ആസ്ട്രോ തൃശൂരില്‍ ചന്ദ്രശേഖര്‍ അനുസ്മരണം സംഘടിപ്പിച്ചു

ആസ്ട്രോ കേരളയുടെ തൃശൂര്‍ ജില്ലാ ഘടകത്തിന്‍റെ ആഭിമുഖ്യത്തില്‍ പ്രമുഖ ജ്യോതിശാസ്ത്രജ്ഞനായിരുന്ന സുബ്രമഹ്ണ്യം ചന്ദ്രശേഖറുടെ ജന്മശതാബ്ദി ആചരണം നടത്തി.അദ്ദേഹത്തിന്‍റെ ജീവിതത്തെയും സംഭാവനകളെയും കുറിച്ച് ആസ്ട്രോ തൃശൂര്‍ ഘടകം ചെയര്‍മാനായ ശ്രീ.പി ആര്‍ ചന്ദ്രമോഹന്‍ വിദ്യാര്‍ഥികള്‍ക്കായി ക്ലാസ് നയിച്ചു.ഒക്ടോബര്‍ 19 നു തൃശൂര്‍ ഗവ.മോഡല്‍ ഗേള്‍സ്‌ ഹൈസ്കൂളില്‍ വച്ചു  നടന്ന പരിപാടിയില്‍ ആസ്ട്രോ ഭാരവാഹി ശ്രീ അജയകുമാര്‍,സ്കൂള്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.നിരവധി വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു

No comments:

Post a Comment