശിക്കുന്ന സമയം, സൂര്യബിംബത്തിലേക്ക് പൂര്‍ണമായി കടക്കുന്ന സമയം, സൂര്യനെ തരണം ചെയ്ത് പുറത്തുകടക്കാന്‍ തുടങ്ങുന്ന സമയം, പൂര്‍ണമായി പുറത്തു കടക്കുന്ന സമയം.

നേരിട്ടു സൂര്യനെ നോക്കരുതേ...

ശുക്രസംതരണം കാണാന്‍ എന്തായാലും സൂര്യനെ നോക്കാതെ പറ്റില്ല. പക്ഷേ സൂര്യനെ നേരിട്ടു നോക്കുന്നത് ആപത്താണ്. കാഴ്ചശക്തി തന്നെ നഷ്ടമായേക്കും. സൂര്യന്റെ പ്രതിബിംബം ഉണ്ടാക്കി അതില്‍ നോക്കുന്നതാണ് ഏറ്റവും നന്ന്. ഒരു ടെലിസ്‌കോപ്പ് ഉണ്ടെങ്കില്‍ ഇത് എളുപ്പം നടക്കും. വ്യക്തമായ പ്രതിബിംബവും ലഭിക്കും. ടെലിസ്‌കോപ്പിലൂടെ ഒരു കാരണവശാലും നേരിട്ടു നോക്കരുത്. പകരം ടെലിസ്‌കോപ്പ് സൂര്യന്റെ നേര്‍ക്കു തിരിച്ചു വച്ച് ഐപീസില്‍ നിന്നും വരുന്ന പ്രകാശത്തെ ഒരു വെളുത്ത കടലാസില്‍ വീഴിക്കുക. ഒന്നു നന്നായിട്ടു ഫോക്കസിങ് കൂടി നടത്തിയാല്‍ സൂര്യന്റെ വ്യക്തമായ പ്രതിബിംബം കടലാസില്‍ കാണാം. സൗരകളങ്കങ്ങളെ നിരീക്ഷിക്കാനും ഇതേ രീതി ഉപയോഗിക്കാം. സോളാര്‍ ഫില്‍റ്ററുകളിലൂടെ സൂര്യനെ നോക്കുന്ന രീതിയാണ് മറ്റൊന്ന്. സോളാര്‍ ഫില്‍റ്ററുകള്‍ ഉപയോഗിച്ച് നിര്‍മിച്ച കണ്ണടകള്‍ വാങ്ങാന്‍ കിട്ടും. അല്ലെങ്കില്‍ ഫില്‍ട്ടര്‍ വാങ്ങി സ്വന്തമായി ഒരെണ്ണം നിര്‍മിക്കുകയും ആവാം. ഒരു ചെറിയ കണ്ണാടി ഉപയോഗിച്ച് സൂര്യപ്രകാശത്തെ വീടിനകത്തേക്ക് പ്രതിഫലിപ്പിച്ചും ശുക്രസംതരണം കാണാം. പക്ഷേ അത്ര വ്യക്തതയുണ്ടാവില്ല എന്നു മാത്രം. പിന്‍ഹോള്‍ ക്യാമറ ഉപയോഗിച്ചും നിരീക്ഷണം നടത്താവുന്നതാണ്. സൂര്യഗ്രഹണം കാണാന്‍ പ്രയോജനപ്പെടുത്തുന്ന എല്ലാ വിദ്യകളും ശുക്രസംതരണം കാണാനും പ്രയോജനപ്പെടുത്താം. ഇതെല്ലാം പരീക്ഷിക്കുമ്പോള്‍ അധ്യാപകരുടെയോ മുതിര്‍ന്ന ആളുകളുടെയോ സഹായം തേടാന്‍ മടിക്കരുത് കേട്ടോ.
 

 

ആസ്ട്രോ വയനാട്‌ TOV പ്രവര്‍ത്തനപരിശീലനം ജൂണ്‍ രണ്ടിന്.

ശുക്രസംതരണവുമായി ബന്ധപ്പെട്ടു ആസ്ട്രോ വയനാട്‌ ഘടകം സംഘടിപ്പിക്കുന്ന ഏകദിന ജില്ലാ തല ശില്‍പ്പശാല ജൂണ്‍ രണ്ടിന്  കണിയാമ്പറ്റ  ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് നടക്കും.രാവിലെ പത്തിനാണ് പരിപാടി ആരംഭിക്കുക. പരിപാടിയില്‍ വിദഗ്ധര്‍ ക്ലാസ്സുകള്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നയിക്കും.ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആസ്ട്രോ പ്രവര്‍ത്തകര്‍ , അധ്യാപകര്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ 9446176826 എന്ന നമ്പരില്‍ നിന്നും അറിയാം.

 

ആസ്ട്രോ ശുക്രസംതരണം സംസ്ഥാന ശില്പ്പശാലയ്ക്ക് നിറഞ്ഞ പങ്കാളിത്തം

ജൂണ്‍ ആറിന് നടക്കുന്ന ശുക്ര സംതരണ (Transit of Venus) വുമായി ബന്ധപ്പെട്ട് ആസ്ട്രോ കേരള കോഴിക്കോട് പ്ലാനറ്റേറിയത്തില്‍ സംസ്ഥാന തല പ്രവര്‍ത്തന പരിശീലനം സംഘടിപ്പിച്ചു .സംസ്ഥാന പ്രസിഡന്‍റ് ശ്രീ. എം പി സി നമ്പ്യാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കോഴിക്കോട് നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ.എം രാധാകൃഷ്ണന്‍ പരിപാടി ഉത്ഘാടനം ചെയ്തു. സംസ്ഥാനത്തൊട്ടാകെ യുള്ള ആസ്ട്രോ അംഗങ്ങള്‍ ,വിദ്യാര്‍ഥികള്‍,അധ്യാപകര്‍,ശാസ്ത്ര പ്രചാരകര്‍ തുടങ്ങി വിവിധ തുറകളില്‍ പെട്ട അറുപതിലേറെ പേര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. 

TOV യുടെ ചരിത്രം - ശാസ്ത്രം എന്ന  വിഷയത്തില്‍  പ്രൊഫ.കെ.പാപ്പൂട്ടി ആമുഖ പ്രഭാഷണം നടത്തി.പ്രൊഫ.ബാലകൃഷ്ണന്‍, ശ്രീ.കെ വി എസ് കര്‍ത്താ തുടങ്ങിയവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ശുക്രഗ്രഹം ഭൂമിയ്ക്കും സൂര്യനും ഇടയിലൂടെ അതിന്‍റെ സൂര്യപ്രകാശം ഏല്‍ക്കാത്ത ഭാഗം നമുക്ക് അഭിമുഖമായി വരുന്ന രീതിയില്‍ കടന്നു പോകുന്ന ഈ പ്രതിഭാസം ആവര്‍ത്തിക്കുവാന്‍ ഇനി നൂറില്‍ പരം വര്‍ഷങ്ങള്‍ എടുക്കും! അതിനാല്‍ തന്നെ നമ്മുടെ ആയുസ്സിലെ അത്യപൂര്‍വമായ ഈ ജ്യോതിശാസ്ത്ര വിസ്മയക്കാഴ്ചയ്ക്ക് പരമാവധി പ്രചാരം നല്‍കുവാനും അതിന്‍റെ ശാസ്ത്രവും ചരിത്രവും വിദ്യാര്‍ഥികളിലും ബഹുജനങ്ങളിലും എത്തിക്കുവാനും ആസ്ട്രോ കേരള സംസ്ഥാനത്തെമ്പാടും വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ജില്ലാ തല ശില്പ്പശാലകള്‍ വരും ദിവസങ്ങളില്‍ നടക്കും..

ശുക്രസംതരണം;സംസ്ഥാന ശില്‍പ്പശാല മെയ്‌ 20ന് കോഴിക്കോട് പ്ലാനറ്റേറിയത്തില്‍

ഈ വരുന്ന ജൂണ്‍ ആറിന് നാമേവരും ശുക്ര സംതരണം (Transit of Venus) ദര്‍ശിക്കുവാന്‍ പോവുകയാണ്.ശുക്രഗ്രഹം ഭൂമിയ്ക്കും സൂര്യനും ഇടയിലൂടെ അതിന്‍റെ സൂര്യപ്രകാശം ഏല്‍ക്കാത്ത ഭാഗം നമുക്ക് അഭിമുഖമായി വരുന്ന രീതിയില്‍ കടന്നു പോകുന്ന ഈ പ്രതിഭാസം ആവര്‍ത്തിക്കുവാന്‍ ഇനി നൂറില്‍ പരം വര്‍ഷങ്ങള്‍ എടുക്കും! അതിനാല്‍ തന്നെ നമ്മുടെ ആയുസ്സിലെ അത്യപൂര്‍വമായ ഈ ജ്യോതിശാസ്ത്ര വിസ്മയക്കാഴ്ചയ്ക്ക് പരമാവധി പ്രചാരം നല്‍കുവാനും അതിന്‍റെ ശാസ്ത്രവും ചരിത്രവും വിദ്യാര്‍ഥികളിലും ബഹുജനങ്ങളിലും എത്തിക്കുവാനും ആസ്ട്രോ കേരള സംസ്ഥാനത്തെമ്പാടും വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ജില്ലാ തല ശില്പ്പശാലകളും ഉദ്ദേശിക്കുന്നു. ഇതിനു മുന്നോടിയായി നടക്കുന്ന സംസ്ഥാന തല ശില്‍പ്പശാല മെയ്‌ 20 ഞായറാഴ്ച കോഴിക്കോട് റീജിയണല്‍ സയന്‍സ് സെന്‍ററില്‍ വച്ചു നടക്കുകയാണ്.ശാസ്ത്ര കുതുകികളും TOV പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുവാന്‍ താല്പര്യമുള്ള ഏവരേയും ഈ ശില്പ്പശാലയിലേക്ക് സ്വാഗതം ചെയ്യുന്നു.രജിസ്ട്രേഷന്‍ ഫീസ്‌ നൂറു രൂപ ആയിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 9447731394, 9846608238 എന്നീ  നമ്പരുകളിലോ aastrokerala@gmail.com എന്ന ഈ മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.

  

പരിപാടി


9.00: രജിസ്ട്രേഷന്‍

09.30: ഉദ്ഘാടനം

 

10.00: ആമുഖ പ്രഭാഷണം:

TOV യുടെ ചരിത്രം, ശില്‍പ്പശാലയുടെ പ്രാധാന്യം

പ്രൊഫ.കെ പാപ്പൂട്ടി

 

11.00: വിവിധ പ്രവര്‍ത്തനങ്ങളും പരിശീലനവും

 

  • കൃത്യമായി  ദിശ അളക്കാം

  • നാനോ സൌരയൂഥം

  • സൂര്യന്‍ എത്ര അകലെ?

  • 110 ന്‍റെ മാജിക്‌


 

1.00: ഉച്ചഭക്ഷണം

 

2.00: പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച

  • സമാന്തര ഭൂമി

  • പ്രാദേശിക സൌര സമയം


 

 

3.00: ജ്യോതിശാസ്ത്ര സി ഡി പ്രദര്‍ശനം

 

3.30: TOV യുടെ ശാസ്ത്രം

ശ്രീ ജയന്ത്‌ ഗാംഗുലി,കോഴിക്കോട് പ്ലാനറ്റേറിയം

 

4.00: TOV പ്രചാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച

 

4.30: ആസ്ട്രോ കേരള എക്സിക്യൂട്ടീവ്‌ കൌണ്‍സില്‍  യോഗം

 

 

 

ശുക്ര സംതരണം കാണാം........വരുന്ന ജൂണ്‍ ആറിന്  നാം അപൂര്‍വമായ ഒരു അകാശക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്.ശുക്രഗ്രഹം (Venus) ഭൂമിയ്ക്കും സൂര്യനും ഇടയിലൂടെ അതിന്‍റെ സൂര്യപ്രകാശം ഏല്‍ക്കാത്ത ഭാഗം നമുക്ക് അഭിമുഖമായി വരുന്ന രീതിയില്‍ കടന്നു പോകുന്ന കാഴ്ചയാണ് ഈ പ്രതിഭാസം.ശുക്ര സംതരണം (Transit of Venus) ഇനി നൂറു വര്‍ഷത്തോളം കഴിഞ്ഞു മാത്രമേ സംഭവിക്കൂ.....

 ഈ അസുലഭ ദൃശ്യം ഒരു പക്ഷേ നമുക്ക് കാലാവസ്ഥ കാരണം കാണാന്‍ കഴിഞ്ഞെന്നു വരില്ല. പക്ഷേ നമ്മുടെ നാട്ടില്‍ ആരും അതിനെ കുറിച്ചു അറിയാതെ പോകരുത്. പരമാവധി പ്രചാരണം നല്കുക. അനുബന്ധ അറിവുകള്‍ കൈമാറുക. ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്യുക. ഹാലിയുടെ ധൂമകേതുവും ഷൂമാക്കര്‍ ലേവിയും ഒക്കെ ചെയ്ത പോലെ കൂടുതല്‍ ആളുകളെ ജ്യോതിശാസ്ത്രത്തിലേക്ക് ആകര്‍ഷിക്കാന്‍ ശുക്രസംതരണത്തിന് കഴിഞ്ഞേക്കും. ശാസ്ത്ര ബോധമുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിയിലേക്ക് അത് വഴി ഒരുപക്ഷേ സാധിച്ചേക്കാം. ആസ്ട്രോ പ്രവര്‍ത്തകരും ശാസ്ത്ര പ്രചാരകരും തല്പ്പരരും അവരവരുടെ ചുറ്റുവട്ടങ്ങളില്‍ ഇത് ഏറ്റെടുക്കുമല്ലോ.

ശുക്ര  സംതരനതോട് അനുബന്ധിച്ച് ആസ്ട്രോ പൊതുജന ശാസ്ത്ര പ്രചാരണ ശിബിരം സങ്ങടിപ്പിച്ചിട്ടുണ്ട്.തുടക്കത്തില്‍ സംസ്ഥാന തല  പരിശീലനം മെയ്‌ 20 ന് കോഴിക്കോട് റീജിയണല്‍ സയന്‍സ് സെന്‍ററില്‍ വച്ചു നടക്കും. ആസ്ട്രോ ജില്ലാ ഘടകങ്ങളില്‍ നിന്നും പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ അതാത് പ്രദേശങ്ങളില്‍ ശുക്ര സംതരനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മുന്കയ്യെടുക്കും.

v s/AASTRO

ആസ്ട്രോ സംസ്ഥാന ജനറല്‍ ബോഡിയ്ക്ക് ആവേശകരമായ പങ്കാളിത്തം

തൃശൂര്‍ : ആസ്ട്രോ കേരളയുടെ സംസ്ഥാന ജനറല്‍ ബോഡി യോഗം ഏപ്രില്‍ 29 ന് തൃശൂരില്‍ ചേര്‍ന്നു.പരിസരകേന്ദ്രം ഹാളില്‍ വച്ചു നടന്ന പരിപാടിയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആസ്ട്രോ പ്രവര്‍ത്തകര്‍,അധ്യാപകര്‍,വിദ്യാര്‍ഥികള്‍ ശാസ്ത്ര പ്രചാരകര്‍ എഴുത്തുകാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ ആദ്യാവസാനം പങ്കെടുത്തു.

 

 

ആസ്ട്രോ സംസ്ഥാന പ്രസിഡന്‍റായി ശ്രീ എം പി സി നമ്പ്യാര്‍, സെക്രട്ടറിയായി ശ്രീ.വൈശാഖന്‍ തമ്പി ട്രഷറര്‍ ആയി ശ്രീ ആറ്റുകാല്‍ പ്രദീപ്‌ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.   ആസ്ട്രോയുടെ  സംസ്ഥാന എക്സിക്യൂട്ടീവ് യോഗം മെയ്‌ 20 ന് കോഴിക്കോട്  വച്ച് ചേരും.

ശുക്ര സംതരണം

"A Rare Astronomical Event: Transit of Venus"_AASTRO Thiruvananthapuram had its monthly public talk

AASTRO Thiruvananthapuram had its regular monthly lecture of May on 3rd, Thursday at its usual venue, Science and Technology Museum. The session based on the Transit of Venus was lead by Shri. Krishna Warrier. He gave a detailed picture of the various transit phenomena occuring on sky. He also mentioned the various historical aspects of the Transit of venus, an example being the measurement of Astronomical Unit. The lecture was followed by an active discussion where other members shared some of their experiences and anecdotes about the transit phenomena. Later, the ways in which coming TOV 2012 can be celebrated were discussed.

ASTRONOMY EVENTS FOR MAY 2012

May 4:  The Moon poses next to Saturn and Spica in the evening sky shortly after sunsetMay 5: Eta Aquarid meteor shower peaks. Active from April 19 to May 28. Associated with Comet Halley.May 6: Full Moon. The largest Moon of this year.May 7: See Venus just 50’ S-SW of Elnath (Beta tauri)May 13: Last Quarter MoonMay 13: Jupiter ConjunctionMay 20: An annular solar eclipse will take place on May 20, 2012 (May 21, 2012 for local time in Eastern Hemisphere). from 22:00 to 1:30 UT (5/21)


May 21: New MoonMay 24: Neptune Western QuadratureMay 27: Mercury Superior ConjunctionMay 29: A First Quarter Moon nearly 8 degrees from Mars

ഈ മാസത്തെ ആകാശം_മെയ്‌ 2012