ഓണാശംസകള്‍ ..... കുമ്മിണി ജ്യോതിശാസ്ത്രവും......

വീണ്ടും ഒരു ഓണക്കാലം കൂടി എത്തി ചേര്‍ന്നിരിക്കുന്നു. ലോകമെമ്പാടുമുള്ള മലയാളികള്‍ ജാതി മത വര്‍ഗ ഭേദമന്യേ ഓണക്കാര്യങ്ങളില്‍ പങ്കു ചേര്‍ന്നു തുടങ്ങിക്കഴിഞ്ഞു.ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു......


ഓണത്തിന്‍റെ  ജ്യോതിശാസ്ത്രം അറിയാമോ? ഭാരതത്തിൽ സിംഹമായി കണക്കാക്കുന്ന നക്ഷത്രരാശിയാണ് 'ചിങ്ങം'. കൊല്ലവർഷത്തിലെ പ്രഥമ മാസം. കേരളത്തിന്റേതു മാത്രമായ കാലഗണനാരീതിയാണ്‌ കൊല്ലവർഷം, അതുകൊണ്ടുതന്നെ കൊല്ലവർഷം മലയാള വർഷം എന്നും അറിയപ്പെടുന്നു. ക്രി.പി. 825-ൽ ആണ്‌ കൊല്ലവർഷത്തിന്റെ തുടക്കം. ഭാരതത്തിലെ മറ്റു പഞ്ചാംഗങ്ങൾ സൗരവർഷത്തെയും ചാന്ദ്രമാസത്തെയും അടിസ്ഥാനമാക്കി കാലനിർണ്ണയം ചെയ്തപ്പോൾ, കൊല്ലവർഷപ്പഞ്ചാംഗം സൗരവർഷത്തെയുംസൗരമാസത്തെയും ഉപയോഗിച്ചു. വേണാട്ടിലെ രാജാവായിരുന്ന ഉദയ മാർ‌ത്താണ്ഡ വർമ്മയാണു കൊല്ലവർഷം തുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു. ചിങ്ങം, കന്നി തുടങ്ങി 12 മലയാള മാസങ്ങളാണ്‌ ഉള്ളത്‌.


സൂര്യൻ   ഓണക്കാലത്ത് അഥവാ  മലയാളമാസം ചിങ്ങത്തിൽ   ചിങ്ങം  രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. മാർച്ച് മാസത്തിൽ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാൻ കഴിയും. ഏപ്രിൽ മാസം മുഴുവനും ചിങ്ങം രാശി കാണാൻ കഴിയും. M65, M66, M95, M105, NGC 3268 എന്നീ ഗ്യാലക്സികൾ ഈ നക്ഷത്രഗണത്തിന്റെ പ്രദേശത്തുകാണാം.[caption id="attachment_1197" align="aligncenter" width="300" caption="ചിങ്ങം രാശി "][/caption]


ചിങ്ങത്തിന്റെ തലഭാഗം ഒരു അരിവാൾ പോലെയാണ്. ഇതാണ് മകം നക്ഷത്രം. സോസ്മ, ചോർട്ട് എന്നിയാണ് പൂരം നക്ഷത്രം. ദെനെബോലെയും അതിനടുത്ത നക്ഷത്രങ്ങളും ചേർന്നത് ഉത്രം.റെഗുലസ് (α Leonis), ദെനെബോല (β Leonis), അൽജിബ (γ1 Leonis), സോസ്മ (δ Leo), ചോർട്ട് (θ Leo), അൽ മിൻലിയർ അൽ ആസാദ് (κ Leo ), അൽത്തെർഫ് (λ Leo), സുബ്രാ (ο Leo ) എന്നിവയാണ് പ്രധാന നക്ഷത്രങ്ങൾ. 11 നക്ഷത്രങ്ങൾക്ക് ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്.വോൾഫ് 359 എന്ന നക്ഷത്രം ഭൂമിയുടെ അടുത്തു കിടക്കുന്ന നക്ഷത്രങ്ങളിൽ ഒന്നാണ് (7.78 പ്രകാശവർഷം). സൂര്യനിൽ നിന്ന് 33 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഗ്ലീസ് 436 (Gliese 436) എന്ന നക്ഷത്രത്തിന് നെപ്ട്യൂണിന് തുല്യമായ പിണ്ഡമുള്ള ഒരു ഗ്രഹമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

ഏവര്‍ക്കും ആസ്ട്രോയുടെ ഹൃദ്യമായ ഓണാശംസകള്‍  ....

 

No comments:

Post a Comment