ജ്യോതിശാസ്ത്ര ക്വിസ് നടന്നു


തിരുവനന്തപുരം : കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി സോണല്‍ തലത്തില്‍ ജ്യോതിശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു.ആസ്ട്രോ കേരളയ്ക്കു വേണ്ടി ശ്രീ വൈശാഖന്‍ തമ്പിയും തിരുവനന്തപുരം എം ജി കോളേജിലെ രസതന്ത്ര  വിഭാഗം  പ്രൊഫസര്‍ ഡോ. സുദര്‍ശന കുമാറും  ആണ് ക്വിസ് നയിച്ചത്.അഞ്ചു ടീമുകളിലായി 20 കുട്ടികള്‍  പങ്കെടുത്ത മത്സരത്തില്‍ അടൂര്‍ കെ.വി സെക്കന്റ്‌ ഷിഫ്റ്റ്‌ ടീം  ഒന്നാം സ്ഥാനം നേടി.തിരുവനന്തപുരം പാങ്ങോട് കേന്ദ്രീയ വിദ്യാലയത്തില്‍  വച്ചാണ് പരിപാടി നടന്നത്.വിവിധ കേന്ദ്രീയ വിദ്യാലയങ്ങളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ഥികളും സന്നിഹിതരായി.

No comments:

Post a Comment