ആസ്ട്രോ വയനാട് ഘടകം ചാന്ദ്ര ദിനാഘോഷം സംഘടിപ്പിക്കുന്നു.


ചാന്ദ്രദിനാഘോഷങ്ങളുടെ ഭാഗമായി ആസ്ട്രോ വയനാട് ഘടകം വിവിധ പ്രവര്‍ത്തങ്ങള്‍ സംഘടിപ്പിച്ചിരിക്കുകയാണ് .അന്താരാഷ്‌ട്ര രസതന്ത്ര വര്‍ഷം കൂടി ആചരിക്കുന്ന  വേളയില്‍  പ്രപഞ്ചത്തിന്‍റെ  രസതന്ത്രം എന്ന വിഷയത്തില്‍ ഊന്നി ജില്ലയിലെ  ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി  ഏകദിന സെമിനാറും ക്വിസ് മത്സരവും  നടത്തും. കോസ്മിക് രസതന്ത്രം , ജ്യോതിശാസ്ത്രം, ബഹിരാകാശ ശാസ്ത്രം , പൊതു വിജ്ഞാനം തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചാകും സെമിനാര്‍ - ക്വിസ് പരിപാടികള്‍. ജൂലായ്‌ 21  നു  സ്കൂള്‍ തലത്തില്‍ നടത്തപ്പെടുന്ന മത്സരങ്ങളില്‍ വിജയികളാകുന്ന ടീമുകളെ  പങ്കെടുപ്പിച്ചാണ് ജില്ലാതല പരിപാടികള്‍   നടത്തുക.


ആഗസ്റ്റ് ആറിനു മാനന്തവാടി ഗവ.വോക്കെഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ചാണ് ജില്ലാ തല മത്സരങ്ങള്‍.കൂടുതല്‍ വിവരങ്ങള്‍ക്ക് ആസ്ട്രോ വയനാട് കോ ഓര്‍ഡിനേട്ടറെ ബന്ധപ്പെടാം. നമ്പര്‍ : 9447538614

No comments:

Post a Comment