സമ്പൂര്‍ണ ചന്ദ്രഗ്രഹണം ജൂണ്‍ 15ന്

നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ഈ മാസം 15ന്. ഈ ദിവസം സൂര്യനും ഭൂമിയും ചന്ദ്രനും ഒരു നേര്‍രേഖയിലെത്തുന്നതോടെ ഭൂമിയുടെ നിഴല്‍ ചന്ദ്രനെ പരിപൂര്‍ണമായും മറയ്ക്കും. ഇന്ത്യയിലുടനീളം ഇതു കാണാനാവു.ഭൂമിയുടെ ഇരുണ്ട ഭാഗത്തേക്കു ചന്ദ്രന്‍ നീങ്ങുന്നതോടെ അതൊരു ചെമ്പന്‍ ചുവപ്പുനിറത്തിലേക്കു മാറും. രാത്രി 11.53ഓടെയാണ് ഇതാരംഭിക്കുക. അടുത്ത ദിവസം പുലര്‍ച്ചെ 3.30ഓടെ ഗ്രഹണം അവസാനിക്കും. ഇന്ത്യയെ കൂടാതെ പശ്ചിമേഷ്യ, തെക്കന്‍ യൂറോപ്പ്, വടക്കന്‍ ആഫ്രിക്കന്‍ പ്രദേശങ്ങളിലും ഈ അസുലഭ കാഴ്ച ലഭ്യമാവും.

നൂറ്റാണ്ടിലെ ഏറ്റവും കറുത്ത ചന്ദ്രഗ്രഹണമായിരിക്കും ഇത്. ഇതിനു മുമ്പ് 1971 ആഗസ്ത് 6നാണ് ഒരു ചന്ദ്രഗ്രഹണം ഇന്ത്യയിലുണ്ടായത്. ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം ഡിസംബര്‍ 10നാണ്. യുറേഷ്യ, ആസ്‌ത്രേലിയ, വടക്കുപടിഞ്ഞാറന്‍ അമേരിക്ക എന്നിവിടങ്ങളില്‍ ഇതു ദൃശ്യമാവും.

courtesy : Shri.Shinod Edakkad  http://shinod.in/index.php/archives/1035

No comments:

Post a Comment